സമൂഹത്തെ ബോധവത്കരിക്കേണ്ട ഉത്തരവാദിത്വം മതാധ്യാപകര്‍ക്കെന്ന് ഹൈദരലി തങ്ങള്‍

 

ഇസ്‌ലാമിക് ആദര്‍ശത്തെ വികലമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുകയും ഇസ്‌ലാമിന്റെ തനതായ മാര്‍ഗം പ്രചരിപ്പിക്കുകയുമാണ് മത അധ്യാപകരുടെ ദൗത്യമെന്ന് പാണ്ക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കൊല്ലത്ത് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സാരഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
മതത്തിനെതിരെ ഉയരുന്ന തെറ്റുദ്ധാരണ അകറ്റുവാന്‍ സാസ്‌കാരിക സമ്പന്നമായ തലമുറയെ പടുത്തുയര്‍ത്തുകയാണ് വേണ്ടതെന്നും അതില്‍ മദ് റസാധ്യാപകരുടെ പങ്ക് വലുതാണെന്നും തങ്ങള്‍ വിശദീകരിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശൈഖുന കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന രണ്ടായിരത്തോളം പേര്‍ സാരഥി സംഗമത്തില്‍ പങ്കെടുത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter