ബാബരി വിധി പുനഃപരിശോധിക്കണം- ആലിക്കുട്ടി മുസ്‌ലിയാർ
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി സമസ്ത ജനറല്‍ സെക്രട്ടറിയും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് അംഗവുമായ കെ. ആലിക്കുട്ടി മുസലിയാര്‍ . ഭൂമി ഏകപക്ഷീയമായി ഹിന്ദു വിഭാഗത്തിന് വിട്ടുകൊടുത്ത കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു. മുസ്‌ലിം വിഭാഗത്തിന് പള്ളി പണിയാനായി കേന്ദ്രസർക്കാറോ ഉത്തർപ്രദേശ് സർക്കാറോ നൽകണമെന്ന് കോടതി ആവശ്യപ്പെട്ട 5 ഏക്കർ ഭൂമി നിരസിക്കണമെന്നും ബാബരി മസ്ജിദ് പൊളിച്ചവര്‍ക്കെതിരായ ക്രിമിനല്‍ കേസില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter