പേടിച്ചിരിക്കേണ്ടതില്ല, അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തൂ' അറസ്റ്റിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോയിൽ ഉമർ ഖാലിദ്
ന്യൂഡൽഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്‍റെ അറസ്റ്റിന് തൊട്ടുമുമ്പുള്ള വീഡിയോ പുറത്ത് വിട്ടു. സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്ന വീഡിയോ ഡല്‍ഹി പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രദര്‍ശിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

'നിങ്ങള്‍ ഈ വീഡിയോ കാണുകയാണെങ്കില്‍ മനസ്സിലാക്കുക, എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു, രാജ്യതലസ്ഥാനത്ത് വലിയ രീതിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കലാപകാരികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. പക്ഷേ സര്‍ക്കാരിനെയും അവരുടെ സി.എ.എ ഉള്‍പ്പടെയുള്ള പോളിസികളെ വിമര്‍ശിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കാളികളായവരെ പൊലീസ് വ്യാജ തെളിവുകളോടെ പ്രതികളാക്കുന്നു'; ഉമര്‍ ഖാലിദ് പറഞ്ഞു.

തന്‍റെ പഴയ പ്രസംഗം അകാരണമായി എഡിറ്റ് ചെയ്ത് കലാപത്തിന് ആഹ്വാനം ചെയ്യുന്ന രൂപത്തില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ സംബന്ധിച്ചും ഉമര്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. 'പേടിച്ചിരിക്കേണ്ടതില്ല, അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തൂ'; എന്ന് പറഞ്ഞാണ് ഉമര്‍ ഖാലിദ് വീഡിയോ അവസാനിപ്പിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter