ഫലസ്ഥീന് പൂര്‍ണ പിന്തുണയുമായി ചൈന
- Web desk
- Jul 20, 2017 - 04:40
- Updated: Jul 21, 2017 - 03:40
ഫലസ്ഥീന്‍ ജനതക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ചൈനയുടെ പ്രസിഡണ്ട് ക്‌സി ജിന്‍പിങ്ങ്. ഫലസ്ഥീന്‍പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും ചൈന പ്രസിഡണ്ട് ക്‌സി ജിന്‍പിങ്ങമായുള്ള കൂടിക്കാഴ്ചയിലാണ് ചൈന പിന്തുണ പ്രഖ്യാപിച്ചത്.
ഫലസ്ഥീന്‍ ജനതക്ക് വേണ്ട പിന്തുണ തുടരും ചൈനയുടെ പ്രസിഡണ്ട് ക്‌സി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ നിരവധി സഹകരണ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു.
അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി ഫലസ്ഥീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കൂടെനില്‍ക്കാന്‍ തങ്ങളുണ്ടാവുമെന്ന് ക്‌സി ഉറപ്പ് നല്‍കിയതായി വഫാ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്ഥീന്‍-ഇസ്രയേല്‍ സമാധാന ശ്രമങ്ങള്‍ക്ക് യു.എസ് മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ക്ക് ചൈന നേരത്തെ പിന്തുണ നല്‍കിയിരുന്നു.
ഫലസ്ഥീന്‍ ജനതക്ക് പിന്തുണ നല്‍കിയ ക്‌സിക്കും ചൈന രാജ്യത്തിനും അബ്ബാസ് പ്രത്യേക നന്ദി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment