നാരിയത്തു സ്വലാത്തിനെ കുറിച്ച്
വിവിധ സ്വലാത്തുകള്‍ക്ക് പ്രത്യേക നേട്ടങ്ങളുണ്ടെന്ന് മഹാത്മാക്കളായ സൂഫികള്‍ പറഞ്ഞിട്ടുണ്ട്. പ്രസ്തുത കാര്യം സാധിക്കുന്നതിന് ആ സ്വലാത്ത് തന്നെ ചൊല്ലണം. പെട്ടെന്ന് പ്രശ്നങ്ങള്‍ പരിഹൃതമാകുന്നതിനും കാര്യങ്ങള്‍ സാധിക്കുന്നതിനും നാരിയത്ത് സ്വലാത്ത് ചൊല്ലുന്ന രീതി പണ്ടു മുതലേ ജനങ്ങള്‍ക്കിടയില്‍ വേരൂന്നിയതാണ്. നാരിയത്തു സ്വലാത്തിന്‍റെ ചില വസ്തുതകളിലേക്കാണ് ഈ കുറിപ്പ്. മൊറോക്കന്‍ രാജ്യങ്ങളിലെ പണ്ഡിതര്ക്കിടയിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് പ്രസിദ്ധമായത്. പ്രയാസങ്ങള്‍ നീങ്ങുന്നതിന് സദസ്സില്‍ ഒരുമിച്ചിരുന്ന 4444 പ്രാവശ്യം ഈ സ്വലാത്ത് ചൊല്ലുന്ന ഒരു രീതിയും അവര്‍ക്കിടയിലുണ്ടായിരുന്നു. തീയിന്‍റെ വേഗത്തില്‍ പെട്ടെന്ന് കാര്യം സാധ്യമാകുമെന്ന അര്‍ഥത്തിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് ലഭിക്കുന്നത്. ഇമാം ഖുര്‍ഥ്വുബി ഈ സ്വാത്തിന് തഫ്ജീരിയ്യ എന്ന് തന്നെയാണ് പേര് നല്‍കിയിരിക്കുന്നത്. പ്രശ്നപരിഹാരം എന്നാണ് ആ വാക്കിന് അര്‍ഥം. 4444 പ്രാവശ്യം ഇതു ചൊല്ലിയാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്ന് അദ്ദേഹവും പ്രസ്താവിച്ചിട്ടുണ്ട്. ഹാഫിദ് ഇബ്നു ഹജറില് ‍അസ്ഖലാനി തങ്ങളും ഈ സ്വലാത്തിന്റെ മഹാത്മ്യത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. മിഫ്താഹുല്‍ കന്‍സില്‍ മുഹ്വീത്, സമഗ്രനിധികളുടെ താക്കോല്‍, എന്ന പേരിലാണ് സൂഫീലോകത്ത് ഈ സ്വലാത്ത് അറിയപ്പെടുന്നത്. ശൈഖ് മുഹമ്മദ് ഹഖീഅഫിദിയുടെ ഖസീനത്തുല്‍ അസ്റാറിലും യൂസുഫുന്നബ്ഹാനിയുടെ അഫ്ദലുസ്സ്വലവാത്ത് എന്ന ഗ്രന്ഥത്തിലും നാരിയത്ത് സ്വലാത്ത് സംബന്ധമായി ദീര്‍ഘമായ കുറിപ്പുകളുണ്ട്. പ്രസിദ്ധ ആരിഫും ഖുതുബുമായിരുന്ന അബുല്‍ ഹസന്‍ ശാദുലിയുടെ ആത്മീയ ഗുരു അബ്ദുസ്സലാം ഇബ്നു മശ്ശീശ് എന്നവരുടെ വിര്‍ദാണ് നാരിയത്തു സ്വലാത്തെന്നാണ് പ്രബലമതം. ദലാഇലുല്‍ ഖൈറാത്ത് എന്ന് സ്വലാത്ത് ഗ്രന്ഥത്തിന്‍റെ അടിക്കുറിപ്പില്‍ മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ ഇക്കാര്യം എഴുതിക്കാണുന്നുണ്ട്. അദ്ദേഹം ശൈഖ് ദിയാഉദ്ദീനിനില്‍ നിന്നാണ് ഇക്കാര്യം ഉദ്ധരിക്കുന്നത്. പൊതുവെ സ്വലാത്ത് ചൊല്ലുന്നതിന് പാലിക്കേണ്ട ചിട്ടകളെല്ലാം നാരിയത്തുസ്വലാത്തില്‍ ഒത്തിണങ്ങിയിട്ടുണ്ടെന്ന് പറയാം. പ്രസ്തുത സ്വലാത്തിലെ പദങ്ങള്‍ വിശകലനം ചെയ്താല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. ചില കാര്യങ്ങള്‍ താഴെ പറയുന്നു ഒന്ന്, അല്ലാഹുവിന്‍റെ നാമം പറയുന്നുണ്ട് നാരിയത്ത് സ്വലാത്തില്‍. രണ്ട്, നബിയുടെ നാമം പറയുന്നുവെന്ന് മാത്രമല്ല, അവിടത്തെ കുറിക്കുന്ന സര്‍വനാമം എട്ടുപ്രാവശ്യമാണ് പിന്നെ ഈ സ്വലാത്തില് കടന്നുവരുന്നത്. മുഹമ്മദീയ സത്തയെ കുറിച്ച് എട്ടിലേറെ പ്രാവശ്യം ഈ സ്വലാത്ത് പരാമര്‍ശിക്കുന്നു. അത് മറ്റു പല സ്വലാത്തുകളിലും കാണില്ല. മൂന്ന്, നബിക്ക് പുറമെ അവിടത്തെ സ്വാഹാബത്തനെയും കുടുംബത്തെയും കൂടെ ഉള്‍പ്പെടുത്തിയാണ് ഈ സ്വലാത്ത് തുടരുന്നത്. നാല്, സ്വലാത്ത് ചൊല്ലുന്നവന്‍റെ ലക്ഷ്യവും ആഗ്രഹവുമെല്ലാം പറയുന്നു.നാരിയത്തു സ്വലാത്തില് ‍ഇക്കാര്യം വളരെ വിസ്തരിച്ച് തന്നെ പരാമര്‍ശിക്കപ്പെടുന്നുണ്ടല്ലോ. അഞ്ച്, അനേകം എണ്ണം ചൊല്ലുന്നുവെന്ന് പറയുന്നു. ഓരോ നിമിഷത്തിലും ശ്വാസത്തിലും അല്ലാഹുവന് അറയുന്ന അത്രയും എണ്ണം ഗുണം വര്‍ഷിക്കണം എന്ന് പറയുന്ന ഒരു ഭാഗം ഈ സ്വലാത്തിലുണ്ടല്ലോ. ഒറ്റപ്രാവശ്യമെ ചൊല്ലുന്നുള്ളൂവെങ്കിലും ഇങ്ങനെ പറയുന്നതിന് പ്രത്യേക പ്രതിഫലമുണ്ട്. ദിക്റുകള്‍ക്കും സ്വലാത്തിനുമെല്ലാം ഒറ്റത്തവണയാണെങ്കിലും അതില്‍ പറഞ്ഞ അത്രയും എണ്ണത്തിന്‍റെ പ്രതിഫലം ലഭിക്കുമെന്ന് ഫതാവല്‍ കുബ്റാ പറയുന്നുണ്ട്. ആറ്, സ്വലാത്തിനു പുറമെ സലാമും ഇതില്‍ ചേര്‍ത്തു പരാമര്‍ശിക്കുന്നുണ്ട്. ഇങ്ങനെ പലവിധ മഹത്വങ്ങളും ഒരേസയമം ഉള്‍ക്കൊണ്ട സ്വലാത്താണിത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. എംടി അബൂബക്കര്‍ ദാരിമി/അല്‍മുനീര്‍ 2010

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter