ഹമാസിനെ പ്രതിരോധിക്കാന്‍ ഫലസ്ഥീനിലെ വൈദ്യുതി നീക്കംചെയ്ത് ഇസ്രയേല്‍

 


ഗസ്സ മുനമ്പിലേക്ക് വിതരണം ചെയ്യുന്ന വൈദ്യുതി വെട്ടിക്കുറച്ച് ഇസ്‌റാഈല്‍. ഹമാസിനെ പ്രതിരോധത്തിലാക്കാന്‍ ഫലസ്തീന്‍ അധികൃര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

ദിനേന ശരാശരി നാലു മണിക്കൂര്‍ ഉണ്ടായിരുന്ന വൈദ്യുതി വെറും 45 മിനിറ്റാക്കിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഗസ്സയിലെ 20 ലക്ഷം ജനങ്ങളെ നടപടി ബാധിക്കും.

ഹമാസ് ഭരിക്കുന്ന ഗസ്സ മുനമ്പില്‍ കഴിഞ്ഞ രണ്ടു മാസമായി നാലു മുതല്‍ ആറു മണിക്കൂര്‍ വരെ 125 മെഗാവാട്ട് വൈദ്യുതിയാണ് നല്‍കിയിരുന്നത്. ഗസ്സ മുനമ്പില്‍ വൈദ്യുതി നല്‍കുന്നത് ഫലസ്തീനിന്റെ ആഭ്യന്തര കാര്യമാണെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ന്യായീകരണം.

വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങള്‍ നിര്‍ത്തലാക്കി ഗസ്സയില്‍ നിന്ന് ഹമാസിനെ താഴെയിറക്കാനാണ് വെസ്റ്റ്ബാങ്ക് കേന്ദ്രീകരിച്ചുള്ള ഫലസ്തീന്‍ സര്‍ക്കാരും ഇസ്‌റാഈലും ശ്രമിക്കുന്നത്. ഗസ്സ മുനമ്പില്‍ ജനങ്ങള്‍ നല്ല സേവനം നല്‍കാന്‍ ഹമാസ് സര്‍ക്കാര്‍ പിരിച്ചുവിട്ട് സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന് ഫലസ്തീന്‍ സര്‍ക്കാര്‍ വക്താവ് താരിഖ് റഷ്വാമി പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter