പുടിനോ അല്‍ ബഗ്ദാദിയോ; ആരാണ് ഏറ്റവും വലിയ ഭീകരന്‍?
baggഅലപ്പോയിലും പരിസരങ്ങളിലും റഷ്യ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങള്‍ അതിഭയാനകമാണ്. അനവധി ജീവനുകളാണ് ഇതില്‍ ദൈനംദിനം പൊലിഞ്ഞുപോകുന്നത്. അനവധി വീടുകള്‍ തകരുകയും കോടികളുടെ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇതിന്റെ അനന്തരഫലമെന്നോണം ഇവിടത്തെ നിവാസികള്‍ നാടു വിട്ട് പുതിയ അഭയകേന്ദ്രങ്ങള്‍ തേടി യാത്ര ചെയ്യേണ്ടിവന്നിരിക്കുന്നു. ഐ.എസ് സിറിയയിലും ഇറാഖിലും ചെയ്തതിനെക്കാള്‍ ഭീകരമാണ് ഇതെന്നുവേണം കരുതാന്‍. ലോക ശക്തികളുടെ മുമ്പിലെ ഇന്നത്തെ പ്രധാന പ്രശ്‌നം സംഘര്‍ഷ ബാധിത രാജ്യങ്ങളില്‍ സമാധാനം സ്ഥാപിക്കലോ അഭയാര്‍ത്ഥി പ്രതിസന്ധിക്ക് അറുതി വരുത്തലോ അല്ല. പ്രത്യുത, ലോക ഭൂപടത്തില്‍ തങ്ങളുടെ അധികാരം സ്ഥാപിക്കല്‍ മാത്രമാണ്. ലോക സാമ്പത്തിക മേധാവിത്വത്തിലിരിക്കുന്ന പടിഞ്ഞാറിനെ വെല്ലുവിളിച്ചുകൊണ്ട് തല്‍സ്ഥാനത്തേക്കു കടന്നുവരാനാണ് റഷ്യ ഇപ്പോള്‍ ശ്രമിക്കുന്നത്. സാധാരണക്കാരുടെ മരണമോ കോടികളുടെ നശീകരണങ്ങളോ ഇവിടെ വിഷയമാകുന്നില്ല. നിലവിലെ ലോക ശക്തികളെ വെല്ലുവിളിച്ച് ശക്തി തെളിയിക്കാനായി കൈവന്ന ഒരവസരമായാണ് പുടിന്‍ ഇതിനെ കാണുന്നത്. അതുകൊണ്ടാണ് വിവിധ രാജ്യങ്ങളുടെ എതിര്‍പ്പുണ്ടായിട്ടും യുദ്ധമുഖത്തുനിന്നും പിന്തിരിയാതെ റഷ്യ അലപ്പോയില്‍ നിറയൊഴിക്കല്‍ തുടരുന്നത്. പടിഞ്ഞാറിനെതിരെയുള്ള റഷ്യയുടെ ഈ നീക്കം ഭീതിയോടെയാണ് ലോകം വീക്ഷിക്കുന്നത്. വലിയ രാഷ്ട്രീയ പ്രതിസന്ധി എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ റഷ്യയുടെയും ഫ്രാന്‍സിന്റെയും പുതിയ നീക്കങ്ങളെ ശക്തമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിരുന്നു. ഈ വിഷയത്തില്‍ പുടിന്‍ സ്വീകരിച്ച നയങ്ങള്‍ ശക്തമായി വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷെ, റഷ്യയുടെ മുന്നൊരുക്കങ്ങളെ തടയിടാന്‍ ആര്‍ക്കും കഴിയാതെ പോകുന്നുവെന്നതാണ് കാര്യം. തങ്ങളുടെ അധികാരത്തെ ചുരുക്കിക്കെട്ടുന്ന നിലക്ക് ആരെയും സിറിയയിലോ അലപ്പോയിലോ ഇടപെടാന്‍ റഷ്യ അനുവദിക്കുന്നുമില്ല. റഷ്യയുടെ യു.എന്‍ അംബാസഡര്‍ വൈറ്റലി ചര്‍കിന്‍ ഫ്രാന്‍സിന് വിഷയത്തില്‍ ഇടപെടാനുള്ള സാധ്യത തന്നെ തങ്ങളുടെ വീറ്റോ ഉപയോഗിച്ച് ഇല്ലാതാക്കിയിരുന്നു. 2011 നു ശേഷം ഇത് അഞ്ചാം തവണയാണ് തന്റെ അധികാരം ഉപയോഗിച്ച് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. പുടിന്റെ വലംകൈയായി പ്രവര്‍ത്തിക്കുന്ന ആളാണ് ചര്‍കിന്‍. പടിഞ്ഞാറിനെ ഈ വിഷയത്തില്‍നിന്നും തള്ളിമാറ്റാനാണ് റഷ്യ അതിന്റെ വീറ്റോ അധികാരമുപയോഗിച്ച് ശ്രമിക്കുന്നത്. അങ്ങനെ, ഒരു റഷ്യന്‍ സിറിയയെ രൂപപ്പെടുത്തിയെടുക്കാന്‍ ്അവര്‍ ശ്രമിക്കുന്നു. എന്നാല്‍, അസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ അതിനു പദ്ധതിയുണ്ട് എന്ന് വിശ്വസിക്കുന്നത് ശരിയുമല്ല. അതിനിടെ, സിറിയന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ബാറാക് ഒബാമ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ ചെളിക്കുളത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്നും അമേരിക്കന്‍ സൈന്യം ഇവിടെ രക്തം ഒഴുക്കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ തീരുമാനം. കലാപാനന്തര സിറിയയെ പുനര്‍ നിര്‍മിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. സിറിയയുടെ രാസായുധങ്ങളെ തങ്ങള്‍ക്കു കീഴില്‍ കൊണ്ടുവന്ന ശേഷം അതിനെ പുറം തള്ളിയിരിക്കയാണ് ഇവിടെ അമേരിക്ക. അതേസമയം, പുടിന്റെ തീവ്ര രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ പടിഞാര്‍ ശക്തമായിത്തന്നെ രംഗത്തുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ പോലും ഇത് ബാധിച്ചേക്കുമെന്നാണ് നിരീക്ഷണം. ഇവിടെ ന്യായമായും ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. യഥാര്‍ത്ഥത്തില്‍ ആരാണ് പടിഞ്ഞാറിന്റെ ശത്രു? റഷ്യന്‍ പ്രസിഡന്റ് വളാഡിമിര്‍ പുടിനോ ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയോ? ഈ ചോദ്യം ഒരുപഖക്ഷെ, അപ്രതീക്ഷിതമാവാം. പക്ഷെ, ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. അല്‍ ബഗ്ദാദി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണപ്രവര്‍ത്തനങ്ങള്‍ ഭീകരവും പൊറുക്കാനാവത്തതുമാണ്. എന്നാല്‍, അത്രതന്നെ ഭീകരമാണ് ഇന്ന് റഷ്യ സിറിയയിലും പരിസര പ്രദേശങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്നതും. ബഗ്ദാദി ഇന്ന് ലോകത്തെ നമ്പര്‍ വണ്‍ ഭീകരവാദിയാണ്. എന്നാല്‍, അയാളുടെ ഭീകരതയില്‍നിന്നും ഉപകാരമെടുക്കുകയായിരുന്നു പുടിന്‍. യു.എസ്.എസ്.ആര്‍ നശിപ്പിച്ചതിന് യൂറോപിനോട് പകരം ചോദിക്കാനുള്ള ഒരു അവസരമായാണ് റഷ്യ ഈ അവസരത്തെ മനസ്സിലാക്കുന്നത്. അവലംബം: middleeastmonitor.com വിവ. സിനാന്‍ അഹ്മദ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter