ഷാര്‍ളി ഹെബ്ദോയില്‍ വീണ്ടും മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണ്‍

 

സ്‌പെയിനിലെ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെടുത്തി ഷാര്‍ളി ഹെബ്ദോയെന്ന ഫ്രഞ്ച് മാഗസിനില്‍ വന്ന കാര്‍ട്ടൂണ്‍ വിവാദമാവുന്നു. ഇസ്‌ലാമോഫോബിയയുടെ ഭാഗമായുള്ള കാര്‍ട്ടൂണെന്നാണ് ആക്ഷേപം.

റോഡില്‍ ചോരയില്‍ കുളിക്കുന്ന രണ്ടുപേരും, ചീറിപ്പായുന്ന ആംബുലന്‍സും വരച്ച് 'ഇസ്‌ലാം ശാന്തിയുടെ മതം' എന്ന വരിയോടെയാണ് മാഗസിന്റെ കവര്‍ ചിത്രീകരിച്ചിരിക്കുന്നത്. ലോകത്താകെയുള്ള മുസ്‌ലിംകളെ അപമാനിക്കുന്ന തരത്തിലാണിതെന്നാണ് വിമര്‍ശനം.

കഴിഞ്ഞയാഴ്ച ബാഴ്‌സലോണയില്‍ ആളുകള്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറുകയും 14 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് മാഗസിന്റെ കാര്‍ട്ടൂണ്‍.

മുമ്പും മുസ്‌ലിംകള്‍ക്കെതിരെ വലിയ വിദ്വേഷം പരത്തുന്ന രീതിയില്‍ ഷാര്‍ലി ഹെബ്ദോ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter