ഉപരോധം പിന്‍വലിക്കാനുള്ള ഉപാധികള്‍ യുക്തിരഹിതം:  ഖത്തര്‍

 

ഉപരോധം പിന്‍വലിക്കാന്‍ സഊദിയും സഖ്യരാജ്യങ്ങളും മുന്നോട്ട് വെച്ച ഉപാധികള്‍ യുക്തിരഹിതവും അപ്രായോഗികവുമാണെന്ന് ഖത്തര്‍.
ഖത്തര്‍ ആശയവിനിമയ ഓഫീസ് ഡയറക്ടര്‍ ശൈഖ് യൂസുഫ് ബിന്‍ അഹമ്മദാണ് മുന്നോട്ട് വെച്ച ഉപാധികളോട് പ്രതികരിച്ചത്. ഖത്തറിന്റെ പരമാധികാരത്തിലും വിദേശ നയങ്ങളിലുമുള്ള കടന്നുകയറ്റമാണ് ഉപാധികളെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരണം നല്‍കി.
ഈ ഉപാധികള്‍ തങ്ങളുടെ മാന്യതക്ക് നിരക്കാത്തതാണ്, വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുളള പ്രതികരണം ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം തുടര്‍ന്നു.
സഊദിയോടും സഖ്യരാജ്യങ്ങളോടും യുക്തിസഹജവും പ്രായോഗികവുമായ ഉപാധികള്‍ മുന്നോട്ട് വെക്കണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സണ്‍ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂണ്‍ 5നാണ് സഊദി, ഈജിപ്ത്, യു.എ.ഇ,ബഹ്‌റൈന്‍, യമന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ തീവ്രവാദത്തെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നത്. ആരോപണം നീതികരിക്കാനാവാത്തതാണെന്ന് ഖത്തര്‍ അപ്പോള്‍ തന്നെ പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ അല്‍ജസീറ ചാനല്‍ അടച്ചു പൂട്ടുന്നതടക്കം 13 ഉപാധികളാണ് അറബ് രാജ്യങ്ങള്‍ മുന്നോട്ട വെച്ചത്. ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്നാണ് ഖത്തറിന്റെ ഇപ്പോഴത്തെ വിശദീകരണം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter