മദ്‌റസകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറണം: ഹൈദരലി തങ്ങള്‍

മദ്‌റസകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള മതവിദ്യഭ്യാസ ബോര്‍ഡ് 67ാം വാര്‍ഷിക ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

വൈജ്ഞാനിക സാസ്‌കാരിക  രംഗത്തെ മുന്നേറ്റത്തിന് മദ്‌റസകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മദ്‌റസകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി വരും തലമുറയെ നേരിന്റെ മാര്‍ഗത്തില്‍ ചലിപ്പിക്കേണ്ടതുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
മദ്‌റസാധ്യപകനായ അബ്ദുല്‍ കരീം മുസ്‌ലിയാരെ മര്‍ദിച്ച മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ പിടികൂടണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. 
സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷനായി, നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter