ചെമ്പരിക്ക ഖാസി വധം; പ്രതിഷേധം ജനകീയ മുന്നേറ്റമായി മാറണം: ജിഫ്രി തങ്ങള്‍
- Web desk
- Nov 5, 2018 - 08:43
- Updated: Nov 5, 2018 - 08:43
സമസ്തയുടെ സമുന്നത നേതാവും സീനിയര്‍ വൈസ് പ്രസിഡണ്ടുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതക കേസ് അന്വേഷണത്തില്‍ അധികൃതര്‍ പുലര്‍ത്തുന്ന നിസ്സംഗതക്കും കൃത്യവിലോപത്തിനുമെതിരെയുള്ള പ്രതിഷേധ സമരം ജനകീയ മുന്നേറ്റമായി മാറണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു.
പ്രതിഷേധ സമരങ്ങള്‍ ഏതെങ്കിലും വ്യക്തികളിലോ സമര സമിതികളിലോ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും ശക്തമായ ബഹുജന മുന്നേറ്റമായി മാറണമെന്നും തങ്ങള്‍ പറഞ്ഞു.കാസര്‍കോട് ജില്ലാ ജംഇയ്യത്തുല്‍ ഉലമ, മലബാര്‍ ഇസ്‌ലാമിക് കോപ്ലക്‌സ് എന്നിവയുടെ സംയുക്തയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
വിഷയത്തില്‍ സമസ്ത തുടക്കം മുതല്‍ ഇടപെട്ടിട്ടുണ്ട. ഇനിയും ആവശ്യമായ നിയമ പോരാട്ടങ്ങള്‍ തുടരാനുമാണ് തീരുമാനമെന്നും തങ്ങള്‍ വിശദീകരിച്ചു. സമസ്ത ജന.സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി.
നിരവധി പണ്ഡിതര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment