ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന മുസ്‌ലിം അക്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ആംനസ്റ്റി
- Web desk
- Jul 1, 2017 - 09:37
- Updated: Jul 1, 2017 - 09:37
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന മുസ്‌ലിം ദളിത് കൂട്ടക്കൊലകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ മുന്നറിയിപ്പുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയാണ് വര്‍ധിച്ചു വരുന്ന വര്‍ഗീയ കൂട്ടക്കൊലകള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
2017 ഏപ്രില്‍ മുതല്‍ പത്തോളം മുസ്‌ലിംകളാണ് സംശയത്തിന്റെയും ആരോപണത്തിന്റെയും പേരില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. രാജ്യത്ത് ഇസ്‌ലാമോഫോബിയ വളര്‍ത്തുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നത്.
രാജ്യത്ത് മതത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്ക് സുരക്ഷ കുറഞ്ഞുവരികയാണ്. ജൂണ്‍ 28 ന് മുസലിം അക്രമങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം പ്രകടനം നടന്നിരുന്നു.
ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തിലെത്തിയ ശേഷമാണ് മുസ്‌ലിംകള്‍ക്കെതിരെയുളള കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയത്.ജനങ്ങള്‍ ഭയവിഹ്വലരാണ്.പ്രധാനമന്ത്രിയും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നടപടിയെടുക്കാതെ നിസ്സംഗത പാലിക്കുകയാണ്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അക് ബര്‍ പട്ടേല്‍ പറഞ്ഞു.
പലപ്പോഴും ബിജെപി കാമ്പയിന്‍ ഗോസംരക്ഷണത്തില്‍ മാത്രമാണ് ഒതുങ്ങുന്നത്. വര്‍ഗീയ അക്രമങ്ങണങ്ങളെയും കൂട്ടക്കൊലകളെയും നേതാക്കള്‍ പലപ്പോഴും ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്.
ഇത് കാരണം ഇസ് ലാമോഫോബിയ വര്‍ധിക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയും ബിജെപി നേതാക്കളും മറ്റു മുഖ്യമന്ത്രിമാരും മൗനം വെടിയണം, രാജ്യത്തെ ജനങ്ങള്‍ക്ക നീതി നല്‍കാന്‍ അവരാണ് ഉത്തരവാദികള്‍.
പശുവിനെ കടത്തിയെന്നാരോപിച്ച ദളിതര്‍ക്ക നേരെയും അക്രമങ്ങള്‍ നടക്കുന്നുണ്ട്. ദിനം കൂടും തോറും നിയമം ദുര്‍ബലപ്പെടുന്നതിന്റെ തെളിവ് കൂടിയാണിത്. അദ്ദേഹം പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment