ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ച് യു.പിയില്‍ മുസ്‌ലിം പണ്ഡിതന് നേരെ അക്രമം

ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ച് ഉത്തര്‍പ്രദേശില്‍ മുസ്‌ലിം പണ്ഡിതന് നേരെ അക്രമം. 12 അംഗ സംഘമാണ് മദ്രസഅധ്യാപനായ ഇംലാഖു റഹ്മാനെ അക്രമിച്ചത്.

സരോറ ഗ്രാമത്തില്‍നിന്നുള്ള ഒരു സംഘമാണ് തന്നെ വീട്ടിലേക്ക് പോകുന്നവഴിയില്‍ തന്നെ തടഞ്ഞുവെച്ച് അക്രമിച്ചത്. ഇംലാഖു റഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
10-12അംഗസംഘം എന്റെ ബൈക്കിന് ചുററും വന്നു, എന്റെ തൊപ്പിയെടുത്തു, താടിവലിച്ചു, എന്നോട് ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ചു. റഹ്മാന്‍ വിശദീകരിച്ചു.
ഇംലാഖു റഹ്മാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തു.സംഭവത്തില്‍ വര്‍ഗീയതക്ക് പങ്കില്ലെന്ന് പോലീസ് പ്രതികരിച്ചു.സംഭവത്തില്‍ പോലീസ് ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter