റമദാനില്‍ മുസ്‌ലിം ലോകത്തോട് അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ആഹ്യാനം ചെയ്ത് ഒ.ഐ.സി.

 

വിശുദ്ധ റമദാന്‍ മുന്‍നിറുത്തി അഭയാര്‍ത്ഥികളെ സഹായിക്കാന്‍ മുസ്‌ലിം ലോകത്തോട് ആഹ്വാനവുമായി ഒ.ഐ.സി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ സെക്രട്ടറി ജനറല്‍ യൂസഫ് അല്‍ ഉത്തയ്മീനാണ് വിശുദ്ധ റമദാന്‍ മാസത്തില്‍ മുസ്‌ലിം ലോകത്തെ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ആഹ്യാനം ചെയ്തത്.
പ്രതിസന്ധിയിലും ക്ലേശങ്ങളിലും കഴിയുന്ന പാവപ്പെട്ട മുസ്‌ലിം കുടുംബങ്ങളെ സഹായിക്കലും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലും നമ്മുടെ കടമായെണെന്നും ലോകത്തെ മുസ്‌ലിം നേതാക്കള്‍ ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം വിശദീകരണം നല്‍കി.
ഇസ്‌ലാം ആവിഷ്‌കരിക്കുന്ന പരസ്പര ബഹുമാനവും ഉദാരശീലവും  സഹിഷ്ണുതയും സഹായവും ഏറേ ബോധ്യപ്പെടുത്താന്‍ വിശുദ്ധറമദാന്‍ ഉപയുക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter