സ്‌കൂളുകളിലെ ശിരോവസ്ത്ര നിരോധനനിയമം നീക്കം ചെയ്ത് ഓസ്ട്രിയ

സ്‌കൂളുകളിലെ ശിരോവസ്ത്രം നിരോധിക്കുന്നത് സംബന്ധിച്ച നിയമം ഓസ്ട്രിയന്‍ ഭരണഘടന കോടതി റദ്ദാക്കി.പത്ത് വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ ശിരോവസ്ത്രം ധരിക്കുന്നതില്‍ നിന്ന് വിലക്കുന്ന നിയമം വിവേചനപരമാണെന്ന് ഓസ്ട്രിയയിലെ ഭരണഘടന കോടതി വിധിച്ചു. 

ഭരണകൂടം ശിരോവസ്ത്രം എന്ന് കൃത്യമായി പറയുന്നതിന് പകരം തലമറക്കുന്നതുമായി ബന്ധപ്പെട്ട മതപരമായ വസ്ത്രം എന്ന പേരിലാണ് വിലക്കേര്‍പ്പെടുത്തിയ നിയമം കൊണ്ടുവന്നിരുന്നത്.എന്നാല്‍ ഇത് മുസ്‌ലിം ശിരോവസ്ത്രം ലക്ഷ്യമിട്ടാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം ഭരണഘടന വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

ഈ സെലക്ടീവ് നിരോധനം മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമാണ്, ഇത്തരം നിയമങ്ങള്‍ അവരെ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവേചനങ്ങള്‍ നേരിടാനെ സഹഹായിക്കുകയുളളൂവെന്നും കോടതി പ്രസിഡണ്ട് ക്രിസറ്റോഫ് ഗ്രാബെന്‍വാര്‍ട്ടര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter