കടുത്ത എതിർപ്പിനെ തുടർന്ന് മതനിന്ദയുള്ള കാലിക്കറ്റ് സർവ്വകലാശാല യൂണിയന്‍ മാഗസിന്‍ പിന്‍വലിച്ചു

 

തേഞ്ഞിപ്പലം: മുസ്ലിം സ്ത്രീ വേഷമായ നിഖാബിനെയും സർവ്വ മതസ്ഥരുടെയും ആരാധനാലയങ്ങളെയും അസഭ്യമായ ഭാഷയില്‍ നിന്ദിക്കുന്ന കവിതയും ലേഖനങ്ങളും ഉള്‍പ്പെടുത്തിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ മാഗസിന്‍ പിന്‍വലിച്ചതായി അധികൃതർ. സമസ്ത അടക്കമുള്ള നിരവധി സംഘടനകള്‍ മാഗസിനെതിരെ ശക്തമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മാഗസിന്‍ പിന്‍വലിക്കുന്നതായി സർവ്വകലാശാല അധികൃതർ വ്യക്തമാക്കിയത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്‍റ് സ്റ്റുഡന്റ്‌സ് യൂനിയനാണ് മാഗസിന്‍ പുറത്തിറക്കിയത്. ‘പോസ്റ്റ് ട്രൂത്ത്’ എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍. ‘മൂടുപടം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിത മുസ്‌ലിം സ്ത്രീകളുടെ മതപരമായ വേഷവിധാനത്തെയും വിശ്വാസത്തെയും പരിഹസിക്കുന്നതിനൊപ്പം നിഖാബ് ധരിച്ച സ്ത്രീയുടെ ചിത്രവും നല്‍കിയിരിക്കുന്നു. ആലയങ്ങള്‍ എന്ന കവിതയില്‍ ആരാധനാലയങ്ങളെ തൊഴുത്തിനോടും കക്കൂസിനോടും ഉപമിച്ച് കൊണ്ട് സർവ്വ മതങ്ങളെയും അവഹേളിക്കുന്നുമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter