നിയന്ത്രണങ്ങള്‍ എത്രയും വേഗത്തില്‍ നീക്കുകയാണ് പ്രധാനം- കശ്മീർ സന്ദർശിച്ച വിദേശ
നിയന്ത്രണങ്ങള്‍ എത്രയും വേഗത്തില്‍ നീക്കുകയാണ് പ്രധാനം- കശ്മീർ സന്ദർശിച്ച വിദേശ പ്രതിനിധികൾ ന്യൂഡൽഹി: കശ്മീരിലെ പ്രതിപക്ഷ നേതാക്കളുടെ വീട്ടുതടങ്കൽ അവസാനിപ്പിക്കാനും പ്രദേശത്തെ നോർമൽസിയിലേക്ക് തിരികെ കൊണ്ടുവരാനും സർക്കാർ ശ്രമിക്കണമെന്ന് വിദേശ സംഘം അഭിപ്രായപ്പെട്ടു.  ജമ്മു കശ്മീരില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ പരിശോധിക്കാനെത്തിയ സംഘം ഷ നേതാക്കളുടെ വീട്ടുതടങ്കൽ സംബന്ധിച്ച ആശങ്ക അറിയിച്ചു.

യൂറോപ്യന്‍ യൂനിയനില്‍ നിന്നടക്കം 25 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരാണ് ഈയിടെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്.ജര്‍മനി, കാനഡ, ഫ്രാന്‍സ്, ഇറ്റലി, പോളണ്ട്, ന്യൂസിലാന്റ്, മെക്‌സിക്കോ, അഫ്ഗാനിസ്ഥാന്‍, ഓസ്ട്രിയ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ജമ്മുവിലും ശ്രീനഗറിലും രണ്ടു ദിവസങ്ങളിലായി സന്ദര്‍ശനം നടത്തിയത്. 'നോര്‍മല്‍സി (സാധാരണ അവസ്ഥ) തിരികെ കൊണ്ടുവരാന്‍ ഭാരത സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സന്ദര്‍ശനത്തില്‍ നിന്ന് വ്യക്തമായി. ചില നിയന്ത്രണങ്ങള്‍ തുടരുന്നു, പ്രത്യേകിച്ച്‌ മൊബൈല്‍ സേവനങ്ങള്‍ക്കും ഇന്റര്‍നെറ്റിനുമുള്ളവ. ഒപ്പം ചില രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടങ്കലിലാണ്'- യൂറോപ്യന്‍ യൂനിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. 'അതേസമയം ഗുരുതരമായ സുരക്ഷാ ആശങ്കയും ഞങ്ങള്‍ പരിഗണിക്കുന്നു. തുടരുന്ന നിയന്ത്രണങ്ങള്‍ എത്രയും വേഗത്തില്‍ നീക്കുകയാണ് പ്രധാനം'- ഇ.യു വിദേശകാര്യ വക്താവ് വെര്‍ജീനി ബാട്ടു ഹെറിക്‌സണ്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter