മുസ്‍ലിം വിരുദ്ധ പ്രസ്താവന, ഫ്രഞ്ച് പത്രപ്രവര്‍ത്തകനെ ചാനല്‍ ഷോയില്‍ നിന്നും ഒഴിവാക്കി
മുസ്‍ലിം വിരുദ്ധ പ്രസ്താവനയുമായി പ്രമുഖ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍. മുസ്‍ലിംകള്‍ നഗരപ്രാന്തങ്ങള്‍ കേന്ദ്രീകരിച്ച് താമസിക്കുകയാണെന്നും അവിടങ്ങളില്‍ നിന്ന് ഫ്രഞ്ച് പൌരന്മാരെ ആട്ടി പുറത്താക്കുകയുമാണെന്നാണ് വിദ്വേഷ പ്രസ്താവനകള്‍ക്ക് പ്രശസ്തനായ എറിക് സുമ്മര്‍ പറഞ്ഞത്. ഒരു ഇറ്റാലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. വിദ്വേഷ പ്രസ്താവനയെ തുടര്‍ന്ന് എറികിനെ ചാനല്‍ പരിപാടികളില്‍ പങ്കെടുപ്പക്കില്ലെന്ന് ഐടെലി ചാനല്‍ പ്രഖ്യാപിച്ചു. ചാനലില്‍ പ്രശസ്തമായ ചാറ്റ് ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു എറിക്. ചാനലിന്റെ തീരുമാനത്തെ രാജ്യത്തെ നിരവധിയാളുകള്‍ സ്വാഗതം ചെയ്തു. ദി ഫ്രഞ്ച് സുയിസൈഡ്-എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ എറിക്, അറിയപ്പെട്ട കോളമിസ്റ്റും കൂടിയാണ്. മുമ്പും സമാന പ്രസ്താവനകള്‍ നടത്തിയിട്ടുള്ള ഇദ്ദേഹം തന്റെ അഭിപ്രായങ്ങളില്‍ അഭിമാനിക്കുന്നതായും സ്വയം ലിബറല്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ജൂത കുടുംബത്തിലെ അംഗമായ എറിക് 1950-കളില്‍ അള്‍ജിരിയയില്‍ നിന്നും കുടിയേറിയാണ് ഫ്രാന്‍സിലെത്തിയത്. ഏറ്റവും കൂടുതല്‍ മുസ്‍ലിംകളുള്ള യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. ഏകദേശം 5 മില്യണ്‍ മുസ്‍ലിംകള്‍ ഫ്രാന്‍സിലുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter