വിവാഹമോചനം ഏറ്റവും കുറവ് മുസ്‌ലിംകളിലെന്ന് പഠനം
വിവാഹമോചനവുമായി ബന്ധപ്പെട്ട സജീവ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് എതിരാളികളുടെ കണ്ണ് തുറപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. വിവാഹ മോചന നിരക്ക് മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവ് മുസ്‌ലിംകള്‍ക്കിടയിലാണെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ് വനിതാ വിഭാഗം അധ്യക്ഷയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ഥ കുടുംബ കോടതികളില്‍നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് ഇസ്‌ലാമില്‍ സ്ത്രീ സുരക്ഷിതയാണെന്നും മുസ്‌ലിം സ്ത്രീകള്‍ക്കിടയിലാണ് വിവാഹ മോചനം ഏറ്റവും കുറവെന്നുമാണെന്ന് വനിതാ വിഭാഗം ഓര്‍ഗനൈസര്‍ അസ്മ സുഹ്‌റ പറഞ്ഞു.
മുത്വലാഖുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങനെയൊരു വാര്‍ത്ത വന്നിരിക്കുന്നത്. 2011 മുതല്‍ 2015 വരെയുളള കാലയളവിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി നടത്തുകയായിരുന്നു. മെയ് മാസത്തിലാണ് അന്വേഷണം ആരംഭിച്ചിരുന്നത്. വിവിധ കോടതികളില്‍നിന്നും ആര്‍.ടി.ഐ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. 16 കോടതികള്‍ പൂര്‍ണമായ വിവരങ്ങള്‍ കൈമാറി.
വിമന്‍ ശരീഅ കമ്മിറ്റിയും മുസ്‌ലിം മഹിള റിസര്‍ച്ച് കേന്ദ്രവും സഹകരിച്ചുകൊണ്ട് നടത്തിയ പഠനത്തില്‍, ഹിന്ദുക്കള്‍ക്കിടയില്‍ 16, 505 വിവാഹമോചനങ്ങള്‍ നടക്കുമ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇത് 1,307 മാത്രമാണെന്ന് വ്യക്തമാക്കുന്നു. ഈ ജില്ലകളില്‍ ക്രിസ്ത്യന്‍ ഡൈവോഴ്‌സ് നിരക്ക് 4,827 ഉം സിക്കുകാരുടേത് എട്ടുമാണ്.
ഇന്ത്യയിലെ എട്ട് ജില്ലകളെ അടിസ്ഥാനമാക്കിയായിരുന്നു ഈ പഠനം. കണ്ണൂര്‍ (കേരളം), നാസിക് (മഹാരാഷ്ട്ര), കരീം നഗര്‍ (തെലങ്കാന), ഗുന്തൂര്‍ (എ.പി), സിക്കന്ദറാബാദ് (ഹൈദരാബാദ്), മലപ്പുറം (കേരള), എരണാകുളം(കേരള), പാലക്കാട് (കേരള) എന്നിവയാണ് ഈ ജില്ലകള്‍.