പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അതിര് വിടരുതെന്ന് സമസ്ത
മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ അതിര് വിടരുതെന്നും രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോള്‍ സഹോദര സമുദായങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന വാക്കുകളോ പ്രവര്‍ത്തികളോ ഉണ്ടാവാന്‍ പാടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പൗരത്വബില്ലിനെതിരെ ഉയര്‍ന്നുവന്ന ജന വികാരം മുതലെടുത്ത് ചില തീവ്രസംഘടനകള്‍ നടത്തുന്ന കുതന്ത്രങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്ന് ഓർമ്മപ്പെടുത്തി. നിയമം കയ്യിലെടുത്തുകൊണ്ടുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് വിപരീതഫലമാണുണ്ടാവുകയെന്നും ചിലരെ സന്തോഷിപ്പിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂവെന്നും തങ്ങൾ ഓർമിപ്പിച്ചു. സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കിയുള്ള സമരത്തെയും കടുത്ത ഭാഷയിൽ വിമർശിച്ച തങ്ങൾ അത്തരം സമീപനങ്ങൾ ഞങ്ങൾ ഉപേക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു ഒരു പ്രത്യേക വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിയുള്ള പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് ഉയര്‍ന്ന് വന്നിട്ടുള്ള ജനവികാരം മാനിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ നിയമം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുത്തുകോയ തങ്ങൾ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter