മുന്‍ഡച്ച് ബോക്‌സിങ് താരം ലേഡി റൂബി ഇസ്‌ലാം സ്വീകരിച്ചതായി റിപ്പോര്‍ട്ട്

മുന്‍ ഡച്ച് കിക്ക് ബോംക്സിങ് താരം ടൈസണ്‍ ലേഡി റൂബി  ഇസ്‌ലാം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. നെതര്‍ലണ്ടിലെ മസ്ജിദില്‍ വെച്ചായിരുന്നു ഇസ്‌ലാമാശ്ലേഷണം. താരത്തിന്റെ ഇസ്‌ലാം സ്വീകരണത്തെ സംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുന്‍ ഡച്ച് എംപിയും രാഷ്ട്രീയ നേതാവുമായിരുന്ന ജെറോം വാന്‍ ക്ലവറെ ഇതുമായി ബന്ധപ്പെട്ട വിവരണങ്ങളും ഇസ്‌ലാം സ്വീകരണത്തിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ ഇസ്‌ലാം വിമര്‍ശകനായി വിവാദത്തിലകപ്പെടുകയും പിന്നീട് 2018 ല്‍ ഇസ്‌ലാം സ്വീകരിക്കുകയും തുടര്‍ന്ന് പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്യുന്ന വ്യക്തിയാണ് ജെറോം വാന്‍ക്ലവറെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter