ഇസ്ലാമില്‍ വൃത്തിക്ക് വലിയ സ്ഥാനമുണ്ട്. മറ്റേതൊരു മതത്തിലും പ്രസ്ഥാനത്തിലും ഇത്രയധികം പ്രാധാന്യം വൃത്തിക്ക് കല്പിച്ചതായി കാണാവതല്ല. ഖുര്‍ആനിക വചനങ്ങളിലും പ്രവാചക അധ്യാപനങ്ങളിലും അവ വിശദീകരിച്ച പണ്ഡിത രചനകളിലും ഇതു സ്പഷ്ടമാകും. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാക്കുകയോ നിത്യ ജീവിതത്തില് കൊണ്ട് വരണമെന്ന് സാമാന്യമായി ഉപദേശിക്കുകയോ ചെയ്യുന്നതിനപ്പുറം അത് വിശ്വാസത്തിന്റെ തന്നെ ഭാഗമാണെന്ന് കൂടി ഈ ദീന്‍ മാലോകരെ പഠിപ്പിച്ചു. ഒരു പൊതു ഉദ്ബോധനത്തിലൊതുക്കാതെ ദൈനംദിന ചര്യയായി അത് നിലനിറുത്തേണ്ട മാര്‍ഗ്ഗങ്ങളും ഇടങ്ങളും അത് നിര്‍ദ്ദേശിച്ചു തന്നു. നിന്‍റെ നാഥനെ നീ വാഴ്ത്തുക എന്ന ഖുര്‍ആന്‍ വാക്യത്തോടൊപ്പം തന്നെ നിന്‍റെ വസ്ത്രം നീ ശുദ്ധിയാക്കണേ എന്ന് കൂടി ഖുര്‍ആനില്‍ വന്നതു തന്നെ ഇതിന്‍റെ പ്രാധാന്യം വിളിച്ചോതുന്നു. ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ സകലതും നല്ലൊരു ഭാഗം ശുദ്ധിയെകുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
തികച്ചും മ്ലേഛമായി ജീവിച്ചിരുന്ന ഒരു ജനതയെയാണ് ഇത്രമേല്‍ വൃത്തിയും വെടിപ്പും കാത്തു സൂക്ഷിക്കുന്ന സമുദായമാക്കി ഇസ്ലാം പരിവര്‍ത്തിപ്പിച്ചത്. ചത്തതും ചീഞ്ഞതും ഭക്ഷിക്കുകയും രക്തവും മൂത്രവും കുടിക്കുകയും രക്തം പുരട്ടുന്നതും മൃഗങ്ങളുടെ കാഷ്ടം വെച്ചുതേക്കുന്നതും പുണ്യമെന്നു വിചാരിക്കുകയും ചെയതിരുന്നു ആ ജനത. മരുഭൂ വാസികളായ അറബികളില്‍ ബഹുഭൂരിഭാഗവും മാസങ്ങളോളം കുളിക്കാത്ത പ്രകൃതരായിരുന്നു. കിടയറ്റ വസ്ത്രങ്ങള്‍ ധരിക്കുകയും വിലപിടിപ്പുള്ള സുഗന്ധങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്ന ഒരു ന്യൂനപക്ഷമായ വരേണ്യ വിഭാഗം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെങ്കിലും പൊതുവേ അകവും പുറവും ചളി പുരണ്ടതായിരുന്നു അവരുടെ ജീവിതം. ശുദ്ധീകരണത്തിനു വേണ്ടി വെള്ളം ഉപയോഗിക്കുന്നത് ജലത്തോടു ചെയ്യുന്ന അനാദരവായി കണ്ടിരുന്നു അന്നത്തെ മജൂസികള്‍. ക്രിസ്ത്യാനികളും വൃത്തിയിലും ശുദ്ധീകരണത്തിലും വേണ്ടത്ര കണിശതയോ വ്യക്തതയോ പുലര്‍ത്തിയിരുന്നില്ല. അഴുക്കും അടിക്കാട്ടും വീടുകള്‍ക്കത്തും പരിസരത്തും കുന്നുകൂട്ടിയിട്ടിരുന്നു. യഹൂദര്‍ വൃത്തികേടിന്‍റെ പര്യായമായിരുന്നു. തളികകളില്‍ ഭക്ഷണം ബാക്കി വെക്കുന്നത് ഒരു പുണ്യം പോലെ അവര്‍ കണ്ടിരുന്നു. വൃത്തിഹീനതയുടെ കാര്യത്തില്‍ നിങ്ങള്‍ യഹൂദരെ പോലെയാവരുതെന്ന് നബി(സ) ആവര്‍ത്തിച്ചുപദേശിച്ചിരുന്നു.
അല്ലാഹുവേ, നീ എന്നെ ശുദ്ധിയുള്ളവരില്‍ ഉള്‍പ്പെടുത്തേണമേ എന്ന് പൊതുവായും ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും ദുആ ചെയ്യാന്‍ ദീന്‍ കല്പിക്കുന്നു. അല്ലാഹു ശുദ്ധിയുള്ളവരെ ഇഷ്ടപ്പെടുന്നുവെന്ന് ഒന്നിലധികം തവണ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ശുദ്ധിയെന്നത് അതിന്‍റെ സമഗ്രമായ ആശയത്തിലാണ് ഇസ്ലാം ഉള്‍ക്കൊള്ളുന്നത്. അത് മനുഷ്യന്‍റെ ബാഹ്യവും ആന്തരികവുമായ ശുദ്ധിയാണ്-ശാരീരികവും ആത്മീയതയുമായ ശുദ്ധി, ചിന്തയിലും അനുവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലും പരിസരങ്ങളിലുമുള്ള ശുദ്ധി, സാമൂഹികവും വ്യക്തിപരവുമായ ശുദ്ധി. ആത്മീയമായ ശുദ്ധി അത് മ്ലേഛമായ ചിന്തകളില്‍ നിന്നും സ്വഭാവങ്ങളില്‍ നിന്നും മനസിനെ സംസ്കരിച്ചെടുക്കലാണ്. അതിന്‍റെ ബഹിര്‍സ്ഫുരണങ്ങളായി നമ്മുടെ പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലും അന്യതാ വിശുദ്ധി കടന്നു വരും.
ബാഹ്യമായ ശുദ്ധീകരണങ്ങളെ നമുക്ക് രണ്ടായി തിരിക്കാം. ഒന്ന് വിശിഷ്ഠമായ ആരാധനയോ അത്തരം ആരാധനകളുടെ ഭാഗമോ നിബന്ധനയോ ആയി വരുന്ന ശുദ്ധീകരണങ്ങള്‍. വുദു, ജനാബത്ത് കുളി, നജസില്‍ നിന്ന് വൃത്തിയാവുക തുടങ്ങയവ ഉദാഹരണങ്ങള്‍. ഇവക്ക് പ്രത്യേകം നിബന്ധനകളും രീതികളും ക്രമങ്ങളും ശറഅ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറ്റൊന്ന് ഇതുപോലെ നിബന്ധനകളോ ക്രമങ്ങളോ പ്രത്യേകമായി നിര്‍ദ്ദേശിക്കപ്പെടാത്ത, നിത്യ ജീവിതത്തില്‍ അനുവര്‍ത്തിച്ച് പോരേണ്ട വെടിപ്പുകളാണ്. ആ വൃത്തിയെകുറിച്ചാണ് ഇവിടെ വിസ്തരിക്കുന്നത്. അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു, അല്ലാഹു വൃത്തിയുള്ളവനാണ്. അവന്‍ വൃത്തിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. തുടങ്ങിയ പ്രവാചക വചനങ്ങള്‍ പൊതുവേ ഒരു മുസ്ലിം വൃത്തിയുള്ളവനായിരിക്കണമെന്ന് കല്പിക്കുന്നതോടൊപ്പം വൃത്തി പ്രകടമാക്കേണ്ട മേഖലകള്‍ കൂടി അക്കമിട്ട് പറയുന്നുണ്ട്.
ശരീരം
വസ്ത്രങ്ങള്‍ക്ക് പുറത്ത് സാധാരണ ദൃശ്യമാകുന്ന അവയവങ്ങളോ അവയവ ഭാഗങ്ങളോ നിരന്തരമായ ശുദ്ധിയോടെ സൂക്ഷിക്കപ്പെടുകയാണ് നിസ്കാരങ്ങള്‍ക്ക് വേണ്ടി നിര്‍വ്വഹിക്കപ്പെടുന്ന വുദുവിലൂടെ- മാത്രമല്ല, നജസുകളില്‍ നിന്ന് വൃത്തിയായിരിക്കുക, ജനാബത്തുകുളി നിര്‍വ്വഹിക്കുക തുടങ്ങയവയും ശരീരവൃത്തിയെ നിലനിര്‍ത്തുന്നു.
വെള്ളിയാഴ്ച കുളിക്കല്‍ പ്രത്യേകം സുന്നത്താണ്. മാത്രമല്ല മറ്റു ആഘോഷങ്ങളിലും ജനങ്ങളുമായി ഇടപഴകുന്നിടത്തേക്ക് പുറപ്പെടുമ്പോഴും കുളിക്കല്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. ആഴ്ചയിലൊരിക്കലെങ്കിലും തലയും ശരീരവും കഴുകി കുളിക്കല്‍ ഒരു മുസ്ലിമിന്‍റെ ബാധ്യതയാണെന്ന് നബി(സ) പറഞ്ഞു.(ബുഖാരി, മുസ്ലിം). ജലദൌര്‍ലഭ്യം അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രദേശവാസികളോടാണ് റസൂല്‍(സ) ഇത് കല്പിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇസ്ലാമില്‍ സാമൂഹ്യാരാധനകളിലെല്ലാം കുളി സുന്നത്താണ്. അത്തരത്തില്‍ ഏറ്റവും വലിയ ആരാധനയാണ് ഹജ്ജ്. ഹജ്ജ് വേളയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്നു. ജലലബ്ധി കുറഞ്ഞ മക്കയിലാണിത് നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍ പോലും കര്‍മ്മങ്ങളുടെ ഭാഗമായി ഒന്പത് സുന്നത്തായി കുളികളുണ്ടെന്ന് ഇമാം ഗസാലി(റ) തങ്ങള്‍ ഇഹ്‍യാ ഉലൂമുദ്ദീനില്‍ വിശദീകരിക്കുന്നു. മുടി നീക്കം ചെയ്യുക, മയ്യിത്തിനെ കുളിപ്പിക്കുക, ശരീരത്തില്‍ അഴുക്കു പുരളുക തുടങ്ങിയ കാരണങ്ങളാല്‍ കുളിക്കല്‍ പുണ്യകര്‍മ്മങ്ങളാണ്. നിങ്ങള്‍ ശരീരം ശുദ്ധിയാക്കുവീന്‍, അല്ലാഹു നിങ്ങളെ ശുദ്ധീകരിക്കും.(മജ്മഉസവാഇദ്)
തലമുടി
മനുഷ്യശരീരത്തിലെ ശ്രദ്ധേയമായൊരു ഭാഗമാണ് തലമുടി. ആര്‍ക്കെങ്കിലും മുടിയുണ്ടെങ്കില്‍ അവനതിനോട് മാന്യത കാണിക്കട്ടെ (അബൂ ദാവൂദ്) എന്ന് നബി (സ) കല്പിക്കുകയുണ്ടായി. ജാബിര്‍(റ) പറഞ്ഞു: ഞങ്ങളുടെ വീട്ടിലേക്ക് റസൂല്‍(സ) സന്ദര്‍ശകനായി വന്നു. അപ്പോള്‍ തലമുടി പിഞ്ഞി നില്‍ക്കുന്ന ഒരാള്‍ നബി(സ)യുടെ ശ്രദ്ധയില്‍ പെട്ടു. നബി(സ) പറഞ്ഞു. ഇയാള്‍ക്കു തന്‍റെ മുടി അടക്കിനിര്‍ത്താനുള്ളതൊന്നും ലഭിച്ചില്ലേ. ചളി പുരണ്ട വസ്ത്രം ധരിച്ച മറ്റൊരാളെ കണ്ടപ്പോള്‍ നബി(സ) ചോദിച്ചു. സ്വന്തം വസ്ത്രം കഴുകാന്‍ ഇവനൊന്നും ലഭിച്ചില്ലയോ (അബൂ ദാവൂദ്, അഹ്മദ്).
മുടി എണ്ണയിട്ട് വൃത്തിയാക്കി വെക്കണമെന്ന് സൂചിപ്പിക്കുന്ന സമാനമായൊരു സംഭവം ഇമാം മാലിക്(റ) മുവഥയില്‍ ഉദ്ധരിക്കുന്നുണ്ട്.
നബി(സ) പള്ളിയിലിരിക്കുമ്പോള്‍ പാറിപ്പറക്കുന്ന മുടിയുമായി ഒരാള്‍ കയറി വന്നു. അദ്ദേഹത്തോട് അദ്ദേഹത്തിന്‍റെ മുടിയും താടിയും നന്നാക്കാന്‍ കല്പിക്കുന്നത് പോലെ ആംഗ്യം കാണിച്ചു. അദ്ദേഹം (താടിയും മുടിയും) നന്നാക്കി തിരിച്ചു വന്നു. നബി(സ) പറഞ്ഞു. ഒരു പിശാചിനെ പോലെ പാറിപ്പറക്കുന്ന മുടിയുമായി വരുന്നതിനേക്കാള്‍ ഇതല്ലേ ഏറ്റവും നല്ലത്.
നബി(സ)യെ കുറച്ചു പേര്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. അവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് മുമ്പേ, വീട്ടിലുണ്ടായിരുന്ന വെള്ളം നിറച്ച പാത്രത്തിലെ പ്രതിബിംബം നോക്കി നബി(സ)യുടെ താടിയും മുടിയും ശരിയാക്കി വെക്കുകയായിരുന്നു. ഇത് കണ്ട പത്നി ആയിശ(റ) ചോദിച്ചു. റസൂലെ അങ്ങും ഇങ്ങനെ ചെയ്യുന്നുവോ. റസൂല്‍(സ) പ്രതികരിച്ചു. ഒരാള്‍ തന്‍റെ സഹോദരങ്ങളെ കാണാന്‍ പുറപ്പെടുമ്പോള്‍ സ്വന്തം രൂപഭംഗി വരുത്തണം. അല്ലാഹു സൌന്ദര്യമുള്ളവനാണ്. സൌന്ദര്യം ഇഷ്ടപ്പെടുന്നവനുമാണ്. (ഖുര്‍ഥുബി).
ഇബ്നു ഉമര്‍(റ) ഹജ്ജോ ഉംറയോ നിര്‍വ്വഹിച്ച് കഴിഞ്ഞാല്‍ താടിയും മുടിയും ശരിപ്പെടുത്താറുണ്ടായിരുന്നു. (ബുഖാരി, മുസ്ലിം). നബി(സ) മദീനയിലെ പള്ളിയിലിരുന്ന് തങ്ങളുടെ തല, വീട്ടിലിരിക്കുന്ന ആഇശ(റ)യുടെ മടിയില്‍ വെച്ച് കൊടുക്കുമായിരുന്നു. ആഇശ(റ) നബി(സ)യുടെ തല വൃത്തിയാക്കി, വാര്‍ന്ന് സുഗന്ധം പുരട്ടിക്കൊടുക്കാറുണ്ടായിരുന്നു.
തലമുടി വൃത്തിഹീനമായ രീതിയില്‍ ക്ഷുരകം ചെയ്യുന്നത് നബി(സ) ഇഷ്ടപ്പെട്ടിരുന്നില്ല. അത് ചെയ്യരുതെന്ന് വിലക്കുകയും ചെയതിരുന്നു. നബി(സ) ഖസഅ് നിരോധിച്ചിരുന്നുവെന്ന് ഇബ്നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. ആ ഹദീസില്‍ തന്നെ ഖസഅ് എന്നാല്‍ കുട്ടിയുടെ തലമുടി അല്പം വടിച്ചുകളയുകയും അല്പം വടിക്കാതെ നിര്‍ത്തുകയും ചെയ്യലാണെന്ന് വിശദീകരിക്കുന്നുമുണ്ട്. (ബുഖാരി, മുസ്ലിം). മറ്റൊരിടത്ത് നബി(സ) പറയുന്നു ഒന്നുകില്‍ മുടി മുഴുവന്‍ വടിച്ച് കളയുക. അല്ലെങ്കില്‍ മുഴുവന്‍ വടിക്കാതെ നിര്‍ത്തുക. (അബൂദാവൂദ്).
വായ, പല്ല്
മനുഷ്യന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പല്ലും വായയും വൃത്തിയാക്കി വെക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. അതുപോലെ പൊതുസമൂഹത്തിനു ദുസ്സഹമായ വായ്നാറ്റത്തില്‍ നിന്ന് രക്ഷപ്പെടാനും ഭംഗി വര്‍ദ്ധിപ്പിക്കാനും അത് സഹായിക്കുന്നു. അതിനാല്‍ ഇസ്ലാമില്‍ മിസ്‍വാക്കിനും വായ വൃത്തിയാക്കുന്നതിനും വലിയ പ്രാധാന്യമുണ്ട്.
പല്ലു തേക്കുന്നത് വായക്ക് വൃത്തിയും അല്ലാഹുവിന് തൃപ്തിയുമാണെന്ന് നബി(സ) പറയുകയുണ്ടായി. (അഹ്മദ്, നസാഈ). ജിബ്രീല്‍ (അ) മിസ്‍വാക്ക് ചെയ്യാന്‍ കല്പിച്ച്കൊണ്ടേയിരുന്നു. അത് എന്‍റെ ഉമ്മത്തിനു നിര്‍ബന്ധമാക്കപ്പെടുമോ എന്ന് പോലും ഞാന്‍ പേടിച്ച് പോയി. എന്‍റെ ഉമ്മത്തിനു മിസ്‍വാക്ക് ചെയ്യല്‍ പ്രയാസകരമാകുകയില്ലെങ്കില്‍ അത് അവര്‍ക്ക് നിര്‍ബന്ധമാക്കിയേനെ. തുടങ്ങി മിസ്വാക്കിനെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടനവധി ഹദീസുകളുണ്ട്.
പല്ലു മഞ്ഞളിച്ച ചില സ്വഹാബികളെ കണ്ട് നബി(സ) പറഞ്ഞു. എന്താണ് നിങ്ങള്‍ മഞ്ഞളിച്ച പല്ലുമായി വരുന്നത്. പല്ലു തേക്കൂ.(അഹ്മദ്)
വുദു, നിസ്കാരം, ഖുര്‍ആന്‍ ഓതുക, ഉറങ്ങുക, ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കുക, പല്ലിനു മഞ്ഞനിറം വരുക, വായ്നാറ്റമുണ്ടാവുക, ഭക്ഷണം കഴിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം മിസ്‍വാക്ക് പ്രത്യേക സുന്നത്താണ്. മിസ്‍വാക്ക് ചെയ്യുമ്പോള്‍ മിസ്‍വാക്ക് കൊണ്ട് തന്നെ നാവും വൃത്തിയാക്കണം. അതാണ് സുന്നത്ത്. ടങ് ക്ളീനര്‍ പോലുള്ളവ ഉപയോഗിച്ച് നാവ് വടിക്കുന്നത് നാവിന്‍റെ ആരോഗ്യത്തെ ബാധിക്കും.
സാധാരണ ബ്രഷുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഉത്തമം അറാക്കിന്‍റെ കമ്പ് ഉപയോഗിക്കലാണ്. ആമാശയത്തിലേക്കിറങ്ങിയാല്‍ നമ്മുടെ ദഹനവ്യവസ്ഥയെയും മറ്റും ബാധിക്കുന്ന രാസവസ്തുക്കളടങ്ങിയ ടൂത്ത്പേസ്റ്റുകളെക്കാള്‍ വീര്യമുള്ള അണുനാശിനിയാണ് അറാക്ക്. എന്നാല്‍ യാതൊരു പാര്‍ശ്വഫലങ്ങളുമില്ല തന്നെ. University of Rostock ലെ Germinology വിഭാഗം തലവന്‍ 1961ല്‍ Journal of German Oriental Society (നാലാം ലക്കം) എന്ന മാഗസിനില്‍ അറാക്കിന്‍റെ ബാക്ടീരിയകളെയും മറ്റു രോഗാണുക്കളെയും നശിപ്പിക്കാനുള്ള കഴിവ് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതായി എഴുതിയിട്ടുണ്ട്. (കടപ്പാട് www.alukah.net)
മിസ്‍വാക്ക് ചെയ്താല്‍ അത് വായയുടെ ദുര്‍ഗന്ധം അകറ്റുന്നു. മോണക്ക് ബലം നല്‍കുന്നു. കഫം പുറത്തെടുക്കുന്നു. ശബ്ദം ശുദ്ധമാക്കുന്നു. ദന്തക്ഷയം ചെറുക്കുന്നു. ആമാശയത്തെ ആരോഗ്യമുള്ളതാക്കുന്നു. ദഹനപ്രക്രിയയെ സഹായിക്കുന്നു. സംസാരം അനായാസമാക്കുന്നു. ഖിറാഅത്ത്, നിസ്കാരം, ദിക്റ് എന്നിവക്ക് ഉന്മേഷം നല്‍കുന്നു. ഉറക്കിനെയകറ്റുന്നു. റബ്ബിനെ തൃപ്തിപ്പെടുത്തുന്നു. മലക്കുകളെ സന്തോഷിപ്പിക്കുന്നു. നന്മകള്‍ വര്‍ദ്ധിപ്പിക്കുന്നു.(ഥിബ്ബുന്നബവി, ഇബ്നുല്‍ ജൌസി)
പല്ലു പോലെത്തന്നെ വായയും വൃത്തിയാക്കി വെക്കണം. ഭക്ഷണത്തിന്‍റ മുമ്പും പിമ്പും വുദു എടുക്കുന്നത് അതിന്‍റെ ബറകത്താണെന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. പ്രകൃത്യാ മനുഷ്യന്‍ അനുവര്‍ത്തിച്ച് പോരേണ്ട കാര്യങ്ങളില്‍ പെട്ടതാണ് വായില്‍ വെള്ളം കൊപ്ളിക്കല്‍. വുദു, കുളി എന്നിവയുടെ ഭാഗമായി ചെയ്യുന്നതിന് പുറമെയാണിത്. ഭക്ഷണ ശേഷം പല്ല്ക്കുത്തി ഉപയോഗിക്കുന്നതും പുണ്യം തന്നെ. വായ്നാറ്റം പരമാവധി പ്രതിരോധിക്കണം. വായ്നാറ്റത്തിനു കാരണമാവുന്ന വസ്തുക്കള്‍ ഭക്ഷിച്ചയുടനെ ജനങ്ങളിലേക്ക് ഇറങ്ങി വരുന്നത് ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു.
മനുഷ്യപ്രകൃതിയുടെ ഭാഗങ്ങള്‍
മീശ വെട്ടിച്ചെറുതാക്കുക, നഖം മുറിക്കുക, ഗുഹ്യരോമങ്ങള്‍ നീക്കം ചെയ്യുക, ചേലാകര്‍മ്മം നിര്‍വ്വഹിക്കുക എന്നിവ മനുഷ്യന്‍റെ പ്രകൃതി കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗങ്ങളാണ്. (തിര്‍മുദി). നാസശുദ്ധി വരുത്തലും കക്ഷരോമങ്ങള്‍ നീക്കലും മലമൂത്രവിസര്‍ജ്ജനങ്ങള്‍ക്ക് ശേഷം വൃത്തി വരുത്തലും വായയില്‍ വെള്ളം കൊപ്ളിക്കലും ഫിഥ്റത്തിന്‍റെ അടയാളമായി എണ്ണപ്പെട്ടിട്ടുണ്ട്.
മുകളിലുദ്ധരിച്ചവ അവ സൃഷ്ടിക്കപ്പെട്ടതു പോലെ ഉപേക്ഷിക്കുന്നതാണ് പ്രകൃതിയോട് കൂടുതല്‍ അനുയോജ്യമെന്ന വാദത്തിന്‍റെ മുനയൊട്ക്കാനും കൂടിയായിരിക്കണം അവയെ മനുഷ്യപ്രകൃതിയുടെ സംരക്ഷണമായി അല്ലാഹുവിന്‍റെ പ്രവാചകന്‍ എണ്ണിയത്. നാല്‍പതു ദിവസം കൂടുമ്പോഴെങ്കിലും അമിതമായ നഖവും മീശയും മറ്റു രോമങ്ങളും നീക്കം ചെയ്യാന്‍ റസൂല്‍(സ) കല്പിച്ചിരുന്നുവെന്ന് അനസ്(റ) പറയുന്നു. (മുസ്ലിം).
ആരോഗ്യം
ശാരീരികാരോഗ്യം നിലനിര്‍ത്താനാവശ്യമായ മുന്‍കരുതലുകളില്‍ പെട്ടതാണ് വൃത്തിയും. ആരോഗ്യം ശരീരത്തിന്‍റെയും ഭംഗിയും വൃത്തിയുമാണ്. ചെരുപ്പ് ധരിക്കുക, തലമറക്കുക, ഭക്ഷണങ്ങള്‍ തുറന്നിടാതിരിക്കുക, വാതിലുകള്‍ അടച്ചിടുക, ഒന്നിടവിട്ട ദിവസങ്ങളില്‍ ശരീരത്തില്‍ എണ്ണ തേക്കുക എന്നിവയെല്ലാം ഇസ്ലാം പുണ്യങ്ങളായി നിര്‍ദ്ദേശിക്കുന്നതാണ്. ഏറെ ശ്രദ്ധിക്കപ്പെടുന്നതും അത്യധികം സംരക്ഷിക്കപ്പെടേണ്ടതുമായ ഒരവയവമാണ് കണ്ണ്. സുറുമയിടുന്നത് കണ്ണിന്‍റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്.
വസ്ത്രം
നിസ്കാര സമയങ്ങളിലും നിസ്കാര സ്ഥലങ്ങളിലും ഭംഗിയുള്ളവരാവാന്‍ ഖുര്‍ആന്‍ നമ്മെ കല്പിക്കുന്നു.(സൂറത്തുല്‍ അഅ്റാഫ്-31) ഭംഗിയുടെ അടിസ്ഥാന ഘടകം വൃത്തിയാണ്. അഴുക്കു പുരണ്ട വസ്ത്രവുമായി വന്ന വ്യക്തിയോട് ഇത് കഴുകി വൃത്തിയാക്കാന്‍ ഒന്നും ലഭിച്ചില്ലേ എന്ന് റസൂല്‍(സ) ചോദിക്കുകയുണ്ടായി. അതുപോലെ ജാബിര്‍(റ)ന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തവേ അവിടെ കണ്ട അഴുക്കുപുരണ്ട വ്യക്തിയോടും നബി(സ) സമാനമായ ചോദ്യമുന്നയിച്ചു.
യാത്ര കഴിഞ്ഞു നാട്ടിലേക്ക് പ്രവേശിക്കുന്നതിന്‍റെ മുമ്പ് നബി(സ) അനുയായികളോട് പറയുമായിരുന്നു. നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളുടെയടുത്തേക്ക് ചെല്ലുകയാണ്. അതിനാല്‍ വസ്ത്രങ്ങള്‍ നന്നാക്കുക. ജനങ്ങള്‍ക്കിടയില്‍ നല്ല ശ്രദ്ധ പിടിച്ച്പറ്റുക. അല്ലാഹുവിന് വൃത്തികേടും വൃത്തിയില്ലാതെ നടക്കുന്നതും ഇഷ്ടമില്ല.(അബൂദാവൂദ്)
വെള്ള വസ്ത്രം നിങ്ങള്‍ ധരിക്കൂ, അതില്‍ മരണപ്പെട്ടവരെ കഫന്‍ ചെയ്യൂ, അതാണ് ഏറ്റവും നല്ല വസ്ത്രം.(ബുഖാരി, മുസ്ലിം, നസാഈ, തിര്‍മുദി, അബൂ ദാവൂദ്)
സുഗന്ധം
നബി(സ)ക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു സുഗന്ധം.(നസാഈ) ശരീരത്തിലെ ദുര്‍ഗന്ധങ്ങള്‍ ദൂരീകരിക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഇസ്ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുളി, വിയര്‍പ്പും ചളിയും കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള രോമങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയവ അവയില്‍പെട്ടതാണ്. ആഇശ(റ) നബി(സ)ക്ക് ഒരു കറുത്ത മേല്‍വസ്ത്രം തയ്യാറാക്കിക്കൊടുത്തു. അത് നബി(സ) ധരിച്ചു. വിയര്‍ത്തപ്പോള്‍ വസ്ത്രം നെയ്യാനുപയോഗിച്ച രോമത്തിന്‍റെ ദുര്‍ഗന്ധം അനുഭവപ്പെട്ടു. നബി(സ) അത് ഉപേക്ഷിച്ചു.(അബൂ ദാവൂദ്)
സുഗന്ധം ഒരാള്‍ ദാനമായി തന്നാല്‍ അത് വേണ്ടെന്ന് പറയരുതെന്ന് പ്രവാചകന്‍ കല്പിക്കുന്നു. അത് വഹിക്കാന്‍ ലഘുവും എന്നാല്‍ നല്ല വാസനയുള്ളതുമല്ലേ.(മുസ്ലിം, നസാഈ) നബി(സ)ക്ക് ആരെങ്കിലും സുഗന്ധം കാഴ്ച വെച്ചാല്‍ അത് നിരസിക്കാറുണ്ടായിരുന്നില്ല.(നസാഈ). പള്ളികളിലേക്കും ജനങ്ങള്‍ കൂടുന്നിടങ്ങളിലേക്കും ദുര്‍ഗന്ധങ്ങളുമായി കടന്നു വരരുത്. ഏറ്റവും പ്രധാനപ്പെട്ട ഇബാദത്താണ് നിസ്കാരം. അത് ജമാഅത്തായി നിര്‍വ്വഹിക്കല്‍ വലിയ പുണ്യവും. എന്നാല്‍ ഉള്ളി തിന്നിട്ട് ദുര്‍ഗന്ധം വമിക്കുന്ന വായയുമായി ജമാഅത്തിനു വരരുതെന്നാണ് ദീനിന്‍റെ പാഠം. അത് ജനങ്ങള്‍ക്കും മലക്കുകള്‍ക്കും പ്രയാസം സൃഷ്ടിക്കും. നിസ്കാരം, ഇല്‍മിന്‍റെയും ദിക്റിന്‍റെയും മജ്ലിസുകള്‍, ഖുര്‍ആന്‍ ഹദീസ് പാരായണം തുടങ്ങിയ പുണ്യകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ സുഗന്ധം ഉപയോഗിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. സുഗന്ധം ബുദ്ധിവര്‍ദ്ധനക്കു സഹായിക്കുമെന്ന് ശാഫി(റ) പറഞ്ഞിട്ടുണ്ട്. ഒരു പനിനീര്‍ പുഷ്പം അതിന്‍റെ സൌരഭ്യം കൂടി നിലനിര്‍ത്തുന്പോഴാണ് അതിന്‍റെ സൌന്ദര്യം പൂര്‍ണ്ണതയിലെത്തുന്നത്.
പ്രസിദ്ധ ഏഴു ഖാരിഉകളിലൊരാളായ നാഫിഉല്‍ മദനി(റ)വിന്‍റെ വായയില്‍ നിന്ന് സുഗന്ധം വരാറുണ്ടായിരുന്നു. നബി(സ) സ്വപ്നത്തില്‍ അദ്ദേഹത്തിന്‍റെ വായയിലേക്ക് ഖുര്‍ആന്‍ ഓതിക്കൊടുത്തത് മുതലായിരുന്നുവത്രെ അത്(ദഹബി)
അലങ്കാരം
ശുദ്ധി ഒഴിച്ച് കൂടാനാവാത്ത അടിസ്ഥാനമാണ്. അതിന്‍റെ പൂര്‍ത്തീകരണവും അടുത്ത പടിയുമാണ് വൃത്തിയാവുകയെന്നത്. സുഗന്ധം അതിനെ ഹൃദ്യമാക്കുന്ന ചേരുവയും. ഇവയെ മനോഹരമായി അലംകൃതമാക്കുന്നതിലൂടെ ക്രമീകരണം പൂര്‍ണ്ണതയിലെത്തുന്നു. അല്ലാഹുവിന്‍റെ തൃപ്തി കാംക്ഷിക്കലാണ് എല്ലാറ്റിന്‍റെയും ആത്മാവ്.
നിസ്കാര സമയങ്ങളിലെല്ലാം നിങ്ങള്‍ ഭംഗിയാവൂ എന്ന ഖുര്‍ആന്‍ വചനം തന്നെ ഭംഗിയും അലങ്കാരവും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഒരു സ്വഹാബി താണ വസ്ത്രം ധരിച്ച് നബി(സ)യുടെ സന്നിധിയിലെത്തി. നബി(സ) അദ്ദേഹത്തോട് ചോദിച്ചു. നിന്‍റെയടുത്ത് സ്വത്തുണ്ടോ. അദ്ദേഹം മറുപടി പറഞ്ഞു. എന്‍റെയടുത്ത് എല്ലാവിധ സത്തുമ്പമുണ്ട്. ഒട്ടകം, ആട്, മാട്, കുതിര, അടിമകള്‍ എല്ലാമുണ്ട്. നബി(സ) പറഞ്ഞു. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹത്തിന്‍റെയും ഔദാര്യത്തിന്‍റെയും അടയാളങ്ങള്‍ നിങ്ങളില്‍ ദൃശ്യമാവണം. (അഹ്മദ്, അബൂ ദാവൂദ്, നസാഈ) ഥബറാനിയിലെ റിപ്പോര്‍ട്ടില്‍ കാണാം: സമ്പത്തിന്‍റെ അടയാളം സുന്ദരമായ രീതിയില്‍ കാണാന്‍ അല്ലാഹു ഇഷ്ടപ്പെടുന്നു. അവന്‍ മോശമായതും മ്ളേഛമായതും കോലം കെടുന്നതും ഇഷ്ടപ്പെടുന്നില്ല.
അല്ലാഹു തന്‍റെ ദാസനു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളുടെ അടയാളങ്ങള്‍ ആ ദാസനില്‍ പ്രകടമാകുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നുവെന്ന് പ്രവാചകര്‍ പ്രസ്താവിച്ചതായി തിര്‍മുദിയും റിപോര്‍ട്ട് ചെയ്യുന്നു.
ഒരിക്കല്‍ നബി(സ) സ്വഹാബത്തിനെ ഉപദേശിച്ചു. ഹൃദയത്തില്‍ അണുമണിതൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. ഇത് കേട്ട ഒരു സ്വഹാബി ചോദിച്ചു. ഒരാള്‍ തന്‍റെ വസ്ത്രവും ചെരിപ്പും ഭംഗിയുള്ളതാവണമെന്നാഗ്രഹിക്കുന്നു. അത് അഹങ്കാരമാവുമോ റസൂലേ. നബി(സ) പറഞ്ഞു: അല്ലാഹു ഭംഗിയുള്ളവന്‍ തന്നെയാണ്. അവന്‍ ഭംഗിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അഹങ്കാരമെന്നത് സത്യത്തോട് ധിക്കാരം കാണിക്കലും ജനങ്ങളോട് അതിക്രമം കാണിക്കലുമാണ്. (മുസ്ലിം)
ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി നബി(സ)യും സ്വഹാബത്തും ഇരിക്കുന്ന സദസ്സിലേക്ക് മനുഷ്യരൂപം പ്രാപിച്ച് കടന്നു വന്നത് ജിബ്രീല്‍(അ) നല്ല ഭംഗിയുള്ള തൂവെള്ള വസ്ത്രവും നല്ല വടിവൊത്ത കറുത്ത മുടികളുമായിട്ടായിരുന്നു.
ആവാസങ്ങള്‍
1.പള്ളി
നിസ്കാരം, വിദ്യാഭ്യാസം, മറ്റു സാമൂഹിക ചര്‍ച്ചകള്‍ എന്നിവക്ക് വേണ്ടി ഒരുമിച്ചു കൂടുന്ന സ്ഥലമാണ് പള്ളി. അത് പരമാവധി വൃത്തിയായി കൊണ്ടു നടക്കണം. അവിടേക്ക് വരുമ്പോള്‍ വൃത്തിയും ശുദ്ധിയും സുഗന്ധവും സൌന്ദര്യവും വേണം. എല്ലാ മസ്ജിദിലും നിങ്ങള്‍ ഭംഗിയാവുക എന്ന ഖുര്‍ആന്‍ വചനത്തിലെ മസ്ജിദ് എന്ന പദം വിശാലമായ അര്‍ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നതെന്ന് മുഫസിറുകള്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. നിസ്കാരസമയങ്ങളെന്നും നിസ്കാരസ്ഥലങ്ങളെന്നും അര്‍ഥമാക്കാന്‍ മാത്രം അതിന് ആശയസംപുഷ്ടിയുണ്ട്. പള്ളി അതില്‍ പ്രധാനപ്പെട്ടതാണ്. ഭംഗിയാക്കണമെന്ന് ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുമ്പോള്‍ അതിന്‍റെ അടിസ്ഥാനങ്ങളായ ശുദ്ധിയും വൃത്തിയും വേണമെന്നതില്‍ തര്‍ക്കമേ ഇല്ല.
പള്ളിയില്‍ തുപ്പുന്നത് പാപമാണ്. അതിന്‍റെ പ്രായശ്ചിത്യം അത് മൂടിയിടലാണെന്ന് നബി(സ) ഓര്‍മ്മിപ്പിച്ചിരിക്കുന്നു.(ബുഖാരി, മുസ്ലിം) ദുര്‍ഗന്ധവും മുഷിഞ്ഞ വസ്ത്രവുമായി പള്ളിയിലേക്ക് വരുന്നതിനെ നബി(സ) നിരുത്സാഹപ്പെടുത്തിയിരുന്നു. പള്ളി അടിച്ചുവാരി വൃത്തിയാക്കാന്‍ നബി(സ) പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു. ഒരാള്‍ പള്ളിയിലെ ചുമരിലേക്ക് തുപ്പിയ കഫം നബി(സ) സ്വന്തം കരങ്ങള്‍ കൊണ്ട് ചുരണ്ടിയെടുത്ത് അവിടം സുഗന്ധം പുരട്ടി ഒരിക്കല്‍.
2.വീട്
ഒരു മുസ്ലിം പള്ളിക്ക് ശേഷം നിസ്കരിക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് അവന്‍റെ വീട്. സുന്നത്ത് നിസ്കാകങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഏറ്റവും ഉത്തമം വീട് തന്നെയാണല്ലൊ. സ്ത്രീകള്‍ക്കു പള്ളിയെക്കാളും ഉത്തമം അവരുടെ വീടകങ്ങളിലെ നിസ്കാരമാണെന്ന് പ്രവാചകര്‍(സ) അരുളിയതാണല്ലോ. അതിനാല്‍ വീട് ശുദ്ധിയും വൃത്തിയും ഭംഗിയുമുള്ളതായി കൊണ്ട്നടക്കണമെന്നത് സൂറത്തുല്‍ അഅ്റാഫിലെ 31)ം സൂക്തത്തിലെ കല്‍പനയുടെ പരിധിയില്‍ വരുന്നു.
അല്ലാഹു സുഗന്ധമുള്ളവനാണ്. സുഗന്ധം ഇഷ്ടപ്പെടുന്നവനും. അവന്‍ വൃത്തിയുള്ളവനാണ്. വൃത്തി ഇഷ്ടപ്പെടുന്നവനും. മാന്യനാണ്. മാന്യത ഇഷ്ടപ്പെടുന്നവനും. ഉദാരനാണ്. ഔദാര്യം ഇഷ്ടപ്പെടുന്നവനും. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ മുറ്റം വൃത്തിയാക്കുവീന്‍. യഹൂദികളെപ്പോലെ അടുക്കാട്ട് വീടുകളില്‍ ശേഖരിച്ച് വെക്കരുത്. നബി(സ) തങ്ങളുടെ ഉപദേശമാണിത്(തിര്‍മുദി).
3.ചുറ്റുപാടുകള്‍
നാം പെരുമാറുന്ന നമ്മുടെ ചുറ്റുപാടുകളും വൃത്തിയാക്കണം. വീടിന്‍റെ പരിസരം വൃത്തിയാക്കണമെന്ന് നബി(സ) പ്രത്യേകം ഊന്നിപ്പറഞ്ഞത് മുകളില്‍ ഉദ്ധരിച്ചുവല്ലോ. വഴി വൃത്തിയായി സൂക്ഷിക്കുന്നതിലും വഴി ഉപയോഗിക്കുന്നവര്‍ക്ക് പ്രയാസങ്ങളില്ലാതെയാക്കുന്നതും വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് ദീന്‍ പഠിപ്പിക്കുന്നത്. വഴിയിലെ ഉപദ്രവങ്ങള്‍ നീക്കുന്നത് ധര്‍മ്മമാണെന്ന് നബി(സ) അരുളി. വഴി പോലെ പ്രാധാന്യമുള്ളതാണ് പൊതുജനങ്ങളുപയോഗിക്കുന്ന മറ്റിടങ്ങളും. ജനങ്ങളുപയോഗിക്കുന്ന വഴികളിലും അവരുടെ തണല്‍കേന്ദ്രങ്ങളിലും മലമൂത്ര വിസര്‍ജ്ജനം നടത്തുകയെന്ന രണ്ടു ശാപഹേതുകളായ നീചവൃത്തികള്‍ ചെയ്യാതിരിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നു നബി(സ) പ്രത്യേകം ഉപദേശിച്ചു.(മുസ്ലിം). അബൂദാവൂദ് റിപോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ കാണാം. ജനങ്ങള്‍ വന്നെത്തുന്ന (ജലസ്രോതസ്സുകള്‍ പോലെയുള്ള) സ്ഥലങ്ങളിലും വഴിയിലും ജനങ്ങളുപയോഗിക്കുന്ന തണലുകളിലും വിസര്‍ജ്ജനം നടത്തുന്നത് ശാപ കാരണങ്ങളാണെന്ന്. റസൂല്‍(സ) പറഞ്ഞു. എന്‍റെ ഉമ്മത്തിന്‍റെ അമലുകള്‍ ഒരിക്കല്‍ എനിക്ക് ദൃശ്യമായി. അതില്‍ നല്ലതും ചീത്തയുമുണ്ടായിരുന്നു. നല്ല പ്രവൃത്തികളില്‍ പെട്ടതായിരുന്നു വഴിയിലെ പ്രയാസങ്ങള്‍ നീക്കുകയെന്നത്. ചീത്ത പ്രവൃത്തികളില്‍ പെട്ടതായിരുന്നു പള്ളിയില്‍ തുപ്പിയ കഫം.(മുസ്ലിം). വഴിയിലേക്ക് തൂങ്ങിനിന്നിരുന്ന മുള്‍മരത്തിന്‍റെ ശിഖിരം പിടിച്ച് മാറ്റി അകറ്റി നിര്‍ത്തിയതു കാരണത്താല്‍ (ഒരു മനുഷ്യനു) അല്ലാഹു അവന്‍റെ ദോശങ്ങള്‍ പൊറുത്തുകൊടുത്തു.(ബുഖാരി, മുസ്ലിം)
പരിസരം വെടിപ്പോടെ സൂക്ഷിക്കുന്നത് വളരെ പുണ്യകരമാണ്. പള്ളിയും പരിസരവും അടിച്ച് വാരി വൃത്തിയാക്കിയിരുന്ന ആള്‍ മരണപ്പെട്ടപ്പോള്‍ എന്ത് കൊണ്ട് ആ വിവരം എന്നെ അറിയിച്ചില്ല എന്ന് സ്വഹാബാക്കളോട് നബി(സ) പരിഭവപ്പെടുകയും അവരുടെ ഖബറിടം എനിക്ക് കാണിച്ച് തരൂ എന്ന് സ്വഹാബാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. (ബുഖാരി, മുസ്ലിം).
പരിസരമലിനീകരണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട ഒന്നാണ് ജലം. ജലസ്രോതസുകളും നീര്‍ത്തടങ്ങളും വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കണം. അവിടം മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് വര്‍ജ്ജിക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് നിങ്ങളാരും മൂത്രമൊഴിക്കരുത്. പിന്നീടതില്‍ കുളിക്കുകയും ചെയ്യരുത്(ബുഖാരി, മുസ്ലിം) എന്ന നബിവചനവും അതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. വെള്ളം ശുദ്ധിയായിട്ടേ കൈകാര്യം ചെയ്യാവൂ. ഉണര്‍ന്നെഴുന്നേറ്റ് വന്നയുടനെ നേരേ വെള്ളത്തില്‍ കൈ മുക്കുന്നതിന്‍റെ മുമ്പ് കൈ കഴുകണമെന്നും (ബുഖാരി) വെള്ളം അടച്ചുവെക്കണമെന്നും(തിര്‍മുദി) വെള്ളത്തിലേക്ക് ഊതരുതെന്നും അന്നപാനീയങ്ങള്‍ക്കുപയോഗിക്കുന്ന വലതു കൈ കൊണ്ട് ഗുഹ്യസ്ഥാനം തൊടുകയോ അവിടം ശൌച്യം ചെയ്യുകയോ ചെയ്യരുതെന്നു (ബുഖാരി) മുള്ള പ്രവാചകാധ്യാപനങ്ങളില്‍ നിന്ന് വെള്ളം വൃത്തികേടാകാന്‍ സാധ്യതയുള്ള സകല ശ്രമങ്ങളും ഉപേക്ഷിക്കണമെന്ന് മനസിലാക്കാം.
ആഘോഷങ്ങളിലും വിശേഷ ദിവസങ്ങളിലും
ശരീരവും വസ്ത്രവും വെടിപ്പാക്കി, വൃത്തിയോടെ, സുഗന്ധം പുരട്ടി, ഭംഗിയായി പള്ളിയിലേക്ക് പോകുന്നത് ജുമുഅയുടെ മര്യാദകളില്‍ പെട്ടതാണ്. നഖം മുറിച്ചും മുടികള്‍ നീക്കിയും ദുര്‍ഗന്ധങ്ങള്‍ ദൂരീകരിച്ചും മിസ്‍വാക്ക് ചെയതും ജുമുഅക്ക് തയ്യാറാകണം. വായ്നാറ്റമുണ്ടാവുന്നവ ഭക്ഷിച്ചവര്‍ ആ ദുര്‍ഗന്ധവും പേറി മസ്ജിദിലേക്ക് വരരുത്. പരുക്കന്‍ ജോലി ചെയ്യാനുപയോഗിക്കുന്ന വസ്ത്രങ്ങളും, വിയര്‍പ്പ് നാറുന്ന വസ്ത്രങ്ങളുമുപേക്ഷിച്ച് ജുമുഅക്കായി പ്രത്യേകം വസ്ത്രം കരുതല്‍ ഉത്തമമാണ്. ഈദിലും മറ്റു ആഘോഷദിനങ്ങളിലും ജനങ്ങള്‍ കൂടുന്നയിടങ്ങളിലും ഇതു ബാധകമാണ്. വളരെ പ്രധാനപ്പെട്ട ചടങ്ങുകള്‍ക്കായി മേത്തരം വസ്ത്രങ്ങള്‍ കരുതിവെക്കണം. യാത്ര കഴിഞ്ഞ് നാടണയുന്നതിന്‍റെ മുമ്പ് നല്ല വസ്ത്രം ധരിക്കാനും ഭംഗിയാവാനും നബി(സ) സ്വഹാബത്തിനെ ഉപദേശിച്ചിരുന്നുവല്ലോ. മേല്‍പറഞ്ഞതിന് ഉപോല്‍ബലകമായി ഏതാനും ഹദീസുകള്‍ താഴെ ചേര്‍ക്കുന്നു.
ജുമുഅ ദിവസം കുളിക്കേണ്ടത് പ്രായപൂര്‍ത്തിയായ എല്ലാ മുസ്ലിമിന്‍റെയും ബാധ്യതയാണ്. മിസ്‍വാക്ക് ചെയ്യലും സാധ്യമായത്ര സുഗന്ദം പുരട്ടലും(അവന്‍റെ ബാധ്യതയാണ്.)(മുസ്ലിം)
കഴിയുന്നവര്‍ ജോലിവസ്ത്രങ്ങളല്ലാതെ ജുമുഅക്ക് വേണ്ടി രണ്ടു വസ്ത്രങ്ങള്‍ സംഘടിപ്പിക്കണം.(അബൂ ദാവൂദ്, മുവത്വ, അഹ്മദ്)
ഈ ദിനം നിങ്ങള്‍ക്ക് ഈദ് ആകുന്നു. ആയതിനാല്‍ നിങ്ങള്‍ കുളിക്കുവീന്‍.(മുവത്വ)
വെള്ളിയാഴ്ച ഉമര്‍(റ) ഖുത്വുബ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉസ്മാന്‍(റ) പള്ളിയിലേക്ക് കയറിവരുന്നത്. ഉമര്‍(റ) അദ്ദേഹത്തെ വിളിച്ച് ചോദിച്ചു. ഇത് ഏതാണ് സമയം. ഉസ്മാന്‍(റ): ഞാന്‍ അല്പം തിരക്കില്‍ പെട്ടു. വീട്ടിലെത്തിയ ഉടനെയാണ് ബാങ്ക് വിളി കേട്ടത്. അതോടെ വുദു എടുക്കുകയല്ലാതെ വേറെ ഒന്നും ചെയ്യാതെ നേരെ പള്ളിയിലേക്ക് വന്നതാണ്. ഉമര്‍(റ): വുദൂഇല്‍ മാത്രമൊതുക്കുകയും ചെയതുവല്ലേ. റസൂല്‍(സ) കുളിക്കാന്‍ കല്പിക്കുമായിരുന്നുവെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. (ബുഖാരി, മുസ്‍ലിം)
ആരെങ്കിലും ഈ സസ്യത്തില്‍ നിന്ന് ഭക്ഷിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ പള്ളിയോടടുക്കരുത്. വെള്ളുള്ളിയുടെ വാസന കൊണ്ട് നമ്മെ പ്രയാസപ്പെടുത്തരുത്.(മുസ്ലിം).
ഉള്ളിയോ വെളുത്തുള്ളിയോ തിന്നവന്‍ നമ്മോട് അകന്നു നില്‍ക്കട്ടെ. നമ്മുടെ പള്ളിയില്‍ നിന്നും അകന്നു നില്‍ക്കട്ടെ. മറ്റൊരു റിപോര്‍ട്ടില്‍ നമ്മുടെ പള്ളിയോടവന്‍ അടുക്കരുത്. കാരണം മനുഷ്യര്‍ക്ക് പ്രയാസമുണ്ടാവുന്നതെല്ലാം മലക്കുകള്‍ക്കും പ്രയാസം തന്നെയാണ്. (ബുഖാരി, മുസ്‍ലിം)
ഉള്ളിയുടെ വാസനയുള്ളവനെ കണ്ടാല്‍ പള്ളിയില്‍ നിന്ന് ബഖീഇലേക്ക് പോകാന്‍ നബി(സ) കല്‍പിക്കാറുണ്ടായിരുന്നു. (നസാഈ)
വെള്ളിയാഴ്ചയും രണ്ടു പെരുന്നാള്‍ ദിനങ്ങളിലും ധരിക്കാനായി ഒരു മേല്‍വസ്ത്രം റസൂല്‍(സ) തങ്ങള്‍ക്ക് ഉണ്ടായിരുന്നു. (ബൈഹഖി)
രണ്ടു പെരുന്നാളുകളില്‍ ഉള്ളതില്‍ ഏറ്റവും മുന്തിയ വസ്ത്രം ധരിക്കാനും ഏറ്റവും മുന്തിയ സുഗന്ധം ഉപയോഗിക്കാനും റസൂല്‍(സ) കല്പിച്ചിരുന്നു. (ഹാകിം)
മുസ്ലിംകള്‍ പരസ്പരം സന്ദര്‍ശന വേളകളില്‍ കൂടുതല്‍ ഭംഗിയാവാറുണ്ടായിരുന്നു. (ഖുര്‍ത്വുബി)
പ്രവാസികള്‍ ശ്രദ്ധിക്കേണ്ടത്
ശരീരം, വസ്ത്രം, വീട്, ജോലിസ്ഥലം മറ്റു പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കേണ്ടത് ഒരു വിശ്വാസിയുടെ കടമയാണെന്ന് മേലുദ്ധരിച്ചവയില്‍ നിന്നെല്ലാം വ്യക്തമാണല്ലോ. സാധാരണക്കാരായ പ്രവാസികള്‍ ഒരു റൂമില്‍ ഒന്നിലധികം പേരാണ് താമസിക്കുന്നത്. ടോയ്ലറ്റ്, അടുക്കള, ലിവിംഗ് റൂം തുടങ്ങിയവ പൊതുവായിട്ടാണ് ഉപയോഗിക്കുന്നത്. ഇത്തരം ഡോര്‍മിറ്ററികളില്‍ വൃത്തിക്ക് വളരെയധികം മുന്‍ഗണന നല്‍കേണ്ടതുണ്ട്. വൃത്തിയില്‍ ഉപേക്ഷ വരുത്തുന്നത് തന്‍റെ കൂട്ടുകാരനെ അലോസരപ്പെടുത്താനും അങ്ങനെ സൌഹൃദാന്തരീക്ഷം ഇല്ലാതെയാകാനും കാരണമായേക്കും. അതുപോലെ വൃത്തിയുടെ കാര്യത്തില്‍ ആരെങ്കിലും അമാന്തിച്ചു നില്‍ക്കുകയാണെങ്കില്‍ അവരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനായി നിങ്ങളും വൃത്തിയില്‍ ശ്രദ്ധിക്കാതെ വന്നാല്‍ നാം താമസിക്കുന്നതും പെരുമാറുന്നതുമായ സ്ഥലങ്ങള്‍ കൂടുതല്‍ വൃത്തിഹീനമായിത്തീരാന്‍ കാരണമാകും. ഇത് നമ്മുടെ മാനസികസ്വസ്ഥത കെടുത്തുകയും പലവിധത്തിലുള്ള രോഗങ്ങള്‍ ക്ഷണിച്ച് വരുത്തുകയും ചെയ്യും. ആരോഗ്യം സംരക്ഷിക്കേണ്ടതും അപകടങ്ങളും രോഗങ്ങളും വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കേണ്ടത് അനിവാര്യമെന്ന് നബി(സ)തങ്ങളുടെ അധ്യാപനങ്ങളില്‍ നിന്ന് മനസിലാക്കാം. മൂട്ട, കൊതുക്, പാറ്റ എന്നിവയുണ്ടാകാനുള്ള പ്രധാനകാരണം വൃത്തിയില്ലായ്മയാണല്ലോ. അവ നമ്മുടെ നിത്യജീവിതത്തെ എങ്ങനെ സ്വൈര്യം കെടുത്തുന്നുവെന്ന് മനസിലാക്കാവുന്നതേയുള്ളു. ടോയ്ലറ്റും അടുക്കളയുമാണ് ഏറ്റവും ശ്രദ്ധയോടെ വൃത്തിയാക്കേണ്ടത്. മാസത്തിലോ അല്ലെങ്കില്‍ തീരെ വൃത്തികേടാകുമ്പോഴോ ഒരു മാരത്തോണ്‍ ശുദ്ധികലശം വരുത്തുകയും പിന്നീട് വീണ്ടും പഴയ പോലെ അടുക്കും ചിട്ടയുമില്ലാതെ, വെടിപ്പും വൃത്തിയുമില്ലാതെ ജീവിക്കുന്നത് ശരിയായ ഏര്‍പ്പാടല്ല. ഇസ്ലാമിക കാഴ്ചപ്പാടില്‍ വൃത്തിയും ശുദ്ധിയും അത് ജീവിതത്തില്‍ സുസ്ഥിരമായി ഉണ്ടാവേണ്ടതാണ്.
ചിലര്‍ പള്ളിയില്‍ വരുന്നത് അവരുടെ ജോലിസമയത്ത് ധരിച്ച വിയര്‍പ്പും ചളിയും പുരണ്ട വസ്ത്രങ്ങളിലാണെങ്കില്‍, മറ്റു ചിലര്‍ വളരെ ലാഘവത്തോടെ കിടപ്പുമുറിയില്‍ മാത്രമുപയോഗിക്കേണ്ട വസ്ത്രങ്ങളുമായിട്ടാണെത്തുന്നത്. ഇതു രണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഓരോരുത്തരും പ
Leave A Comment