റമദാന്‍ മാസപ്പിറവി; സഊദിയുടെ പ്രഖ്യാപനം പ്രതീക്ഷിച്ച് ഇതര ഗള്‍ഫ് രാഷ്ട്രങ്ങള്‍

 


വിശുദ്ധ റമദാന്‍ മാസപ്പിറവി രണ്ടു ദിവസങ്ങളിലായി നിരീക്ഷിക്കാന്‍ സഊദി സുപ്രിം കോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച (ശഅ്ബാന്‍ 29) കണ്ടില്ലെങ്കില്‍ വെള്ളിയാഴ്ച കൂടി മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് സഊദി സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.രണ്ടു ദിവസങ്ങളിലായി റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിം കോടതി ആഹ്വാനം ചെയ്തത് പ്രകാരംഇതര ഗള്‍ഫ് രാഷ്ട്രങ്ങള്‍ സഊദിയുടെ പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുകയാണ്.

നേരിട്ടോ ടെലസ്‌കോപ് ഉപയോഗിച്ചോ ആരെങ്കിലും മാസപ്പിറവി കണ്ടാല്‍ ഏറ്റവും അടുത്തുള്ള കോടതിയില്‍ അക്കാര്യം അറിയിക്കുകയും പ്രസ്തുത സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സഊദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇതാദ്യമായിട്ടാണ് രണ്ടു ദിവസങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തവണ ശഅ്ബാന്‍ മാസപ്പിറവി ആരംഭവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടു ദിവസങ്ങളിലായി മാസപ്പിറവി നിരീക്ഷിക്കാനുള്ള ആഹ്വനമുണ്ടായത്. ഇതോടെ കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍ എന്നീ ജിസിസി അംഗ രാഷ്ട്രങ്ങളും ഇതര അറബ് രാഷ്ട്രങ്ങളും സഊദിയുടെ പ്രഖ്യാപനം കാത്തിരിക്കുകയാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter