നൈജീരിയന്‍ പാതിരി അല്‍ഫ അബൂബക്കര്‍ ഇസ്ലാമിലേക്ക്
നൈജീരിയ: തന്റെ കീഴിലുള്ള ക്രിസ്ത്യന്‍ ചര്‍ച്ചും ആ ബാല വൃദ്ധം ജനങ്ങളെയും ഇസ്ലാമിലേക്ക് പരിവര്‍ത്തിപ്പിച്ച് നൈജീരിയയിലെ ക്രിസ്ത്യന്‍ പുരോഹിതന്‍ ശ്രദ്ധേയനാവുന്നു. സ്വപ്‌നത്തില്‍ വെള്ള വസ്ത്രധാരിയായ ഏതോ ഒരാളുടെ ഉപദേശങ്ങള്‍ കേട്ടാണത്രെ അദ്ധേഹം ഇസ്ലാം മതം പൂര്‍ത്തിയാക്കിയത്. ചര്‍ച്ചിന്റെ വാര്‍ഷികമാഘോഷിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. ചര്‍ച്ചിലെ ജനങ്ങള്‍ മുഴുവന്‍ വരാന്തയിലിരുന്ന് അംഗശുദ്ധി വരുത്തുന്നതായി സ്വപ്‌നത്തില്‍ ഞാന്‍ കണ്ടു. മുസ്ലീങ്ങള്‍ ധരിക്കുന്നത് പോലെ അവര്‍ ശിരോവസ്ത്രവുമണിഞ്ഞു. 45 കാരനായ എക്യൂട്ട സെറാഫിം ചര്‍ച്ചിന്റെ സ്ഥാപകനും പുരോഹിതനുമായിരുന്ന അല്‍ഫ അബൂബക്കര്‍ പറഞ്ഞു. 25 വര്‍ഷമായി താന്‍ പുരോഹിതനായിരുന്നുവെന്നും 5വര്‍ഷം മുമ്പാണ് ചര്‍ച്ച് തുറന്നതെന്നും ദി സണ്‍ ന്വൂസ്‌പേപ്പറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ധേഹം വ്യക്തമാക്കി. ശുഭ്ര വസ്ത്ര ധാരിയായ ഒരു അപരിചിതനാണ് തനിക്കീ മാര്‍ഗ്ഗം കാണിച്ചുതന്നതെന്നും ക്രിസ്ത്യാനിസത്തിനിടെ ഒരുപാട് പിഴവുകള്‍ പഠിപ്പിച്ചു തന്നു എന്നും അദ്ദേഹം പറഞ്ഞു.ബസ്സുകളില്‍ നിന്നും നാട്ടുകാരില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഒട്ടുമിക്കപേരും ഞാന്‍ ചെയ്യുന്നതിനെ പിന്‍താങ്ങുകയും ബഹുമാനപൂര്‍വ്വം മാനിക്കുകയും ചെയ്തിരുന്നു. എന്നെ ഇക്കാര്യത്തില്‍ എതിര്‍ത്ത ഏക വ്യക്തി എന്റെ ഭാര്യയാണ്. ക്രിസ്ത്യാനിയായിരുന്ന അവര്‍ വിവാഹ മോചനം ആവശ്യപ്പെട്ടെന്ന ഭീഷണിപ്പെടുത്തി. പക്ഷെ ഞാന്‍ വിവാഹ മോചനത്തിന് തയ്യാറാണെന്നും ക്രിസ്ത്യാനിയായി മരിക്കാന്‍ ആവില്ലെന്നും അറിയിച്ചതോടെ അവളും ഇസ്ലാം സ്വീകരിച്ചു. ബിംബങ്ങളെ ആറാധിക്കാന്‍ കഴിയില്ലെന്നും ദൈവത്തെയാണ് ആരാധിക്കുന്നതെന്നും അവരോട് പറഞ്ഞു. ചര്‍ച്ചിനെ പള്ളിയാക്കി മാറ്റിയതുള്‍പ്പെടെ ഒരുപാട് മുസ്ലീങ്ങളെ ആകര്‍ഷിക്കാന്‍ സാധിച്ചു. ഇപ്പോള്‍ നിരവധി പേര്‍ നിസ്‌കാരത്തിനും മറ്റും വരാറുണ്ടെന്ന് അദ്ധേഹം പറഞ്ഞു. പള്ളിയിലെ പുതിയ ഇമാമില്‍ നിന്ന് മത കാര്യങ്ങള്‍ പഠിച്ച്വരികയാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇടകലര്‍ന്ന് ജീവിച്ചിരുന്ന നൈജീരിയ ഇന്ന് തെക്ക് വടക്ക് നൈജീരിയകളായി മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. 55 ശതമാനം മുസ്ലീംകളും 40 ശതമാനം ക്രിസ്ത്യാനികളും കൂടിയ നൈജീരിയയില്‍ നിന്ന് ഇസ്ലാമിലേക്കുള്ള കൂട്ട പരിവര്‍ത്തനത്തിന്റെ കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തയ്യാറാക്കിയത് മുസ്തഫാ തെയ്യാല
Leave A Comment