വിശുദ്ധ കഅ്ബയുടെ കഴുകൾ പൂർത്തിയായി: പ്രത്യേക ക്ഷണിതാക്കളിൽ സാദിഖലി തങ്ങളും യൂസഫലിയും
മക്ക: ലോക മുസ്ലിംകളുടെ ആത്മീയ കേന്ദ്രമായ മക്കയിലെ വിശുദ്ധ കഅ്ബ കഴുകി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച സുബ്ഹി നിസ്‌കാരത്തിനു ശേഷമാണ് ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. പനിനീരും ഏറ്റവും മുന്തിയ ഊദ് അത്തറും മറ്റ് സുഗന്ധ്രദ്യവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍ഭാഗം കഴുകിയത്. ഇതേ വെള്ളത്തില്‍ കുതിര്‍ത്ത തുണി ഉപയോഗിച്ച് ഉള്‍വശത്തെ ചുമരുകള്‍ തുടച്ചു. മുഹറം പതിനഞ്ചിനാണ് കഴുകൽ ചടങ്ങ് സംഘടിപ്പിക്കപ്പെട്ട് വരുന്നതെങ്കിലും ഏതാനും വർഷങ്ങളായി തിരക്കൊഴിഞ്ഞ വേളയില്‍ മുഹറത്തിലെ ഒരു തിയ്യതി നിശ്ചയിച്ചാണ് ഇത് നടത്തുന്നത്. മുഹറത്തിനു പുറമേ ശഅബാന്‍ ഒന്നിനും ചടങ്ങ് നടക്കാറുണ്ട്. മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, ഹജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് ബിന്‍തന്‍, ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ...മുഹമ്മദ് ബിന്‍ സ്വാലിഹ് ബിന്‍തന്‍, ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മക്ക ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹിശാം അല്‍ഫാലിഹ് എന്നിവരും മന്ത്രിമാരും ... മുഹമ്മദ് ബിന്‍ സ്വാലിഹ് ബിന്‍തന്‍, ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മക്ക ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹിശാം അല്‍ഫാലിഹ് എന്നിവരും മന്ത്രിമാരും ...നയതതന്ത്ര പ്രതിനിധികളും മുസ്‌ലിം രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും ഗവണ്‍മെന്റ് വകുപ്പ് മേധാവികളും വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരും സര്‍ക്കാര്‍ വകുപ്പ് മേധാവികളും വിശിഷ്ട വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യയില്‍നിന്ന് മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസുഫലി, എന്നിവരും കര്‍മത്തില്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter