തനിക്ക് ക്രിസ്തുമതത്തില്‍ കിട്ടാത്ത സമാധാനം ലഭിച്ചത് ഇസ്‌ലാമില്‍നിന്ന്

(ക്രിസ്ത്യന്‍ പാതിരി കുടുംബ പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന് ഒടുവില്‍ സത്യമാര്‍ഗം തിരിച്ചറിഞ്ഞ് ഇസ്‌ലാമിലേക്ക് കടന്നുവന്ന ഏപ്രില്‍ ഫുള്ളര്‍ എന്ന അമേരിക്കന്‍ വനിതയുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകള്‍)

ഫേസ്ബുക്കില്‍ അവര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നുവെന്ന് കുറിച്ചപ്പോള്‍ അവരുടെ പ്രധാന സുഹൃത്തുക്കള്‍ അവള്‍ക്കെതിരെ ഉറഞ്ഞു തുള്ളി. ഞാന്‍ നിന്റെ ശത്രുവാണ്, നീ ഇത്തരമൊരു ദൈവത്തെ തെരെഞ്ഞെടുത്തതില്‍ എനിക്ക് ലജ്ജ തോന്നുന്നു. പ്രവാചകന്റെ പ്രബോധനം തന്നെ തെറ്റാണ് എന്നൊക്കെയായിരുന്നു ഒരു കുറിപ്പ്. എന്നാല്‍, കൂട്ടത്തില്‍ ബാല്യകാല സുഹൃത്തുക്കള്‍ അഭിനന്ദങ്ങള്‍ അറിയിക്കാതെയും ഇരുന്നില്ല.

ഒരുപാട് സുഹൃത്തുക്കള്‍ നീ നരകത്തിലേക്കുള്ള വഴിയാണ് തെരെഞ്ഞെടുത്തത് എന്ന് പറഞ്ഞു, തീരുമാനം നിന്റേതാണ്, അത് നിനക്ക് മധുരമാവട്ടെ എന്ന് പ്രത്യാശിക്കുന്നു. എന്ന് തുടങ്ങുന്ന കുറിപ്പുകളും എത്തിയിരുന്നു.

ഫുള്ളറുടെ അമ്മാവന്‍ തന്നെ ബാപ്പിസ്റ്റ് ചര്‍ച്ചിലെ പാതിരിയായിരുന്നു. ഏകദേശം 1500 പേര്‍ താമസിക്കുന്ന നാട്, അവരുടെ കുടുംബം ക്രിസ്ത്യന്‍ പാരമ്പര്യമായിരുന്നു. എങ്കിലും ഫുള്ളര്‍ ഇസ്‌ലാമിനെ പൂര്‍ണമായും പുണര്‍ന്നിരുന്നു. അവള്‍ക്ക് മതത്തെ കുറിച്ച് ബോധ്യപ്പെട്ടിരുന്നു.
‘എന്തോ ഒന്നിലായി എന്റെ വിശ്വാസം വളര്‍ന്നു, അങ്ങനെ ഒരു ദൈവത്തെ ഞാന്‍ മനസ്സിലാക്കി. എനിക്ക് ആവശ്യമുള്ളതിനെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബാപിസ്റ്റ് എന്റെ മാര്‍ഗമല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.’ തന്റെ മതം മാറ്റത്തെക്കുറിച്ച് ഫുള്ളര്‍ ഇങ്ങനെ പറയുന്നു.

പഠനത്തിനിടെ രണ്ടാം സെമസ്റ്ററില്‍ ഫുള്ളര്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ പരിചയപ്പെട്ടു. ആചാരമനുഷ്ഠിക്കുന്ന, ആരാധാനാകര്‍മ്മങ്ങള്‍ അറിയുന്ന മുസ്‌ലിം സുഹൃത്ത്. അവരുമായി കൂടുതല്‍ സൗഹൃദ ബന്ധം സ്ഥാപിക്കുകയും ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ പഠിക്കാന്‍ തുടങ്ങുകയും ചെയ്തു.
ഞാന്‍ ആ സുഹൃത്തിനോട് സംസാരിക്കുംതോറും എനിക്ക് കൂടുതല്‍ പറഞ്ഞു തന്നു. ഇസ്‌ലാമില്‍ ബുദ്ധി ഉപയോഗിക്കുമ്പോള്‍ ക്രിസ്തു മതത്തില്‍ അന്ധ വിശ്വാസത്തെയാണ് സ്വാഗതം ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലായി. ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട എന്റെ സംശയങ്ങള്‍ക്ക് എവിടെയും ഉത്തരം ലഭിച്ചില്ല. പക്ഷെ ഇസ്‌ലാമില്‍ എന്റെ സംശയങ്ങളെ സ്വാഗതം ചെയ്യുകയും അവക്കൊക്കെ എനിക്ക് പൂര്‍ണമായ ഉത്തരം ലഭിക്കുകയയും ചെയ്തു. ഫുള്ളറുടെ വാക്കുകള്‍ അവര്‍ എത്രമാത്രം ഇസ്‌ലാമിനെ ആത്മാര്‍ത്ഥമായി മനസ്സിലാക്കിയെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഏകദേശം 7 മില്യണ്‍ മുസ്‌ലിംകളാണ് അമേരിക്കയിലുള്ളത്. അമേരിക്കയിലെ വിദേശ നയ ടീം വ്യക്തമാക്കുന്നത് പ്രകാരം ലോകത്ത് ഏറ്റവും വേഗതയിലും വലിപ്പത്തിലും ലോകത്തെ രണ്ടാമത്തെ മതമാണ് ഇസ്‌ലാം. യു.എസ് സ്‌റ്റേറ്റായ മിസ്സിസ്സിപ്പിയില്‍ ഏകദേശം 4000 മുസ്‌ലിംകള്‍ വസിക്കുന്നുണ്ടെന്ന് മതകീയ സംഘടന ആര്‍ക്കീവ്‌സിന്റെ റെക്കോര്‍ഡുകള്‍ പറയുന്നു.

ഫുള്ളര്‍ക്ക് തന്റെ പരിവര്‍ത്തനം ഒരുപാട് സങ്കര അഭിപ്രായങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ കൂടുതലും മൂര്‍ച്ചയേറിയ പ്രതികരണങ്ങളും തിരിച്ചടികളുമാണ് ഫേസ്ബുക്കില്‍ അവര്‍ക്ക് നേരിടേണ്ടി വന്നത്. അവരുടെ കേളേജ് സുഹൃത്തുക്കള്‍ തന്നെ ഇസ്‌ലാം ആശ്ലേഷണത്തെ പാപമായിട്ടാണ് കണ്ടത്, പഴയ തലമുറയും ഇതിനെ പ്രശ്‌നമാക്കാതിരുന്നില്ല. എങ്കിലും തെരഞ്ഞെടുത്ത മാര്‍ഗത്തിന്റെ സത്യം തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുകയായിരുന്നു അദ്ദേഹം.

ഫുള്ളറുടെ മുന്‍ ചര്‍ച്ച് അംഗം അവരുടെ വാളില്‍ കുറിച്ചത് ഇങ്ങനെ തുടങ്ങുന്നു..

എന്റെ ആരാധനയെ പൂര്‍ണമായും ചര്‍ച്ചിന് സമര്‍പ്പിച്ചിരിക്കുകയാണ്, കൗമാരക്കാരിയായ സുഹൃത്തിന്റെ ഹൃദയത്തെ ഓര്‍ത്ത് ഞാന്‍ അതീവ ദുഖിതയാണ്. ക്രിസ്ത്യാനിയായതില്‍ ലജ്ജിക്കേണ്ട, എല്ലാ കൗമാരക്കാര്‍ക്കും നിന്റെ വിശ്വാസം പ്രോത്സാഹനമായേക്കാം, യുവ ആത്മാക്കള്‍ക്ക് നീ ഒരു തടസ്സമാവരുത്.

സ്‌കൂളിലെ ഫുള്ളറുടെ സുഹൃത്തുക്കള്‍ പലരും അവര്‍ക്ക് അഭിനന്ദനം അറിയിച്ചു. അവരുടെ പിതാമഹന് അവരുടെ ആശ്ലേഷണം സ്വീകരിച്ചില്ല. മാതാവ് ഫുള്ളറുടെ ഹൃദയത്തെ തന്റെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു. തന്റെ വിശ്വാസമനുസരിച്ച് വിദ്യ അഭ്യസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി. എന്റെ വഴികളെ തിരിച്ചറിഞ്ഞ് എനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയത് അമ്മയാണെന്നും ഫുള്ളര്‍ വ്യക്തമാക്കി.

ഫുള്ളറുടെ സുഹൃത്തുക്കള്‍ ഇനിയും നഷ്ടപ്പെട്ടേക്കാം, അവര്‍ ഇപ്പോള്‍ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനില്‍ അംഗമാണ്. സംഘടനയിലെ അംഗങ്ങള്‍ യു.ജി (അണ്ടര്‍ ഗ്വാജ്വേറ്റ് )യിലെയും പിജി (പോസ്റ്റ് ഗ്വാജ്വേറ്റ്) യിലെയും കോളേജ് വിദ്യാര്‍ത്ഥികളാണ്. സംഘടന ഫുള്ളറിന് താമസിക്കാനും സ്വന്തമായി ഒരു വീട് വരെ വാഗ്ദാനം നല്‍കി്. സംഘടനയിലെ സ്ത്രീ-കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഡയറക്ടര്‍ കൂടിയാണ് ഫുള്ളറിപ്പോള്‍.

അവസാനമായി ഏപ്രില്‍ ഫുള്ളറുടെ ആത്മകഥനം ഇങ്ങനെ കുറിക്കുന്നു:
തനിക്ക് ക്രിസ്തു മതത്തില്‍ കിട്ടാത്ത സമാധാനം അവസാനം ലഭിച്ചത് ഇസ്‌ലാമില്‍ നിന്നാണ്. ഞാന്‍ എന്താണ് വിശ്വസിക്കുന്നതെന്നും ഞാന്‍ ആരാണെന്നും എന്റെ ജീവിതം എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും എനിക്കറിയാം, ആദ്യ സമയം ഞാന്‍ ചെയ്യുന്നതൊക്കെ എനിക്ക് അപരിചിതമായി തോന്നിയിരുന്നു. പലരും വെറുപ്പോടെ സമീപിക്കുകയും വീക്ഷിക്കുകയും ചെയ്യുന്ന ഇസ്‌ലാമില്‍ എനിക്ക് ഇപ്പോള്‍ സമാധാനം കണ്ടെത്താനാവുന്നു .

കടപ്പാട്. എബൗട്ട് ഇസ്‌ലാം.നെറ്റ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter