മുസ്‌ലിം വംശഹത്യ: മ്യാന്മറിനെതിരെ പ്രാഥമിക അന്വേഷണവുമായി അന്താരാഷ്ട്രാ ക്രിമിനല്‍ കോടതി

മ്യാന്മറിലെ റാകൈന്‍ പ്രദേശത്തെ മുസ്‌ലിം വംശഹത്യ, അതിക്രമം,കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ മ്യാന്മര്‍ ഭരണകൂടത്തിനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് അന്താരാഷ്ട്രാ ക്രിമിനല്‍ കോടതി.

മ്യാന്മറിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയിലാണ് അന്താരാഷ്ട്രാ കോടതിയുടെ ഇടപെടല്‍. സെപ്തംബര്‍ ആറിന് ചേര്‍ന്ന മൂന്നംഗ ജഡ്ജ് പാനലാണ് മ്യാന്മറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.  അക്രമം സഹിക്കവെയ്യാതെ ആളുകള്‍ ബംഗ്ലാദേശിലേക്ക് കുടിയേറിയതും ലൈംഗികപീഡനങ്ങളും മറ്റു അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാം അന്വേഷണത്തിന്റെ പരിധിയല്‍ പെടും.
കേസിലെ പ്രോസിക്യൂട്ടര്‍ ഫെതുവ ബെനുസൗദ കേസിനെ കുറിച്ചും അന്വേഷണത്തിന്റെ രീതിയെ കുറിച്ചും വിലയിരുത്തി.
2017 ആഗസ്റ്റില്‍ 700,000 ത്തോളം മുസ്‌ലിംകളാണ് വംശീയ ഉന്മൂലനവും ക്രൂരമായ നടപടികളും കാരണം മ്യാന്മറില്‍ നിന്ന്  ബംഗ്ലാദേശിലേക്ക് കുടിയേറിയിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter