മിനായില്‍ ഇത്തവണ തമ്പുകളില്ല: തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം  ബഹുനില കെട്ടിടങ്ങളിൽ
മക്ക : ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും തീർഥാടകരെ സ്വീകരിക്കുന്നതിൽ നിന്ന് മാറി രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും മാത്രം അനുമതി നൽകിയ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് ദിനങ്ങൾ അടുത്ത് വരാനിരിക്കെ മിനായില്‍ തമ്പുകളില്‍ തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കില്ലെന്ന് സൗദി മന്ത്രാലയം അറിയിച്ചു. പകരം ബഹുനില കെട്ടിടങ്ങളിലാകും ഇവർക്ക് താമസ സൗകര്യം ഒരുക്കുക.

ഇതിനായി മിനായില്‍ ഹാജിമാര്‍ക്ക് 'അ​ബ്​​റാ​ജ് മിന' എന്ന പേരിൽ ടവറുകൾ ഒരുങ്ങുകയാണ്. ജംറ പാലത്തിനു സമീപമുള്ള മലമുകളില്‍ നേരത്തെ നിര്‍മിച്ചിരിക്കുന്ന പന്ത്രണ്ടു നിലകള്‍ വീതമുള്ള ആറു റെ​സി​ഡ​ന്‍​ഷ്യ​ല്‍ ടവറുകളിൽ നനിരവധി പേ​ര്‍​ക്ക്​ താ​മ​സി​ക്കാ​നാ​കും. ക​ര്‍​ശ​ന​മാ​യ ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ പാ​ലി​ച്ചാ​ണ്​ ഇ​ത്ത​വ​ണ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക്​ താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. മി​ന​യി​ലും അ​റ​ഫ​യി​ലും മു​സ്​​ദ​ലി​ഫ​യി​ലും ഓരോ തീ​ര്‍​ഥാ​ട​ക​നു​മി​ട​യി​ല്‍ ഒ​മ്പത് മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്കും താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കു​ക.

ഇതോടൊപ്പം, അണുവിമുക്തമാക്കി പ്രത്യേകം പാക്ക് ചെയ്ത കല്ലുകള്‍ കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യും. മുന്‍കൂട്ടി തയാറാക്കി, നന്നായി പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ മാത്രമാണ് വിതരണം ചെയ്യുക. ഇതോടൊപ്പം ഒരു തവണ മാത്രം ഉപയോഗിക്കാനുള്ള പാത്രങ്ങളും കപ്പുകളും സഹിതം ഏതാനും വസ്‌തുക്കളും ഹാജിമാര്‍ക്ക് വിതരണം ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter