റോഹിങ്ക്യ: സൂകിയോട് അപലപനമറിയിച്ച് കാനഡ

 

മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള  ക്രൂരതകള്‍ക്കെതിരെ നോബല്‍ സമാധാന ജേതാവ് കൂടിയായ ആന്‍ സാന്‍ സൂകിയോട് അപലപനമറിയിച്ച് കാനഡ പ്രധാന മന്ത്രി ട്രൂഡോ.
വംശഹത്യയുടെ ഉദാഹരണമാണ് മ്യാന്മറില്‍ നടക്കുന്നതെന്നും ഉടന്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. മ്യാന്മര്‍ നേതാവായ സൂകിയോട് അക്രമം നിറുത്തിവെക്കാന്‍ ലോക വ്യാപകമായ സമ്മര്‍ദമുയരുന്നതിനിടെയാണ് കാനഡയുടെ ഇടപെടല്‍. അക്രമത്തില്‍ നിന്ന് രക്ഷ തേടി 400,000 റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് കടന്നെന്നാണ് കണക്കുകള്‍ പറയുന്നത്.
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ തുടര്‍ന്നുവരുന്ന അതിക്രമങ്ങളും ക്രൂരതകളും നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് ട്രൂഡോ സൂകിക്ക് കത്തയക്കുകയും ചെയ്തു.
റോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെയുള്ള ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും കണ്ടില്ലെന്ന് നടിക്കെരുതെന്നും മൃഗീയമായ നടപടികള്‍ നിറുത്തിവെക്കണമെന്നും സൂകിക്കെഴുതിയ കത്തില്‍ പറയുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter