ആസാമിൽ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്രി​ത മ​ദ്​​റ​സ​ക​ളും സം​സ്‌​കൃ​ത സ്​​കൂ​ളു​ക​ളും  അടച്ചുപൂട്ടുന്നു
ഗു​വാ​ഹ​തി : സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്രി​ത മ​ദ്​​റ​സ​ക​ളും സം​സ്‌​കൃ​ത സ്​​കൂ​ളു​ക​ളും അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നി​ര്‍​ദേ​ശ​ത്തി​ന്​ ആസാം മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച ബി​ല്‍ നിയമസഭയുടെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പാ​ര്‍​ല​മെന്‍റ​റി​ കാര്യ മ​ന്ത്രി ച​ന്ദ്ര​മോ​ഹ​ന്‍ പ​ട്ടോ​വ​റി അ​റി​യി​ച്ചു.

മ​ദ്​​റ​സ​ക​ള്‍, സം​സ്‌​കൃ​ത സ്​​കൂ​ളു​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ നി​യ​മ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​മെ​ന്നും അ​ടു​ത്ത നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ ബി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും പ​ട്ടോ​വ​റി പ​റ​ഞ്ഞു. അ​സ​മി​ല്‍ 610 സ​ര്‍​ക്കാ​ര്‍ മ​ദ്​​റ​സ​ക​ളു​ണ്ടെ​ന്നും ഇ​വ​ക്കാ​യി സ​ര്‍​ക്കാ​ര്‍ പ്ര​തി​വ​ര്‍​ഷം 260 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ വ്യ​ക്ത​മാ​ക്കി. പൗരത്വ പട്ടിക നടപ്പിൽ വരുത്തിയ അസമിൽ സമീപ ദിവസങ്ങളിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം പുനരാരംഭിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter