അല്‍അഖ്‌സ മസ്ജിദിനെതിരെ  ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ജോര്‍ദാന്‍

അല്‍ അഖ്‌സ മസ്ജിദിനെതിരെ ഇസ്രയേല്‍ നടത്തിയ ക്രൂരമായ അക്രമണങ്ങളെ അപലപിച്ച് ജോര്‍ദാന്‍.

ജോര്‍ദാന്‍ വിദേശകാര്യമന്ത്രാലയമാണ് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമലംഘനങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചത്.

ജറൂസലം ഔഖാഫ് ഭരണ സമിതിക്കെതിരെയും ആരാധകര്‍ക്കെതിരെയും ഇസ്രയേല്‍ സേന മസ്ജിദില്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ അക്രമണങ്ങളാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് സുഫ്‌യാന്‍ ഖുദ പ്രസ്താവനയില്‍ വ്യക്തമാക്കി.  

അല്‍ അഖ്‌സ മസ്ജിദില്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഇസ്രയേല്‍ അധികൃതരോട്  നിറുത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖുദ വിശദീകരിച്ചു.
നയതന്ത്രപരമായ രീതിയിലൂടെ ഇസ്രയേല്‍ രീതികളെ നിറുത്തിവെക്കാന്‍ കത്ത് അയച്ചിട്ടുണ്ടെന്ന് ജോര്‍ദാന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter