ഇന്ത്യയുടെ ഭാഗങ്ങൾ ചേർത്ത നേപ്പാൾ മാപ്പിനെതിരെ എതിർപ്പുയരുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ പരമാധികാരത്തെ പുച്ഛിച്ച് രാജ്യത്തിന്റെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് പുറത്തുവിട്ട നേപ്പാളിന്‍റെ നടപടിക്കെതിരെ ഇന്ത്യ രംഗത്തെത്തി. പുതിയ നീക്കം ന്യായീകരിക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്‍റിലെ 258 പേര്‍ പുതിയ മാപ്പിനെ പിന്തുണച്ച്‌ വോട്ട് രേഖപ്പെടുത്തി. 275 പേരാണ് സഭയുടെ അംഗസംഖ്യ. പുതിയ നടപടികള്‍ അംഗീകരിച്ചതിലൂടെ നേപ്പാളിന്‍റെ മാപ്പില്‍ ഇന്ത്യക്കകത്തുള്ള ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. 1962ലെ ചൈനയുമായിട്ടുള്ള യുദ്ധത്തിന് ശേഷം ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായി മാറിയ മേഖലകളാണ് ഇവയെല്ലാം. പുതിയ നീക്കം ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധത്തെ ശക്തമായി തന്നെ ബാധിക്കുന്നതാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter