കൊറോണ കാലത്തും ഇസ്രായേൽ ക്രൂരതക്ക് ശമനമില്ല:  കിഴക്കൻ ജറുസലേമിലെ ഫലസ്തീനി ക്ലിനിക്ക് ഇസ്രായേൽ സൈനികർ അടച്ച് പൂട്ടി
ജറൂസലേം: അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ ഫലസ്തീനി ക്ലിനിക്ക് ഇസ്രായേൽ സൈനികർ അടച്ചുപൂട്ടുകയും ഫലസ്തീനി ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോകത്തൊന്നാകെ പടർന്നു പിടിച്ച കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ പലസ്തീൻ നടത്തുന്ന നടപളികളെ തകർക്കുന്ന ഇസ്രായേലിന്റെ മറ്റൊരു ശ്രമമാണിത്. മുമ്പും സമാനമായ നടപടികൾ ഇസ്രയേലി സൈനികർ സ്വീകരിച്ചിട്ടുണ്ട്. ഫലസ്തീനിലെ സിൽവ എന്ന പ്രദേശത്ത് സ്ഥാപിച്ച താൽക്കാലിക ക്ലിനിക്കിലാണ് ഇസ്രായേൽ സൈനികർ റെയ്ഡ് നടത്തി അടച്ചുപൂട്ടിയത്.

"40 കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സിൽവാനിൽ വൈറസ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ കുറവാണ്. ഇതും ആളുകളുടെ ആധിക്യവും കൊറോണ വലിയ രീതിയിൽ വ്യാപിക്കുമെന്ന ആശങ്കയുയർത്തുന്നുണ്ട്, ക്ലിനിക് ഡയറക്ടർ ഇസ്രായേൽ ദിനപത്രമായ ഹാരറ്റ്സിനോട് പറഞ്ഞു. ജറുസലേമിൽ ഫലസ്തീൻ യാതൊരു അധികാരവും അനുവദിച്ചു കൊടുക്കാതിരിക്കാനുള്ള ഇസ്രായേലിന്റെ നിർബന്ധ ബുദ്ധി യാണിതിന് പിന്നിലെന്ന് ഇസ്രായേലി പത്രം റിപ്പോർട്ട് ചെയ്തു.

ഫലസ്തീനി അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആൻഡ് വർക്ക് ഏജൻസി വക്താവ് സമി ഷാഷ നടപടിയെ തുടർന്ന് ഇസ്രായേലിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. അധിനിവിഷ്ഠ കിഴക്കൻ ജറുസലേമിൽ ആതുരസേവനം നടത്തുന്നതിൽനിന്ന് തന്റെ സംഘടനയെ ഇസ്രായേൽ സൈനികർ തടഞ്ഞുവെന്നായിരുന്നു അവർ പറഞ്ഞത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter