മുസ്‌ലിം ബ്രദർഹുഡുമായുള്ള എല്ലാ അനുരഞ്ജനവും ഈജിപ്ത് തള്ളിക്കളയുന്നു- അല്‍ സീസി
- Web desk
- Oct 13, 2020 - 16:56
- Updated: Oct 13, 2020 - 18:09
കെയ്‌റോ: മുസ്‌ലിം ബ്രദർഹുഡിനെതിരെ ശക്തമായ ഭീഷണി മുഴക്കി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതഹ് അൽസീസി രംഗത്തെത്തി. ഈജിപ്ഷ്യന്‍ സൈന്യവുമായുള്ള കൂടിക്കാഴ്ചയിലാണ് അല്‍ സീസി ഇക്കാര്യം വ്യക്തമാക്കിയത്.
"ഈജിപ്തിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുപക്ഷത്തുള്ള പ്രസ്ഥാനങ്ങളുണ്ട്. ഈജിപ്ത് ജനതക്കെതിരെ രക്തരൂക്ഷിതമായ ആക്രമണം നടത്തുകയും ഭരണകൂടത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തികള്‍ ആവശ്യപ്പെടുന്ന അനുരഞ്ജനത്തെ ഈജിപ്ത് തള്ളിക്കളയുന്നു- അല്‍സിസി പറഞ്ഞു.
ഈജിപ്തില്‍ നടന്ന പ്രഥമ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം 2013ല്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അധികാരത്തിലേറിയപ്പോള്‍ അല്‍ സിസിയായിരുന്നു പ്രതിരോധ മന്ത്രി. പിന്നീട് സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുത്ത അല്‍സിസി മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളെ തുറങ്കിലടക്കുകയും മുസ്‌ലിം ബ്രദര്‍ഹുഡിന് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment