വഖഫ്, ശരീഅത്ത്, ചെമ്പരിക്ക ഖാസി വധം തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സമസ്ത

വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് സമസ്ത പ്രക്ഷോഭത്തിലേക്ക്.വഖഫ് ട്രെബൂണില്‍ പുതിയ ജഡ്ജ്മാരുടെ നിയമനം,ശരീഅത്ത് നിയമത്തിലും ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തിലും നടന്നു കൊണ്ടിരിക്കുന്ന അനീതി, തുടങ്ങിയ വിഷയങ്ങളില്‍ ആവശ്യമായാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമസ്ത നേതൃത്തം നല്‍കുമെന്ന് പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വഖഫ് ട്രെബൂണലില്‍ പുതുതായി രണ്ട് ജഡ്ജിമാരെ നിയമിക്കുമ്പോള്‍ നിഷ്പക്ഷരെ നിയമിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി സമസ്തക്ക് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ അതിന് ഘടകവിരുദ്ധമായ നീക്കമാണ് അണിയറയില്‍ നടക്കുന്നത്. തങ്ങളുടെ പക്ഷക്കാരെ നിയമിക്കണമെന്ന് സമസ്ത വാശിപിടിക്കുന്നില്ല, പക്ഷെ തങ്ങളെ എതിര്‍ക്കാത്തവരായാല്‍ മതി.
ശരീഅത്ത്  വിഷയത്തില്‍ മുസ്‌ലിംകളെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളെ നിര്‍ബന്ധമായും പൂര്‍ണമായി മാറ്റം വരുത്തണം. 
സമസ്തയുടെ ഉപാധ്യക്ഷനായിരുന്ന ചെമ്പരിക്ക ഖാസിയുടെ കേസില്‍ സി.ബി.ഐ രണ്ട് തവണ റിപ്പോര്‍ട്ട് നല്‍കിയപ്പോഴും അത് ആത്മഹത്യയെന്നാണ് എന്നായിരുന്നു നല്‍കിയിരുന്നത്. ഈ വിഷയത്തില്‍ നീതിപൂര്‍വ്വമായി അന്വേഷണം വേണമെന്നും വാര്‍ത്ത സമ്മേളനം ആവശ്യപ്പെട്ടു.വാര്‍്ത്ത സമ്മേളനത്തില്‍ സമസ്തയുടെ മറ്റു നേതാക്കളും പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter