ഏറ്റവും കാഠിന്യമുള്ള നജസുകള്‍
നായയെ വളര്‍ത്തലും ലാളിക്കലും ഉമ്മവെക്കലും കൂടെ കിടത്തലുമൊക്കെ ആരോഗ്യത്തിനും ജീവനും ഭീഷണിവരുത്തുന്ന വിപത്താണ്. നായയുടെ ഉമിനീരിലും വിയര്‍പ്പിലും രോഗാണുക്കളുണ്ട്. നായയെ തൊടുകയോ ചുംബിക്കുകയോ ചെയ്താല്‍ വിഷബാധയേല്‍ക്കും. പേപ്പട്ടി വിഷബാധ! ലോകാരോഗ്യ സംഘടന ഈയ്യിടെ പുറത്തുവിട്ട വിജ്ഞാപനമാണിത്.
നായയുടെ വിയര്‍പ്പിലും ശരീരകോശങ്ങളിലും രോഗാണുക്കള്‍ എത്തിച്ചേരും. അതുകൊണ്ടുതന്നെയാണ് നായ തൊട്ടാലും മാന്തിയാലും കടിച്ചാലുമൊക്കെ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. നായയുടെ ദേഹത്തില്‍ അടങ്ങിയ രോഗാണുക്കളെ നശിപ്പിക്കാന്‍ മണ്ണിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന് ആധുനിക വൈദ്യശാസ്ത്രം സമ്മതിച്ച കാര്യമാണ്. അടുത്ത കാലത്ത് ലണ്ടനിലെ ഏതാനും ശാസ്ത്രജ്ഞന്‍മാര്‍ ഈ വിഷയകമായി ഒരു പരീക്ഷണം നടത്തി. ഒരുതരം അണുക്കള്‍ നായ നക്കിയ സ്ഥലത്ത് അവര്‍ കണ്ടുപിടിച്ചു. അവയെ നശിപ്പിക്കാന്‍ നിരവധി അണുനാശിനികള്‍ പ്രയോഗിച്ചുനോക്കി. പക്ഷെ, ഫലം വിഫലമായിരുന്നു. മണ്ണു കലക്കിയ വെള്ളം തളിക്കലായിരുന്നു അവസാനത്തെ പരീക്ഷണം. പിന്നെ താമസമുണ്ടായില്ല, അവ നശിക്കുകയും ചെയ്തു.
നായ വഴിയുണ്ടായിത്തീരുന്ന നാടവിര മാരകമായ രോഗത്തിന് കാരണമായിത്തീരുന്നു. ഇതിനെ Tape Worm എന്നാണ് പറയുക. ഈ നാടവിരയുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വളരെ അപൂര്‍വ്വവും പ്രത്യേകവുമായ ഒന്നാണ്. ഒരൊറ്റ മുട്ടയില്‍നിന്ന് അണ്ഡം മൂലമുണ്ടാകുന്ന വ്രണങ്ങളിലൂടെ അനേകം പുഴുക്കളുണ്ടാകുന്നു.
എക്കിനോ കോക്കസ് ഗ്രാനുലോസ് (Echino Cocoss Granulosus)എന്ന പേരില്‍ ഒരുതരം വിര നായയുടെ ചെറുകുടലില്‍ സ്ഥിതി ചെയ്യുന്നുണ്ട്. മൂന്നു മുതല്‍ ആറുവരെ മില്ലീമീറ്റര്‍ നീളമുണ്ടാകും അതിന്. ഈ വിര കാഷ്ടത്തിലൂടെ പുറത്തുവരും. അങ്ങനെ സസ്യഭോജികളായ ആട്, മാടുകളുടെ ചെറുകുടലിലെത്തുകയും ചെയ്യുന്നു. ഇങ്ങനെയാണ് വെള്ളം നിറച്ച ബലൂണ്‍ പോലെയുള്ള കണികളായി കന്നുകാലികളുടെ ശരീരത്തില്‍ നാടവിരകളുടെ സിസ്റ്റുകളുണ്ടാകുന്നത്. കരള്‍, പ്ലീഹ, ശ്വാസകോശങ്ങള്‍ തുടങ്ങിയവയിലാണ് ഇവ അധികം കണ്ടുവരുന്നത്. കന്നുകാലികളെ നാം ഭക്ഷിക്കുമ്പോള്‍ ഇവയെല്ലാം മുറിച്ച് ഒഴിവാക്കു കയാണ് പതിവ്. ഈ ശരീര ഭാഗങ്ങള്‍ നായ ഭക്ഷിക്കുന്നു. അനന്തരം നായകളില്‍ അവ വലുതായി മുട്ടകളായി പുറത്തുവരികയും നായയുടെ മലദ്വാരത്തില്‍ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. മലദ്വാരം നക്കി വൃത്തിയാക്കല്‍ നായ്ക്കളുടെ സ്വഭാവമാണല്ലോ. അതിനാല്‍ വായിലുമെത്തും പ്രസ്തുത വിര ബീജങ്ങള്‍. നായയെ വളര്‍ത്തുകയോ ലാളിക്കുകയോ സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ മനുഷ്യരുടെ കൈകളിലോ കാലിലോ നക്കുകയും വിഷബീജങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശി ക്കുകയും ചെയ്യുന്നു. പിന്നെ രക്തത്തില്‍കൂടി ശരീരത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് എത്തിച്ചേരും. തുടര്‍ന്നു അവയുടെ ലാര്‍വകള്‍ മുഴകളായി പ്രത്യക്ഷപ്പെടുകയും തലച്ചോറ്, ഹൃദയം, കരള്‍, കിഡ്‌നി തുടങ്ങിയ മര്‍മ്മപ്രധാനമായ അവയവങ്ങളില്‍ വളര്‍ന്നു പലതരം മാരക രോഗങ്ങള്‍ ഉണ്ടാക്കി ത്തീര്‍ക്കും. പ്രസ്തുത മുഴകളില്‍ ഉത്പാദിപ്പി ക്കപ്പെടുന്ന ദ്രാവകം രക്തത്തില്‍ കലര്‍ന്നാല്‍ 'അനാഫിലാറ്റിക് ഷോക്' ഉണ്ടായി രോഗി മരിക്കാനിടയാവും. നായയുടെ വായിലും നനവുള്ള ഭാഗത്തും പ്രത്യേകിച്ച് മൂക്കിന്റെ ശ്ലേഷ്മനീരില്‍ അമ്പതേളം വ്യത്യസ്ത ബാക്ടീരിയകളുണ്ടെന്ന് ശാസ്ത്രം പറയുന്നു.
പൊതുജനാരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണ് പട്ടികള്‍. അവ വഴികളിലും വെളിപ്രദേശത്തും കാഷ്ടിക്കുന്നു. മൂത്രമൊഴിക്കുന്നു. പട്ടിയുടെ വിസര്‍ജ്ജന വസ്തുക്കളുമായുള്ള സമ്പര്‍ക്കത്താലും ഹൈഡാറ്റിനോസിസ് പിടിപെടും. പട്ടിക്കാഷ്ടം പരത്തുന്ന അണുക്കള്‍ കുട്ടികളില്‍ മാരക രോഗങ്ങളുണ്ടാക്കുന്നു.(മനോരമ 13-9-1976)
നായയുടെ ഉമിനീരിലൂടെ ഒരു വൈറസ് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കും. കുറച്ചു ദിവസം കഴിഞ്ഞാല്‍ അയാളുടെ പേശികള്‍ക്ക് സന്നി, കോച്ചി പ്പിടുത്തം, ഇടക്കിടക്കുള്ള ദേഷ്യം, മനോവിഭ്രാന്തി, വിശപ്പില്ലായ്മ, തലവേദന, ഉറക്കക്കുറവ്, അസ്വസ്ഥത എന്നിവ കണ്ടുതുടങ്ങും. ചെറിയ കുട്ടികള്‍ ചെയ്യുന്ന തുപോലെ ഇരുക്കയ്യിലും ഇരുകാലിലുമായ സഞ്ചരി ക്കുക, പട്ടി കുരക്കുന്നതു പോലെ ശബ്ദമുണ്ടാക്കുക, വെള്ളത്തിനാവശ്യപ്പെടുന്ന രീതിയില്‍ നാവ് നീട്ടിയി ട്ടുമുണ്ടാകും. ഏതാണ്ടൊരു നായ പോലെത്തന്നെ . ഹൈഡ്രോഫോബിയ (വെള്ളം കാണുമ്പോഴുള്ള ഭയം) എന്ന പേരില്‍ ഈ രോഗം അറിയപ്പെടുന്നു.
പേയിളകി മരിച്ച പല ഹതഭാഗ്യരുടെ കഥകള്‍ നാം ദിനംപ്രതി എന്നോണം വാര്‍ത്താ മാധ്യമങ്ങ ളിലൂടെയും മറ്റുമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. പേപ്പട്ടി കടിച്ച ആട് മേഞ്ഞ സ്ഥലത്തു നിന്ന് പുല്ല് തിന്ന കാളക്കുപോലും പേയിളകിയ സംഭവം പത്രത്തില്‍ വായിച്ചത് ഓര്‍ക്കുന്നുവോ. ഇത്രയും മാരക രോഗങ്ങളെ വഹിക്കുന്ന നികൃഷ്ട ജീവിയാണ് നായ. ഇസ്‌ലാം അതിനെ മലിനമായി പ്രഖ്യാപിച്ചു അസ്പര്‍ശ്യത കല്‍പിച്ചതും അതു കൊണ്ടുതന്നെ. പക്ഷെ, പരിഷ്‌കാരത്തിന്റെ പേരില്‍ നായയെ ലാളിക്കുകയും ഉമ്മവെക്കുകയും കൂടെ കിടത്തുകയുമൊക്കെ ചെയ്യുന്നവര്‍ നമ്മുടെ ഇടയിലു ണ്ടെന്നത് ഒരു ദുഃഖസത്യം തന്നെയാണ്. അങ്ങോട്ട് സ്‌നേഹിക്കുന്നതുപോലെ നായ മനുഷ്യനെ നക്കിയും കടിച്ചുമൊക്കെ തിരിച്ചും സ്‌നേഹിക്കും. നായ വളര്‍ത്തല്‍ ഹോബിയാക്കവരും സമൂഹത്തി ലുണ്ട്. നായ്ക്കളിലൂടെ പകരുന്ന മാരക വൈറസായ Rabies (പേവിഷബാധ) നെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല.
മനുഷ്യനെ നായ കടിച്ചാല്‍ മുറിപ്പാടിലൂടെ വരുന്ന രക്തം കറുക്കും. മുറിവായ്ക്ക് വീക്കമുണ്ടാകും. പനിയും തലവേദനയുമുണ്ടാകും. സന്ധികഴപ്പും ഭയവും ഉണ്ടാകും. കടിച്ചാലുടന്‍ രക്തം വല്ലാതെ ഒലിക്കുക, അപ്പോള്‍ തന്നെ വരണ്ടുപോവുക, വ്രണത്തില്‍ രക്തവര്‍ണമുണ്ടാവുക, പഴുത്ത മുറിവായ് വീങ്ങുക എന്നിവ പേപ്പട്ടിയുടെ വിഷമേറ്റാലുള്ള ലക്ഷണമാണ്. മുറിവ് എത്ര നിസ്സാരമായിരുന്നാലും തൊലി പൊട്ടിയിട്ടുണ്ടെങ്കില്‍ അതുവഴി രോഗവിഷം ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതാണ്. നിസ്സാര മുറിവാണ് വലിയ മുറിവിനേക്കാള്‍ അപകടകരം. കാരണം വിസ്താരം കൂടിയ മുറിവില്‍ നിന്നും രക്തം ഒലിച്ചുപോവാന്‍ മാര്‍ഗമുണ്ട്. വ്രണത്തിന്റെ സ്ഥാനത്തെക്കുറിച്ച് ആലോചിച്ചാല്‍ മുഖത്ത് കടിയേല്‍ക്കുന്നതാണ് ഏറെ അപകടകരം. കയ്യിലും കാലിലും ഉടലിലും ഏല്‍ക്കുന്ന കടി ഇതിനേക്കാള്‍ അപകടം കുറഞ്ഞതാണ്.
പട്ടി, ചെന്നായ്, കുറുക്കന്‍, പൂച്ച, കാള, കുതിര മുതലായ മൃഗങ്ങള്‍ പേയിളകി അവ മനുഷ്യരെ കടിക്കുന്നതുനിമിത്തം രോഗവിഷം രക്തത്തില്‍ പ്രവേശിക്കുകയും ഈ രോഗമുണ്ടാവുകയും ചെയ്യുന്നു. ഇവയില്‍ ഒന്നാമതു പറഞ്ഞ മൃഗത്തില്‍ നിന്നാണ് മനുഷ്യര്‍ക്കു സാധാരണ ഈ രോഗം കിട്ടുന്നത്. ഒരു മനുഷ്യനില്‍നിന്ന് മറ്റൊരു മനുഷ്യനിലേക്ക് ഈ രോഗം ബാധിച്ചുകാണുന്നില്ല. പേയിളകിയ മൃഗത്തിന്റെ പാല്‍ കുടിക്കുകയോ മാംസം ഭക്ഷിക്കുകയോ ചെയ്താലും ഈ രോഗം ഉണ്ടാകുന്നില്ല. എന്നാല്‍ പട്ടിക്ക് പേയിളകുന്നതിനു മുമ്പ് അതിന്റെ ഉള്ളില്‍ ഈ വിഷം ലയിച്ചു കിടക്കുമ്പോള്‍ മനുഷ്യനെ കടിച്ചാല്‍ ഈ രോഗം ഉണ്ടാകുന്നതാണ്. ആയതിനാല്‍ പട്ടി കടിച്ചാല്‍ പേയില്ലാത്ത പട്ടിയായിരുന്നാലും ആ മുറിവിനെപ്പറ്റി സംശയിക്കണം.
Leave A Comment