ഇസ്തിഹാളത്: സംശയവും മറുപടിയും
മുന്‍വിവരിച്ച നിബന്ധനകളില്‍നിന്ന് മുന്നാ മത്തേത്, ബലഹീനമായ രക്തം എറ്റവും കുറഞ്ഞ ശുദ്ധി കാലത്തേക്കാള്‍ കുറയാതിരിക്കുക എന്നാണല്ലോ. എന്നാല്‍ ഒരു സ്ത്രീക്ക് ആദ്യം ശക്തി കൂടിയ രക്തവും, ശേഷം പതിനഞ്ചു ദിവസത്തില്‍ തഴെ ശക്തി കുറഞ്ഞ രക്തവും പുറപ്പെട്ടു. പിന്നീട് രക്തം നിലച്ചു. എന്നാല്‍, ഇവളുടെ ഹൈളും ഇസ്തിഹാളത്തും എങ്ങനെ വേര്‍ത്തിരിക്കാം? = കറുപ്പ് രക്തം ആര്‍ത്തവമായും ചുവപ്പ് രക്തം രോഗരക്തമായ ശുദ്ധിയായും കണക്കാക്കണം. (തുഹ്ഫ 1/401, മുഗ്‌നി1/111)
?  ശക്തിയുള്ളതും ശക്തിയില്ലാത്തതുമായ രക്തം എങ്ങെനെ വേര്‍ത്തിരിക്കാന്‍ സാധിക്കും? = രക്തത്തിന്റെ നിറം, മണം, ഘനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ശക്തിയുള്ളതും അല്ലാത്തതും വേര്‍ത്തിരിക്കുക. നിറത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ശക്തി കൂടിയത് കറുപ്പും, പിന്നീട് ചുവപ്പും, പിന്നീട് ഇളം ചുവപ്പും, പിന്നെ മഞ്ഞ, പിന്നെ കലര്‍പ്പു വര്‍ണ്ണം എന്നീ ക്രമത്തിലുമാകുന്നു. വാസനയുടെ അടിസ്ഥാനത്തില്‍ ദുര്‍ഗന്ധമുള്ളവ ശക്തിയുള്ളതും, അല്ലാത്തവ ശക്തി കുറഞ്ഞ രക്തവുമാകുന്നു. നേര്‍ത്ത രക്തത്തെ അപേക്ഷിച്ച് കട്ടിയുള്ളതാണ് ശക്തം. മുന്‍വിവരിച്ച മൂന്നു വിശേഷണങ്ങ ളും ഒരുമിച്ചുള്ളത് രണ്ടെണ്ണം മാത്രമുള്ളതിനെ ക്കാളും, രണ്ടെണ്ണം ഒരുമിച്ചുകൂടിയത് ഒന്നു മാത്രമുള്ളതിനെക്കാളും ശക്തിയുള്ളതാകു ന്നു. കറുപ്പ്, കട്ടി, വാസന -ഇവ മൂന്നും ഒരുമിച്ചുള്ളത് കറുപ്പ്. കട്ടി മാത്രമുളള തിനെക്കാളും ഇവ രണ്ടും കറുപ്പ് മാത്രമുളള്ള തിനേക്കാളും ശക്തിയുള്ളതാകുന്നു. (തുഹ്ഫ 1/402)
?  മൂന്ന് വിശേഷണങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍ ശക്തിയുള്ളതും ശക്തി കുറഞ്ഞതും ബലഹീനവുമായ രക്തങ്ങള്‍ എങ്ങനെ വേര്‍ത്തിരിക്കാം? = ഈ രക്തം വേര്‍ത്തിരിക്കല്‍ ഒരു ബുദ്ധിമുട്ടുള്ള സംഗതിയൊന്നുമല്ല. എങ്കിലും, സാധാരണക്കാരുടെ നില പരിഗണിച്ച്  ഒരു പട്ടിക താഴെ കൊടുക്കുന്നു.
    ശക്തിയുള്ളത്                കറുപ്പും കട്ടിയും ദുര്‍ഗന്ധവും ഒരുമിച്ചു കൂടിയത് കട്ടിയും ദുര്‍ഗന്ധവുമുള്ളത് കട്ടിയും കറുപ്പുമുള്ളത് കറുപ്പും കട്ടിയുമുള്ളത് ചുവപ്പ്, കട്ടി ഇവ രണ്ടും കൂടിയത് ചുവപ്പും ദുര്‍ഗന്ധവുമുള്ളത് കറുപ്പും ദുര്‍ഗന്ധവും കൂടിയത് കറുപ്പ് ചുവപ്പ് ശക്തിയുള്ളത് ഇളം ചുവപ്പ് രക്തം മഞ്ഞ രക്തം കട്ടിയുള്ളത് ദുഷിച്ച വാസനയുള്ളത്
ശക്തി കുറഞ്ഞത് -1. കട്ടി, ദുര്‍ഗന്ധം 2. കറുപ്പ്, ദുര്‍ഗന്ധം 3. കറുപ്പ്, കട്ടി ഇവ ഏതെങ്കിലും രണ്ടെണ്ണമുള്ളതിനേക്കാള്‍ -1. കട്ടി, 2. ദുര്‍ഗന്ധം, ഇവ ഏതെങ്കിലും ഒന്നിനെക്കാള്‍ -1. കട്ടി, കറുപ്പ്, ഇവ ഏതെങ്കിലും ഒന്നിനെക്കാള്‍ -കറുപ്പ്, 2. ദുര്‍ഗന്ധം, ഇവ രണ്ടും കൂടിയുള്ളതിനെക്കാള്‍ -കറുപ്പ് മാത്രമുള്ളതിനെക്കാള്‍ -1. കറുപ്പ്, 2. ദുര്‍ഗന്ധം ഇവ ഏതെങ്കിലും ഒന്നിനെക്കാള്‍ -ചുവപ്പിനെക്കാള്‍ -ഇളം ചുവപ്പിനെക്കാള്‍ -മഞ്ഞയെക്കാള്‍ -കലര്‍പുള്ള വര്‍ണമുള്ളതിനെക്കാള്‍ -കട്ടിയില്ലാത്തതിനെക്കാള്‍ -ദുഷിച്ച വാസന ഇല്ലാത്തതിനെക്കാള്‍? മുപ്പത്തിയൊന്നു ദിവസം തുടരെ നിസ്‌കാരവും മറ്റു ആരാധനകളും ഉപേക്ഷിക്കേണ്ടി വരുന്ന ഒരു സ്ത്രീയെ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ ഗവേഷണം ചെയ്തു രൂപപ്പെടുത്തിയതായി കേള്‍ക്കാന്‍ കഴിഞ്ഞു. ഒന്നു വിശദീകരിക്കാമോ? =  വിശദീകരിക്കാം. ആരംഭത്തില്‍ തന്നെ പതിനഞ്ച് ദിവസം ചുവപ്പു നിറത്തില്‍ ദൃശ്യമായി  ശേഷം അത്രയും ദിവസം നല്ല കറുപ്പുള്ള രക്തവും കണ്ടു. ഇവിടെ മുപ്പത് ദിവസം അവള്‍ നിസ്‌കാരവും നോമ്പും വര്‍ജിക്കേണ്ടതാണ്. ആദ്യത്തെ പതിനഞ്ച് ദിവസം ഹൈളാണെന്ന് കരുതിയാണ് നിസ്‌കാരവും മറ്റും ഒഴിവാക്കേണ്ടിവന്നത്. രണ്ടാം ഘട്ടം കറുത്ത രക്തം വന്നപ്പോള്‍ തുടക്കത്തില്‍ പുറപ്പെട്ട രക്തം ഇസ്തിഹാളത്താണെന്നും വ്യക്തമായി. ഈ പതിനഞ്ചിനു ശേഷവും രക്തം തുടരുകയാണെങ്കില്‍ അവളുടെ ഹൈള് മാസത്തില്‍ ഒരു ദിവസം മാത്രമായി കണക്കാക്കണം. മുപ്പത് ദിവസത്തെ നോമ്പും നിസ്‌കാരവും ഖളാഅ് വീട്ടുകയും വേണം. ആദ്യത്തെ മുപ്പതും, രണ്ടാം മാസത്തിലെ ഒന്നാം ദിവസവും ചേര്‍ന്ന് മുപ്പത്തിയൊന്ന് ദിവസം നിസ്‌കാരം ഉപേക്ഷിക്കേണ്ട ഇസ് തിഹാളത്തുകാരി ഈ പറഞ്ഞ സ്ത്രീ മാത്രമാണ്. (തുഹ്ഫ 1/403). ആര്‍ത്തവ രക്തം ആദ്യം സ്രവിക്കുന്ന ഘട്ടത്തില്‍ തന്നെ ക്രമംതെറ്റി കാണുകയും, ശക്തമായ രക്തവും ബലഹീനമായ രക്തവും തമ്മില്‍ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നവള്‍, ഇവള്‍ മാസത്തിലൊരു ദിവസം ആര്‍ത്തവമായും ബാക്കിയുള്ളത് ഇസ്തിഹാളത്തായും പരിഗണിക്കണം. കാരണം, ഏറ്റവും ചുരുങ്ങിയ ആര്‍ത്തവം ഒരു ദിവസം ആണല്ലോ? പക്ഷേ, ആദ്യ മാസത്തില്‍ പതിനഞ്ചു ദിവസം വരെ നിസ്‌കാരം പോലോത്തത് ഉപേക്ഷിച്ച് രക്തം മുറിയുന്നത് അവള്‍ കാത്തിരിക്കണം. കാരണം പതിനഞ്ചു ദിവസത്തിന്റെ ഇടയില്‍ സ്രവിക്കുന്ന ഏതു രക്തവും ആര്‍ത്തവമായി പരിഗണിക്കും. പതിനാറാമത്തെ ദിവസത്തിലേക്ക് രക്തം വിട്ടുകടന്നാല്‍ ആദ്യത്തെ ദിവസമല്ലാത്ത ദിവസങ്ങളിലെ എല്ലാ നിസ്‌കാരവും അവള്‍ ഖളാഅ് വീട്ടേണ്ടതാകുന്നു.  കാരണം, ആര്‍ത്തവത്തിന്റെ പരമാവധി ദിവസമായ 15-നേയും വിട്ടുകടന്നപ്പോള്‍ ആദ്യത്തെ ദിവസമല്ലാത്തത് രോഗരക്തമാണെന്ന് വ്യക്തമായി. രക്തം ഒരേ രൂപത്തില്‍ തുടര്‍ന്നൊലിക്കുകയാണെങ്കില്‍, മുപ്പത്തിയൊന്നാമത്തെ ദിവസം മറ്റൊരു ആര്‍ത്തവവും, പിന്നീടുള്ള ഇരുപത്തിയൊമ്പതു ദിവസം ശുദ്ധികാലവുമായി പരിഗണിക്കണം. (ബുജൈരിമി 1/ 304, 305). മാസത്തിലെ പ്രഥമ ദിവസം തന്നെ ആര്‍ത്തവമാണെന്നുവെച്ച് കുളിച്ച് ശുദ്ധിയായി ബാക്കി ദിവസങ്ങളിലെല്ലാം നിസ്‌കാരം പോലോത്ത ആരാധനകള്‍ നിര്‍വഹിക്കേണ്ടതാണ്. പതിനഞ്ചു ദിവസം കഴിയാന്‍ കാത്തിരിക്കേണ്ടതില്ല. (തുഹ്ഫ 1/ 404) രണ്ടാം നമ്പറുകാരിയായ ഇവള്‍ക്ക് ഒന്നാം നമ്പറുകാരിയില്‍ വിവരിച്ച നാലു നിബന്ധനയുണ്ടെങ്കില്‍  ശക്തിയുള്ളത് ആര്‍ത്തവ മായും അല്ലാത്തവ രോഗ രക്തമായും കണക്കാക്കണം. (ബുജൈരിമി 1/ 304). മൂന്നാമത്തവള്‍: മുഅ്താദതുന്‍ മുമയ്യിസത്ത് മുമ്പ് ആര്‍ത്തവവും, ശുദ്ധിയും പതിവുണ്ടാകുകയും പിന്നീട് ക്രമം തെറ്റി ആര്‍ത്തവം കാണുകയും പുറപ്പെട്ട രക്തം പല രൂപമായതിനാല്‍ ശക്തിയുള്ളതും, അല്ലാത്തതും വകതിരിച്ചറിയുകയും ചെയ്യുന്ന വള്‍. ഇവള്‍ക്ക് മുമ്പ് രക്തം തിരിച്ചറിയാന്‍ സ്വീകരിച്ചിരുന്ന മാനദണ്ഡം തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter