ക്വിറ്റ് ഇന്ത്യാമൂവ്മെന്‍റും ഹിന്ദു മഹാ സഭയുടെ വിശ്വാസ വഞ്ചനയും
കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിന് പിന്നാലെ ഹിന്ദുത്വ പ്രത്യയ ശാസ്ത്ര വിശാരദനായ രാം മാധവ് ഈയൊരു വിജയം ആഘോഷിക്കുന്ന വേളയില്‍ ജമ്മുകാശ്മീര്‍ പ്രത്യേക പദവി റദ്ദാക്കുന്നതിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ശ്യാമപ്രസാദ് മുഖര്‍ജിയെപ്പോലുള്ള ആയിരക്കണക്കിന് പേരെ സ്മരിക്കുകയുായി. ഡോ. മുഖര്‍ജി ആര്‍.എസ്.എസിന്‍റെ ആശയ സ്രോതസ്സും ഹിന്ദു മഹാസഭയുടെ സ്വരൂപമായ വി.ഡി സവര്‍ക്കരുടെ പ്രത്യേക താല്‍പര്യത്തില്‍ സഭയുടെ ലീഡറായി അവരോധിക്കപ്പെട്ട വ്യക്തിയുമായിരുന്നു. ക്വിറ്റ് ഇന്ത്യ മൂവ്മെന്‍റിന്‍റെ തിളക്കമാര്‍ന്ന 77-ാം വാര്‍ഷികം കടന്ന് കഴിഞ്ഞിരിക്കെ അധിനിവേശ വിരുദ്ധ സ്വാതന്ത്ര്യ സമരത്തില്‍ ഇപ്പറഞ്ഞ ഹിന്ദുത്വ പതാക വാഹകരുടെ പങ്ക് നാം വിലയിരുത്തേതുണ്ട്. ക്വിറ്റ് ഇന്ത്യാസമര തുടക്കം 1942 ഓഗസ്റ്റ് 7ന് ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തപ്പെട്ട ദേശവ്യാപക നിസഹകരണ ലഹളയായിരുന്നു ക്വിറ്റ് ഇന്ത്യാസമരം. ഇത് ഓഗസ്റ്റ് വിപ്ലവം എന്ന പേരിലുമറിയപ്പെടുന്നുണ്ട്. ഓഗസ്റ്റ് 8ന് മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനിയില്‍ വെച്ച് 'ഒന്നുകില്‍ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മഹാത്മാ ഗാന്ധിജിയുടെ ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനത്തിലൂടെയാണ് ക്വിറ്റ് ഇന്ത്യ മൂവ്മെന്‍റിന് തുടക്കം കുറിക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രതികരണം സമരത്തിന് ഉജ്ജ്വലമായി തുടക്കം കുറിക്കപ്പെട്ടെങ്കിലും ബ്രിട്ടീഷുകാർ ദ്രുതഗതിയില്‍ പ്രതികരിക്കുകയും ഗാന്ധിജിയെപ്പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ഒരു ലക്ഷത്തോളം പേരെ അറസ്റ്റ് ചെയ്യുകയും വന്‍തോതില്‍ പിഴചുമത്തുകയും ക്രൂര പീഢനം അഴിച്ച് വിടുകയും ചെയ്തു. നൂറുകണക്കിന് പ്രക്ഷോഭകാരികള്‍ ബലപ്രയോഗത്തിലും വെടിവെപ്പിലും കൊല്ലപ്പെടുകയുണ്ടായി. ഒളിവില്‍ പോയ പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. അതിദാരുണമായ കൂട്ടക്കൊലക്കായിരുന്നു അക്കാലം സാക്ഷ്യം വഹിച്ചത്. ഹിന്ദു മഹാസഭയുടെ വഞ്ചന കോണ്‍ഗ്രസിനെ ഒരു ദേശ വിരുദ്ധ പ്രസ്ഥാനമായി മുദ്ര കുത്തിയത് കാരണം ബ്രിട്ടീഷ് അധിപന്മാര്‍ ഹിന്ദു മഹാസഭക്കും മുസ്ലിം ലീഗിനും മാത്രമേ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിരുന്നുള്ളൂ. ഹിന്ദുത്വ അനുയായികള്‍ ക്വിറ്റ് ഇന്ത്യ മൂവ്മെന്‍റിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തി എന്നുമാത്രമല്ല, ഈയൊരു ചരിത്ര പ്രധാനമായ വന്‍ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതില്‍ ബ്രിട്ടീഷുകാര്‍ക്ക് സര്‍വ്വ പിന്തുണയും സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. ഇതിന് തെളിവായി ഞെട്ടിക്കുന്ന രേഖകള്‍ ഇന്നും ലഭ്യമാണ്. 1942 ല്‍ കാണ്‍പൂരില്‍ ഹിന്ദു മഹാ സഭയുടെ 24-ാം നിര്‍വാഹക സമിതി യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോള്‍ ഹിന്ദുത്വ നായകന്‍ സവര്‍ക്കര്‍ ഹിന്ദു മഹാ സഭയുടെ ഭരണാധികാരികളുമായുള്ള സഹകരണ സമര തന്ത്രത്തെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി. എല്ലാതരം രാഷ്ട്രീയ തന്ത്രങ്ങളുടെയും വളരെ പ്രധാനപ്പെട്ട തത്വം പൊളിസി ഓഫ് റസ്പോണ്‍സീവ് കോര്‍പ്പറേഷനാണ്. ഈ അടിസ്ഥാനത്തില്‍ ഹിന്ദു മഹാസഭാംഗങ്ങളായും മന്ത്രിമാരായും നിയമ നിര്‍മ്മാതാക്കളായും ഹിന്ദുത്വ പ്രവര്‍ത്തകന്മാരിലൂടെ നിയമപരിരക്ഷ നേടുകയും നിയമാനുസൃതമായ താത്പര്യങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണാധികാരികളുമായുള്ള സഹകരണം താത്വികമായ ഒരു പ്രതിജ്ഞാബദ്ധത മാത്രമായിരുന്നില്ല, മറിച്ച് ഇത് ഹിന്ദു മഹാസഭക്ക് മുസ്ലിം ലീഗുമായി അടുക്കാനുള്ള ഒരു നാഴികക്കല്ലായി മാറുകയായിരുന്നു. 1942 ല്‍ വീര്‍ സവര്‍ക്കര്‍ നയിക്കുന്ന ഹിന്ദു മഹാസഭ മുസ്ലിം ലീഗുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുകയുണ്ടായി. കാണ്‍പൂരില്‍ നടന്ന ഹിന്ദു മഹാസഭയുടെ അതേ പ്രവര്‍ത്തക സമിതി യോഗത്തില്‍ വീര്‍ സവര്‍ക്കര്‍ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഈയൊരു ബന്ധത്തെ ന്യായീകരിക്കുകയുണ്ടായി. പ്രായോഗിക രാഷ്ട്രീയത്തില്‍ വിവേക പൂര്‍വ്വമായ വിട്ടുവീഴ്ച്ചകളിലൂടെയും ഒത്തുതീര്‍പ്പുകളിലൂടെയും മുന്നോട്ട് നീങ്ങണമെന്ന് മഹാസഭ മനസിലാക്കുന്നു എന്ന് അദ്ധേഹം സൂചിപ്പിച്ചു. ബംഗാളിലെ മുസ്ലിം ലീഗിന്‍റെ അന്തരീക്ഷം കോണ്‍ഗ്രസുമായി ഒരിക്കലും രജ്ഞിപ്പിന് തയ്യാറല്ലാത്ത സ്ഥിതിയിലായിരുന്നില്ല. ഈ അവസരം മുതലെടുത്ത ഹിന്ദു മഹാസഭാംഗങ്ങള്‍ മുസ്ലിം ലീഗുമായി സമ്പര്‍ക്കത്തിലാവുകയും ഫസ്ലുല്‍ ഹഖും മഹാസഭാ ലീഡര്‍ ഡോ. ശ്യാം പ്രസാദ് മുഖര്‍ജിയും ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയുായി. ബംഗാള്‍ മുസ്ലിം ലീഗ് മന്ത്രി സഭയില്‍ ഡ്യൂട്ടി ചീഫ് മിനിസ്റ്ററായ ശ്യാം പ്രസാദ് മുഖര്‍ജി ബ്രിട്ടീഷുകാരുമായി സഹകരിക്കുകയും തുടര്‍ന്ന് ക്വിറ്റ് ഇന്ത്യാമൂവ്മെന്‍റ് തകര്‍ക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയുമുായി. ഡോ. മുഖര്‍ജി ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് തന്‍റെ സഹകരണം ഉറപ്പ് നല്‍കിക്കൊണ്ട് ഒരു കത്തെഴുതി. കോണ്‍ഗ്രസ് തുടങ്ങിവെച്ച വ്യാപക സമരം സംസ്ഥാനത്ത് ദൂഷ്യഫലങ്ങള്‍ സൃഷ്ടിക്കുമെന്നും ശക്തമായ ജനവികാരം ഇളക്കിവിട്ടുകൊണ്ട് ആഭ്യന്തര കുഴപ്പങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ നിലവിലുള്ള സര്‍ക്കാര്‍ ശക്തമായി പ്രതിരോധിക്കുമെന്നും മുഖര്‍ജി കത്തിലൂടെ വ്യക്തമാക്കി. ഹിന്ദുമഹാസഭ, മുസ്ലിം ലീഗ് സഖ്യത്തിന് വേണ്ടി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മുഖര്‍ജി ബംഗാള്‍ ഗവര്‍ണ്ണര്‍ക്ക് എഴുതിയ കത്തും വ്യക്തമാക്കുന്നത് ഇരു പാര്‍ട്ടികളും കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ക്വിറ്റ് ഇന്ത്യാ മൂവ്മെന്‍റിനെതിരെ ബ്രിട്ടീഷ് ഭരണാധികാരികൾ അഭയം തേടി എന്നാണ്. ആര്‍.എസ്.എസിന്‍റെ നിലപാട് ക്വിറ്റ് ഇന്ത്യാമൂവ്മെന്‍റിനെതിരെ ഹിന്ദുത്വ പതാക വാഹകരായ ആര്‍.എസ്.എസിന്‍റെ നിലപാടും ഒട്ടും വിഭിന്നമായിരുന്നില്ല. ആര്‍.എസ്.എസ് വീര്‍ സവര്‍ക്കറിന്‍റെ നിലപാടുകളെ പരസ്യമായി അനുകൂലിച്ചു. തന്മൂലം ആര്‍.എസ്.എസിന്‍റെ മുഖ്യകാര്യദര്‍ശിയും പ്രത്യയ ശാസ്ത്രജ്ഞനുമായ ഗോൾവാർക്കര്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ മര്‍ദ്ദനപരമായ നിയമങ്ങളെ അംഗീകരിക്കണമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്ന് ബ്രിട്ടീഷ് ഭരണാധികാരികളുടെ തന്ത്രപ്രധാന ലക്ഷ്യമായ ഹിന്ദു മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കാനും ഗോൾ വാർക്കര്‍ ശക്തമായി പ്രവര്‍ത്തിച്ചു എന്നുള്ളതും ചരിത്ര സത്യമാണ്. ക്വിറ്റ് ഇന്ത്യാമൂവ്മെന്‍റിനെ സംബന്ധിച്ചുള്ള ബ്രിട്ടീഷ് ഇന്‍റലിജന്‍സ് ഏജന്‍സിയുടെ സമകാലികവും നിക്ഷ്പക്ഷവുമായ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് ആര്‍.എസ്.എസ് ക്വിറ്റ് ഇന്ത്യാ മൂവ്മെന്‍റില്‍ നിന്ന് മാറി നിന്നു എന്നുതന്നെയാണ്. ഇത്തരം ചരിത്രപരവും രേഖാമൂലമുള്ളതുമായ വസ്തുതകള്‍ വ്യക്തമാക്കുന്നത് ആര്‍.എസ്.എസ് നയിച്ച ഹിന്ദുത്വ സംഘടനകള്‍ ക്വിറ്റ് ഇന്ത്യാമൂവ്മെന്‍റിനെ എതിര്‍ത്തു എന്ന് മാത്രമല്ല, ബ്രിട്ടീഷുകാര്‍ ദേശവ്യാപക ജനകീയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ അവരുടെ സഹായ സഹകരണങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് അടിയറ വെക്കുകയും സ്വാതന്ത്ര്യസമര സേനാനികളെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്നതിനു വേണ്ടി അവരുമായി ഗൂഢാലോചന നടത്തുകയും ചെയ്തു എന്നാണ്. ഇത്തരം ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന ഹിന്ദുത്വ സംഘടനകളാണ് ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായി സ്വയം വിശേഷിപ്പിച്ചുകൊണ്ട് നവഇന്ത്യയെ ഭരിച്ച് കൊണ്ടിരിക്കുന്നത് എന്നത് നഗ്നമായ യാഥാര്‍ത്ഥ്യമാണ്. ഹിന്ദുത്വ സംഘടനയുടെ പ്രപിതാക്കള്‍ ക്വിറ്റ് ഇന്ത്യാമൂവ്മെന്‍റിനെതിരെ ഒറ്റിക്കൊടുത്തതും എതിര്‍പ്പ് രേഖപ്പെടുത്തിയതുമായ വസ്തുതകള്‍ ആര്‍.എസ്.എസ്, ബിജെപി ഭരണാധികാരികള്‍ക്ക് ഒരിക്കലും പൊതുസമൂഹത്തില്‍ നിന്ന് മറച്ചുപിടിക്കാനാവാത്ത ചരിത്രസത്യങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter