പ്രവാചക മഹത്വം ഒരു ഖുര്‍ആനിക വായന
പ്രവാചക മഹത്വം ഒരു ഖുര്‍ആനിക വായന ഹാഫിദ് അബ്ദുള്ള ഫൈസി .പട്ടാമ്പി സൃഷ്ടിപ്പിലും സ്വഭാവത്തിലും അത്യല്കൃഷ്ടനായപ്രവാചകന്‍(സ)യുടെ മഹത്വവും വ്യക്തിപ്രഭാവവും നമ്മെ പരിചയപ്പെടുത്താന്‍ വേണ്ടുവോളം സൂക്തങ്ങളെ ഖുര്‍ആന്‍ ലോകത്തിനു സമര്‍ഥിക്കുന്നുണ്ട്.കേവലമൊരു വ്യക്തി എന്നതില്‍ നിന്ന് മാറി ലോക ശ്രദ്ധയുടെ ദിശ തിരിച്ച് അംഗീകരിക്കുകയും അനുകരിക്കപ്പെടുകയും ചെയ്യേണ്ടതാണ്പ്രവാചകന്‍(സ)എന്ന്‍ ഖുര്‍ആനിക വായനയിലൂടെ നമുക്ക് ബോധ്യപ്പെടും ഖുര്‍ആനിന്റെ അഭിസംബോധന യഥാര്‍ഥത്തില്‍ പ്രവാചകനെ അഭിസംബോധന ചെയ്തും മനുഷ്യരോട് പറയാന്‍ പറഞ്ഞും അവരിലേക്ക് എത്തിക്കാന്‍ കല്പിച്ചുമോക്കെയാണ് ഖുര്‍ആന്‍ പ്രവാചകര്‍ (സ)യോട് സംവദിക്കുന്നത്.ഈ സംവേതനങ്ങള്‍ക്കിടയില്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നത് ഇവിടെയൊന്നും അള്ളാഹു നബി (സ)യുടെ പേരെടുത്ത് അഭിസംബോധനം ചെയ്തില്ല എന്നതാണത്.ഖുരനിന്റെ സൂക്തങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒട്ടനവധി പ്രവാചകന്മാരെ പേരെടുത്തു അള്ളാഹു അഭിസംബോധനം ചെയ്യുന്നു.മൂസാ നബി (അ)നെ പ്രവാ ചക ദൌത്ത്യ്തിനു തെരഞ്ഞെടുത്തു എന്ന വാര്‍ത്ത ഖുര്‍ആന്‍ പറയുന്നത് യാ മൂസാ എന്നാ അഭിസംബോധനയിലൂടെയാണ് (അഅരാഫ്144) തന്റെ മകന്‍ അവിശ്വാസിയവുകയും അപകടത്തില്‍പെടുകയും ചെയ്ത സന്ദര്‍ഭം തപിക്കുന്ന ഹ്ര്ധയവുമായി നില്‍കുന്ന ശൈഖുല്‍ അമ്ബിയാ നോഹ് നബി(അ)നെ അല്ലാഹു വിളിക്കുന്നത് ‘യാ നോഹ്;എന്നാ സംബോധനയോടെയാണ് (ഹൂദ്‌ 46) ആദ്യാ മനുഷ്യന്‍ ആദം നബി(അ)തന്റെ സ്രിഷ്ടിപ്പിനു ശേഷം സ്വര്‍ഗം പൂകാന്‍ തന്നോടും തന്റെ ഇണയോടും പറയുന്നത് യാ ആദം എന്നാ വിളിയോടെയാണ് (അല്‍ ബഖറ 35). തന്നെ വധിക്കാന്‍ ചുറ്റും നില്‍ക്കുന്ന ശത്രുപക്ഷത്തിനിടയിലുള്ള ഈസാ നബി(അ)നെ അല്ലാഹു വിളിക്കുന്നത് യാ ഈസാ എന്നാണ് ആലിമ്രാന്‍55)മഹാനായ ഇബ്രാഹീം നബി (അ)ഇസ്മായീല്‍നബി(അ) തുടങ്ങി പ്രവാചകന്മാരോക്കെ പേരിലൂടെ തന്നെയാണ് അഭിസംബോധനം ചെയ്യുന്നത് എന്നാല്‍ നബി(സ)യെ അഭിസംബോധനം ചെയ്യുന്നത് തീര്‍ത്തും വ്യത്യസ്തയീലൂടെയാണ് ഒരിക്കല്‍പോലും പ്രവാചാകാന്‍(സ) യുടെ പേരെടുത്തുകൊണ്ടുള്ള അഭിസംബോധന ഖുറാനില്‍ ഒരിടത്തും കാണാന്‍ കഴിയില്ല.ഖുറാനില്‍ ‘മുഹമ്മദ്‌’ എന്ന നാമം നാല് സ്ഥലങ്ങളില്‍ മാത്രമാണ് അതാവട്ടെ അഭിസംബോതനയല്ലതാനും.ഇവിടെ പ്രാവാചകന്‍ (സ)യുടെ മഹത്വത്തേയാണ് ഖുര്‍ആന്‍ വരച്ചു കാണിക്കുന്നത് നബി(സ)യെ പേരെടുത് വിളിക്കാന്‍ അള്ളാഹു ഇഷ്ടപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല അഭിസംബോധന ചെയ്യേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ യാ അയ്യുഹന്നബിയ്യ്‌,യാ അയ്യുഹല്‍ റസൂല്‍,യാ അയ്യുഹല്‍ മുസ്സമ്മില്‍,യാ അയ്യുഹല്‍ മുദ്ദസ്സിര്‍,എന്നീ നാല് പ്രയോഗങ്ങളില്‍ പരിമിതപ്പെടുത്തി അല്ലാഹുവിന്റെ കല്പന തന്നെ ഖുര്‍ആന്‍ പറയുന്നു.നിങ്ങള്‍ക്കിടയില്‍ ചിലര്‍ ചിലരെ വിളിക്കുന്നതുപോലെ റസൂലിനെ നിങ്ങള്‍ വിളിക്കരുത്(നൂര്‍ 63) ഈ കല്പന അള്ളാഹു തന്നെ നടപ്പില്‍ വരുത്തുകയും നമ്മളോട് കല്പിക്കുയും ചെയ്തു.എന്നുള്ളത് നബി(സ)യുടെ മഹത്വത്തിന്റെ നിദാനമാണ്. പ്രവാചകനോടുള്ള പെരുമാറ്റം. ഖുര്‍ആനിലെ 49-)0 മത്തെ അധ്യായമാണ് സൂറത്തുല്‍ ഹുജുരാത്ത്. ഇതിലെ ആദ്യ അഞ്ചു വചനങ്ങള്‍ പ്രവാചകര്‍ (സ)യോട് കാണിക്കേണ്ട പെരുമാറ്റ രീതിയെയാണ്‌ പ്രതിപാതിക്കുന്നത്. ഒരു വ്യക്തിയോട് കാണിക്കേണ്ട പെരുമാറ്റരീതി ഒരധ്യായത്തിന്റെ ആദ്യ പരാമര്‍ഷങ്ങളായി വരുമ്പോള്‍ യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ പ്രവാചക മഹത്ത്വത്തെ ഉയര്‍ത്തിക്കാണിക്കുകയാണ്.നബി(സ)യോട് മുന്‍കടന്നു പ്രവര്‍ത്തിക്കരുതെന്നും പ്രവാചകരോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നും അവയെല്ലാം കര്‍മ്മങ്ങളെ നിഷ്ഫലമാക്കുമെന്നുമോക്കെയാണ് ഈ അധ്യായത്തിന്റെ ആദ്യ പരാമര്‍ശങ്ങളുടെ ആകെ തുക.നബി(സ)യുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ഖുറൈശികള്‍ വിളിച്ചിരുന്ന ‘റാഇനാ’എന്ന പദം ദ്വയാര്‍ത്ഥ ധ്വനിയുള്ളതും നബിയോട് അനാദരവ് ഉണ്ടാവാന്‍ കാരണമുണ്ടാക്കുകയും ചെയ്യുമെന്ന് കണ്ടപ്പോള്‍ ഖുര്‍ആന്‍ പ്രഖ്യാപിച്ചു.സത്യവിശ്വാസികളെ നിങ്ങള്‍ (നബിയോട് )റാഇനാ എന്ന് പറയരുത്.ഉന്‍ളുര്‍നാ എന്ന് പറയുകയും ശ്രദ്ധിച്ചു കേള്‍ക്കയും ചെയ്യുക.(അല്‍ബഖറ-104).പ്രവാചക മഹത്വത്തിനോവ്യക്തിത്വത്തിനോഒരുപോറലും എല്ക്കരുതെന്ന അല്ലാഹുവിന്‍റെ കാര്‍ക്കശ്യമാണ് ഈ കല്പനയിലൂടെ കാണാന്‍ കഴിയുന്നത്. പ്രവാചക സ്വഭാവത്തിന്റെ ഖുര്‍ആനിക സാക്ഷ്യം ഖുറാനില്‍ ചില പ്രവാചകന്മാരെയും അവരുടെ എടുത്തു പറയേണ്ട ചില സ്വഭാവങ്ങളും പരാമര്‍ശ വിധേയമായിട്ടുണ്ട്.ഇബ്രാഹീം നബി (അ)വളരെ വിനയമുള്ള ആളും സഹനശീലമുള്ളവരുമായിരുന്നു.(തൗബ.114).മൂസ നബി(അ)തെരഞ്ഞെടുക്കപ്പെട്ട ആളും റസൂലായ നബിയുമായിരുന്നു.(മര്‍യ.51)ഇസ്മായീല്‍ നബി(അ)വാഗ്ദാനം പാലിക്കുന്ന ആളായിരുന്നു.(മര്‍യം.54)സുലൈമാന്‍ നബി (അ) വളരെ മടക്കമുള്ള ആളായിരുന്നു.(സ്വാദ് 30)തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.ഈ പരാമര്‍ശങ്ങലിലൊക്കെ പ്രവാചകന്മാരുടെ ചില പ്രത്യേക സ്വഭാങ്ങളെ മാത്രം എടുത്ത് ഉദ്ധരിച്ചെതെങ്കില്‍ നമ്മുടെ പ്രവാചകന്‍ (സ)യെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിന്‍ മേലായിരുന്നു എന്നായിരുന്നു എന്നാണ്. ഇവിടെ സല്സ്വഭാവത്തിന്റെ ഏതെങ്കിലും ഒരംശം പറയുന്നതിനപ്പുറം സല്സ്വഭാവത്തിന്റെ നിഖില മേഖലകളും ഉള്‍കൊള്ളുന്ന പ്രതിപാതന രീതിയും സാഹിത്യപ്രയോഗവുമാണ് ഖുര്‍ആന്‍ നടത്തിയത് എന്നത് ഈ പ്രവാചകന്‍റെ മഹത്വമാണ് കുറിക്കുന്നത്.ഈ ആയത്തിന്റെ വ്യാകരണവും സാഹിത്യ ശൈലിയും അറിയുന്നവര്‍ക്ക് അത് ബോധ്യപ്പെടും. അല്ലാഹുവിന്‍റെ സ്വലാത്ത് ഇസ്ലാമിന്‍റെ ആരാധനാ കര്‍മങ്ങള്‍ ഖുറാനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.അവകളില്‍ നിന്ന് വ്യതിരിക്തമായ സല്പ്രവര്തനമാണ് നബിയുടെ മേളിലുള്ള സ്വലാത്ത്.കാരണം അള്ളാഹു ചെയ്യുന്നു നിങ്ങളും ചെയ്യുക എന്നാ കല്പന ഖുറാനില്‍ കാണാന്‍ കഴിയുന്നത് നബിയുടെ മേളിലുള്ള സ്വലത്തില്‍ മാത്രമാണ് സ്വലാത്ത് ചൊല്ലാന്‍ അള്ളാഹു കല്പിച്ചപ്പോള്‍ സത്യവിശ്വാസികളോട് അള്ളാഹു പറയുന്നു.തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബി തങ്ങളുടെ മേല്‍ സ്വലാത്ത് നിര്‍വഹിക്കുന്നുണ്ട്.സത്യവിശ്വാസികളെ നബിയുടെ മേല്‍ സ്വലതും സലാമും ചൊല്ലുക.(അഹ്സാബ്56) അള്ളാഹു ഖുറാനില്‍ സത്യം ചെയ്യാന്‍ ചില വസ്തുക്കളെയും വസ്തുതകളെയും ഉപയോഗിച്ചതായി ഖുറാനില്‍ നമുക്ക് കാണാന്‍ കഴിയുന്നു അള്ളാഹു സത്യം ചെയത വസ്തുക്കളും വസ്തുതകളും അമൂല്യങ്ങളും ആലോചനവിധേയമാക്കേണ്ടതുമക്കേണ്ടതാണ്. ഇക്കൂട്ടത്തില്‍ സൂര്യനും ചന്ദ്രനും പ്രഭാതവും പ്രദോഷവും വൃക്ഷവും സസ്യവുമൊക്കെ കടന്നു വരുന്നു. കൂട്ടത്തില്‍ പ്രവാചകന്‍റെ ജീവിതത്തെ എടുത്തുകൊണ്ട് ഖുര്‍ആന്‍ സത്യം ചെയ്യുന്നു.താങ്കളുടെ ആയുസ്സ് തന്നെയാണ് സത്യം (ഹിജ്ര്‍72) പ്രവാചക ജീവിതത്തെ ആലോചനാവിധേയമാക്കേണ്ടതാണെന്ന സത്യം നാം ഇവിടെ മനസിലാക്കേണ്ടതുണ്ട്. ഇത്രയും മഹത്വമുള്ള പ്രവാചകര്‍ (സ)യുടെ വിഷമ സന്ധികളിലൊക്കെ ഖുര്‍ആന്‍ ഇടപെട്ടത് ശ്രദ്ധേയമാണ് വഹ്‌യിന്റെ വരവ് അല്പദിവസം താമസിക്കുകയും നിന്‍റെ റബ്ബ് നിന്നെ കൈയൊഴിഞ്ഞിരിക്കുന്നു എന്ന്‍ പറഞ്ഞു ഖുറൈശികള്‍ നബിയെ പരിഹസിച്ചപ്പോള്‍ ഖുര്‍ആന്‍ ഇടപെട്ട് പ്രവാചകനെ സമാധാനിപ്പിച്ചു.’താങ്കളുടെ നാഥന്‍ താങ്കളെ കൈവിട്ടിട്ടില്ല.താങ്കളോട് കോപിച്ചിട്ടുമില്ല.’(ളുഹാ-3) ഉപരിസൂചിതങ്ങളൊക്കെയും പ്രവാചക മഹത്വത്തിന്റെ ഖുര്‍ആനികവായനയാണ്.അള്ളാഹു ഖുരനിലൂടെ പ്രവാചകനെ ഇത്രമേല്‍ ആദരിക്കുകയും ആ വ്യക്തിത്വ പ്രഭാവത്തിന് മങ്ങലേല്‍കുന്ന പ്രയോഗങ്ങളും പ്രവര്‍ത്തനങ്ങളും ഗൗരവമാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.പ്രവാചകര്‍ (സ)യെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ പ്രവാചകന്‍റെ മഹത്വവും വ്യക്തിത്വവും സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടത്തിന്റെ അനിവാര്യത നമുക്ക് ബോധ്യപ്പെടെണ്ടിയിരിക്കുന്നു.പ്രവാചകനെ കുറിച്ച് ഒരു നന്മയും പറഞ്ഞുകൂടാ എന്നാ കുടുസ്സായ ചിന്തകളില്‍ നിന്ന് നാം രക്ഷപ്പെടെണ്ടിയിരിക്കുന്നു.പ്രവാചകന്‍ (സ)യെ ആദരിക്കുകയും അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന അനുയായികളില്‍ അള്ളാഹു നമ്മെ ഉള്‍പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ........ ആമീന്‍......

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter