യമനിലേക്കുള്ള സഊദി സഹായം തടഞ്ഞ് ഹൂഥികള്‍

പുറത്താക്കപ്പെട്ട പ്രസിഡണ്ട് അലി അബ്ദുളള സലേഹിന്റെ അനുകൂല സഖ്യം ഹൂഥി വിമതര്‍ യമനിലേക്കുള്ള സഹായം തടയുകായണെന്നും നിരവധി കപ്പലുകള്‍ പിടിച്ചെടുത്തെന്നും യമന്‍ പ്രാദേശിക ഭരണ വകുപ്പ് മന്ത്രി അബ്ദുല്‍ റാഖിബ് സൈഫ് പറഞ്ഞു.
യമനിലേക്കുള്ള മെഡിക്കല്‍ സഹായങ്ങളും സേന തടഞ്ഞിരിക്കുകയാണെന്ന് അബ്ദുല്‍ റാഖിബ് സൈഫ് മാധ്യമങ്ങളോട് വിശദീകരിച്ചു.
യമനിലെ അല്‍ ബയാദ ഭാഗത്തേക്ക് സഊദി രാജാവ് സല്‍മാന്‍ കൊടുത്തയച്ച മൂന്ന് ട്രക്കുകളാണ് അവസാനമായി അഗ്‌നിക്കിരയാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ശ്രുഷ്രൂക്ക് വേണ്ട സാധനങ്ങള്‍ മാത്രമല്ല, വിതരണം ചെയ്യുന്ന ഇടങ്ങളെയും ഹുഥി വിമത സേന തടയുകയാണെന്നും റാഖിബ് വിശദീകരിച്ചു.
ഹൂഥി വിമതര്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നത് അല്‍ ഹദായ തുറമുഖം അവരുടെ കൈപിടിയിലായതിനാലാണെന്നും അതിന് പരിഹാരം കാണാന്‍ വിഷയം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ എത്തിക്കണമെന്നും മന്ത്രി പ്രതികരിച്ചു.അന്താരാഷ്ട്ര നിയമങ്ങള്‍ വിമതര്‍ ലംഘിക്കുന്നത് അപലപനീയമാണെന്നും അന്താരാഷ്ട്ര സംഘടനകള്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter