ഖത്തറിനെ ഒറ്റപ്പെടുത്തല്‍ പ്രതിസന്ധിക്ക് പരിഹാരമല്ല: ഉര്‍ദുഗാന്‍

ഖത്തറിനെ ഒറ്റപ്പെടുത്തിയത് കൊണ്ട് നിലവിലെ ഒരു പ്രതിസന്ധിക്കും പരിഹാരമാവുകയില്ലെന്ന് തുര്‍ക്കി പ്രസിഡണ്ട് ത്വയ്യിബ് ഉര്‍ദുഗാന്‍.
ഇറാനുമായും മറ്റു ഭീകരബന്ധങ്ങളും ആരോപിച്ച് അറബ് ലോകത്തെ വന്‍ ശക്തികള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാഴ്ചത്തെ അറബ് ലോകത്തെ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അറബ് ലോകത്തിനേറ്റ മുറിവ് കൂടിയാണിതെന്നാണ് ഉര്‍ദുഗാന്റെ വിലയിരുത്തല്‍.
ഖത്തറിനെ ഒറ്റപ്പെടുത്തിയത് കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല, വിശുദ്ധ റമദാനിലെ ഒരു ഇഫ്താറില്‍ പങ്കെടുത്ത് സംസാരിക്കവെ ഉര്‍ദുഗാന്‍ പറഞ്ഞു. ഉപരോധം പരിഹരിക്കുന്നതിന് വേണ്ടി ഉര്‍ദുഗാന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മമാനുവേല്‍ മാക്രോണ്‍, ലബനാന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള തുടങ്ങിയവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter