സുദർശൻ ടിവിയുടെ മുസ്‌ലിം വിദ്വേഷ പരിപാടി വിലക്കിയ സുപ്രിംകോടതി ബെഞ്ചിനെ അഭിനന്ദിച്ച് കപിൽ സിബൽ
ന്യൂഡല്‍ഹി: മുസ്‌ലിം സമുദായം യുപിഎസ് സിയിൽ കടന്ന് കയറുന്നുവെന്ന് പറഞ്ഞ് യുപിഎസ് സി ജിഹാദ് എന്ന പേരിൽ സുദർശൻ ടിവി സംപ്രേഷണം ചെയ്യാൻ തീരുമാനിച്ച ടെലിവിഷൻ പരിപാടി സ്റ്റേ ചെയ്ത സുപ്രിം കോടതി ബെഞ്ചിനെ അഭിനന്ദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ രംഗത്ത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ചാണ് വിലക്കേര്‍പെടുത്തിയത്.

'ഒടുവില്‍ വര്‍ഗീയ വൈറസ് പകര്‍ച്ചവ്യാധിയെ സുപ്രിം കോടതിയിലെ ഒരു ബെഞ്ച് തടഞ്ഞിരിക്കുന്നു. വര്‍ഗീയത നമ്മുടെ രാജ്യത്തിന്റെ സാമൂഹികപരിസരത്തെ ഇതിനോടകം തന്നെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിച്ച ജഡ്ജിമാര്‍ക്ക് സ്തുതി' -കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

സുദര്‍ശന്‍ ടി.വിയുടെ 'ബിന്ദാസ് ബോല്‍' പരിപാടിയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വിലക്കിയത്. ഇതുവരെ സംപ്രേഷണം ചെയ്ത എപ്പിസോഡുകളും ഇനി ചെയ്യാനിരിക്കുന്നതും വിലക്കിയ സുപ്രിം കോടതി മറ്റു പേരുകളില്‍ അവ സംപ്രേഷണം ചെയ്യാൻ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter