കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം മദീനയില്‍

 

ഈ വര്‍ഷത്തെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിന് മദീനയിലെ മസ്ജിദുന്നബവി ആതിഥ്യമരുളും. 40ാമത് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം മുഹറം 26 മുതല്‍ സ്വഫര്‍ ഒന്നു വരെയാണ്. ആദ്യമായാണ് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം മദീനയിലെ പ്രവാചക മസ്ജിദില്‍ നടക്കുന്നത്. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ ഇസ്ലാമികകാര്യ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 82 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്ന് ഒന്നാം വിഭാഗത്തില്‍ പതിനെട്ടും രണ്ടാം വിഭാഗത്തില്‍ നാല്‍പത്തിയഞ്ചും മൂന്നാം വിഭാഗത്തില്‍ ഇരുപത്തിയെട്ടും നാലാം വിഭാഗത്തില്‍ ഇരുപത്തിനാലും അടക്കം ആകെ 115 മത്സരാര്‍ഥികളാണ് ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter