വലത് പക്ഷ വര്‍ഗീയ കക്ഷികളെ പുണരുന്ന ഓങ് സാന്‍ സൂകി

ലോകത്തെ ഏറ്റവും പീഢിത വിഭാഗമായ റോഹിങ്ക്യന്‍ മുസ്ലിംകളുടെ വിഷയത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച് കൊണ്ടിരിക്കുന്ന മ്യാന്‍മര്‍ പ്രസിഡണ്ടും സമാധാന നോബേല്‍ ജേത്രിയുമായ ഔങ് സാന്‍ സൂക്കിയുടെ വലത് പക്ഷ സമീപനങ്ങള്‍ കൂടുതല്‍ മറ നീക്കി പുറത്ത് വരികയാണ്. ഹങ്കറിയില്‍ സന്ദര്‍ശനം നടത്തി തീവ്ര വലത് പക്ഷ പാര്‍ട്ടിയുടെ പ്രതിനിധിയായ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനുമായി  ഹങ്കറിയില്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് സൂകിയുടെ മുസ്ലിം വിരുദ്ധ നിലപാട് വെളിച്ചത്താവുന്നത്. ഇരുവരുടെയും ചര്‍ച്ചയുടെ പ്രധാന വിഷയം മുസ്ലിം സമൂഹത്തില്‍ നിന്നും തങ്ങള്‍ക്കുള്ള ആശങ്കയായിരുന്നു. 

         മ്യാന്‍മര്‍ ഒരു സൈനിക ഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് നീങ്ങുമ്പോള്‍ അവര്‍ക്ക് അനുകൂലമായി മുന്‍പന്തിയില്‍ നിലയുറപ്പിച്ച പാശ്ചാത്യരുടെ പ്രതീക്ഷകളെ ചവിറ്റ്കൊട്ടയിലെറിഞ്ഞ് സൂക്കി ഒരു വലതു പക്ഷ അനുകൂലിയായിമാറിയത് ഏറെ ഞെട്ടലാണുളവാക്കുന്നത്. 

സമാധാന നോബലിന്‍റെ പൂമാലയണിഞ്ഞ് സൂക്കി നേരെ പറന്നത് യൂറോപ്പിലേക്കാണ്. ജന തൃപ്തി നടപ്പിലാക്കുന്ന ഫ്രഞ്ച് പ്രസിഡണ്ട് യൂറോപ്പിലേക്ക് സന്ദര്‍ശനത്തിന് ഇറങ്ങിത്തിരിച്ച സൂകി നീങ്ങിയത് ഇമ്മാനുവല്‍ മാക്രോണിനേയോ ജനസേവിയായ ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചേല മാര്‍ക്കിനേയോ കാണാനായിരുന്നില്ല, മറിച്ച്,  ലോകത്തെ കുപ്രസിദ്ധ ഭരണാധികാരികളില്‍ പെട്ട ഹംഗറി പ്രൈം മിനിസ്റ്റര്‍ ഓര്‍ബാനായിരുന്നു ലക്ഷ്യം.ഈ ഒരു കൂടിക്കാഴ്ച പാശ്ചാത്യര്‍ക്ക്  വലിയ അപമാനം തന്നെയാണ് സമ്മാനിച്ചത്. റോഹിങ്ക്യന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ചില ധാരണകളുണ്ടാക്കിയെടുക്കാന്‍ പോലും ഇനി സാധിച്ച് കൊള്ളണമെന്നില്ല.

രണ്ട് കൊല്ലം മുമ്പാണ് മുസ്ലിം ന്യൂനപക്ഷ സമുദായമായ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ മ്യാന്‍മറില്‍ ബുദ്ധ തീവ്രവാദികളുടെ വര്‍ഗീയ ആക്രമണമുണ്ടായത്. അക്രമികളെ തടയേണ്ട സൈന്യം പക്ഷേ ഇരകളെ തന്നെ ലക്ഷ്യം വെച്ചത് ഞെട്ടലോടെയാണ് ലോകം വിശിഷ്യാ പാശ്ചാത്യ കക്ഷികള്‍ വീക്ഷിച്ചത്. ഈ വംശീയാക്രമണത്തില്‍ പെട്ട് ലക്ഷക്കണക്കിന് റോഹിങ്ക്യകള്‍ രാജ്യം വിട്ടു. അവര്‍ക്ക് അനുകൂലമായി ഒരു വാക്ക് പോലും പറയാത്ത ഈ കപട സമാധാന പ്രേമി ഈ ഒരു കൂടിക്കാഴ്ചയിലൂടെ താന്‍ പാശ്ചാത്യ മൂല്യങ്ങള്‍ക്ക് പുല്ലുവില കൊടുക്കുന്നില്ലെന്ന്  സ്പഷ്ടമാക്കിയിരിക്കുകയാണ്. മുസ്ലിംകള്‍ കുടിയേറ്റക്കാരാണെന്നും മുസ്ലിംകളുടെ ജനസംഖ്യ കൂടിവരുന്നുവെന്നുമായിരുന്നു അവരുടെ ദീര്‍ഘനേര കൂടിക്കാഴ്ചക്കൊടുവില്‍ കണ്ടെത്തിയ നിഗമനം. 

സൂക്കിയുടെ അസംബന്ധമായ അവകാശവാദങ്ങള്‍

മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതും അത് വഴി രാജ്യത്ത് അപകടകരമായ സാഹചര്യം സംജാതമാവുന്നുവെന്നുമുള്ള അസംബന്ധമായ വാദമാണ് സൂക്കി മുന്നോട്ട് വെച്ചത്. പക്ഷെ, യഥാര്‍ത്ഥത്തില്‍ മുസ്ലിം ജനസംഖ്യ കൂടുകയായിരുന്നില്ല. മറിച്ച് ജനസംഖ്യയില്‍ വന്‍ ഇടിവ് സംഭവിക്കുകയായിരുന്നു. ഏകദേശം ഒരു മില്യണ്‍ റോഹിങ്ക്യന്‍ മുസ്ലിംകളെയാണ് ബംഗ്ലാദേശിലേക്ക് സമ്മര്‍ദ്ദം മുഖേന മ്യാന്‍മര്‍ പട്ടാളം ഒഴിപ്പിച്ചത്. ഇതിന് അല്‍പം ദിവസങ്ങള്‍ക്ക് ശേഷം യു.എന്‍ ജനങ്ങളെ ഒഴിപ്പിച്ചതിന്‍റെ വിശദീകരണം തേടി. പക്ഷെ, ഒരിക്കല്‍ മ്യാന്മറിന്‍റെ സാധാരണ പൗരന്മാരില്‍ പെട്ട റോഹിങ്ക്യന്‍ മുസ്ലിംകളെ മ്യാന്മര്‍ പട്ടാളം ബംഗ്ലാദേശുകാരാണെന്നും നിയമവിരുദ്ധമായി കുടിയേറിപ്പാര്‍ത്തതാണെന്നും പ്രചരിപ്പിച്ചപ്പോള്‍ സത്യമറിയാത്ത ലോക ജനങ്ങളും അവരുടെ നുണയുടെ കെണിയില്‍ പെട്ടുപോയി.

ഇന്ന് നമുക്ക് ഓങ്സാന്‍ സൂക്കിയുടെ തനിനിറം അറിയാം. അവര്‍ മ്യാന്മറിന്‍റെ അക്രമികളായ സൈനികര്‍ക്കൊപ്പമാണ്. അതിന് പുറമെ യൂറോപ്പിലെ വലതുപക്ഷ വര്‍ഗീയ കക്ഷികള്‍ക്കൊപ്പവും. അവള്‍ മനുഷ്യാവകാശങ്ങളെ അത്യന്തം അവജ്ഞതയോടെ കാണുന്നു. ഇതൊന്നും മറ്റുള്ളവരാല്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടല്ല ചെയ്യുന്നതെന്ന് അവരുടെ പ്രവര്‍ത്തികളില്‍ സ്പഷ്ടമാണ്. റോഹിങ്ക്യന്‍ ന്യൂന പക്ഷത്തെ അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിരോധവുമായി യൂറോപ്പ് അവരുമായുള്ള  കച്ചവട ആനുകൂല്യങ്ങളെല്ലാം തടഞ്ഞു. അങ്ങനെ ഹംഗറിക്ക് അവരെ സഹായിക്കാന്‍ കഴിയാതെയായി. എങ്കിലും സൂക്കി തന്‍റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തിയില്ല. മുസ്ലിം വിരുദ്ധ പോരാട്ടവുമായി മുസ്ലിംകളെ അക്രമിക്കുന്ന പ്രക്രിയ ടാബ്ലറ്റ് കഴിക്കും പോലെ തുടര്‍ന്നുകൊണ്ടിരുന്നു. തന്‍റെ ഏകാധിപത്യത്തിന്‍റെ കീഴില്‍ അക്രമണകഥകള്‍ ഒരു ആവര്‍ത്തന വചനമാക്കി സൂക്കി മാറ്റി. മ്യാന്മര്‍ പട്ടാളം പത്ത് റോഹിങ്ക്യന്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്തത് റിപ്പോര്‍ട്ട് ചെയ്ത രണ്ട് റിപ്പോര്‍ട്ടര്‍മാരെ സൂക്കി തടവറയില്‍ അടച്ചു. ഈ ഭരണത്തിന് സമമായ ഒരു രാജഭരണവും ചരിത്രങ്ങളില്‍ ഉണ്ടായിട്ടു്ണ്ടാവുകയില്ല. 

 

അനുമതിക്കായി തീവ്രാഭിലാഷം

പതിയെ യൂറോപ്പ് എടുത്ത തീരുമാനം മ്യാന്മറിന്‍റെ സാമ്പത്തികതയെ ബാധിക്കാന്‍ തുടങ്ങി. അവരില്‍ നിന്ന് പിന്തുണ ലഭിക്കാന്‍ പണികള്‍ പതിനെട്ടും അവള്‍ പയറ്റിയെങ്കിലും യാതൊന്നും ഫലിച്ചില്ല. സൂക്കി നിത്യവും അവരുടെ തോക്കുകള്‍ വാങ്ങി നോക്കി. പക്ഷെ നിരാശയായിരുന്നു ഫലം. ഒര്‍ബാനുമായി ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് സൂക്കി ചെക്ക് റിപ്പബ്ലിക്കില്‍ പോയിരുന്നു. അവിടെയുള്ള പ്രധാനമന്ത്രി അന്ത്രെജ് ബാബിസ് സൂക്കിയെ മനുഷ്യാവകാശം സൂക്ഷിക്കുന്ന നേതാവായി പുകഴ്ത്തി. എന്നാല്‍ ഇതേസമയം രാഷ്ട്രീയ നേതാക്കള്‍ സൂക്കി മനുഷ്യാവകാശം തകര്‍ത്തെറിഞ്ഞതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. 

എനിക്ക് സൂക്കിയെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെയാണ്. സമാധാന നോബല്‍ ലഭിക്കുന്നത് വരെ അവരുടെ അത്ര സമാധാനം ആഗ്രഹിക്കുന്ന ഒരാള്‍ ഈ ഭൂമിയിലില്ലായിരുന്നു. നോബല്‍ സമ്മാനം തന്‍റെ ഷെല്‍ഫില്‍ വന്ന ശേഷം സൂക്കി താന്‍ ധരിച്ച ആട്ടിന്‍ തോലൂരി തന്‍റെ യഥാര്‍ത്ഥ രൂപം ജനങ്ങള്‍ക്ക് കാണിച്ചു കൊടുത്തു. ഭാവിയില്‍ സൂക്കിയെപ്പോലുള്ള ഭരണാധികാരില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം.

                     വിവ:        മിന്‍ഹാജ് ചേന്ദമംഗല്ലൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter