വിദ്യഭ്യാസ കരിക്കുലത്തില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് യു.എന്‍.ഒ.യോട് ഫലസ്ഥീന്‍

ഫലസ്ഥീന്‍ വിദ്യഭ്യാസ കരിക്കുലത്തില്‍ ഭേതഗതി വരുത്താനുള്ള യു.എന്‍ നീക്കം സംശയത്തോടെയാണ് ഫലസ്ഥീന്‍ വിദ്യാഭ്യാസ മന്ത്രാലയം കാണുന്നത്. ഫലസ്ഥീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍ റിലീഫ് അധികൃതരാണ് ഫലസ്ഥീന്‍ കരിക്കുലത്തില്‍ സ്‌കൂള്‍തലത്തിലും ഉന്നത വിദ്യഭ്യാസ തരത്തിലും  മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഈനീക്കം കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കേ വഴിയൊരുക്കുകയൊളളൂവെന്നും ഏത് വിധേനയുള്ള നശീകരണത്തെയും നേരിടാന്‍ തയ്യാറാണെന്നും ഫലസ്ഥീന്‍ വിദ്യഭ്യാസ മന്ത്രാലയം ഇതിനകം യുഎന്‍ പ്രസ്താവനയോട് പ്രതികരിച്ചു.

അതിജീവനത്തിന്റെ ഫലസ്ഥീന്‍  ചരിത്രം, ഫലസ്ഥീനികളുടെ ഐഡന്റ്ിറ്റി, ഇതിനെ വക്രീകരിക്കുന്ന തരത്തിലുള്ള ഏത് വിധേനയുള്ള ചലനങ്ങളെയും ഫലസ്ഥീനിലെ മക്കള്‍ നോക്കി നില്‍ക്കില്ലെന്നും ഫലസ്ഥീനികള്‍ ഒരാള്‍ക്കും കീഴടങ്ങില്ലെന്നും വിദ്യഭ്യാസ മന്ത്രി സബരി സിദം പറഞ്ഞു.
മാര്‍ച്ച് മാസത്തില്‍ തന്നെ കരിക്കുലം മാററുന്നത് സംബന്ധിച്ച യുഎന്‍ നീക്കങ്ങള്‍കണ്ടപ്പോള്‍ ഫലസ്ഥീന്‍ വിദ്യഭ്യാസ മന്ത്രാലയം യു.എന്‍ സമിതിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter