ഖത്തര്‍ പ്രതിസന്ധി; പരിഹാര നിര്‍ദേശവുമായി യു.എസ്, ഇംഗ്ലണ്ട്‌ പ്രതിനിധികള്‍ കുവൈത്തില്‍

ഗള്‍ഫ് പ്രതിസന്ധിക്ക ഉടനടി പരിഹാരം കാണാന്‍ പരിശ്രമവുമായി് ബ്രിട്ടനിലെയും അമേരിക്കയിലെയും പ്രതിനിധികള്‍ കുവൈത്തിലെത്തി.
തീവ്രവാദത്തെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് സഊദി അടക്കമുളള അയല്‍ രാഷ്ട്രങ്ങള്‍ ഒരു മാസത്തോളമായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്, ഖത്തറുമായുള്ള ഉപരോധം അവസാനിപ്പിക്കാനും പ്രതിസന്ധി പരിഹരിക്കാനും സാധ്യമായ വഴികളിലൂടെ മൂന്ന് രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്ന കുവൈത്ത ന്യൂസ് ഏജന്‍സി കുന റിപ്പോര്‍ട്ട ചെയ്തു.
യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, ബ്രിട്ടീഷ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മാര്‍ക് സെഡ്വില്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും കുവൈത്തിലെത്തിയിരുന്നു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത മധ്യസ്ഥത വഹിക്കുന്നത് കൊണ്ടാണ് ഇരു രാജ്യങ്ങളിലെ പ്രതിനിധികളും കുവൈത്തില്‍ ചര്‍ച്ചക്കെത്തിയതെന്ന് കുവൈത്ത ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter