ഭര്‍ത്താവിനോടുള്ള കടമകള്‍
- Web desk
- Jul 8, 2012 - 23:02
- Updated: Mar 20, 2017 - 06:44
കുറ്റകരമല്ലാത്ത കാര്യങ്ങളില്‍ ഭര്‍ത്താവിന്റെ ആജ്ഞകള്‍ക്ക് ഭാര്യ വഴിപ്പെടല്‍ നിര്‍ബന്ധമാണ്. തന്റെ ഭര്‍ത്താവ് തൃപ്തിപ്പെട്ട നിലയില്‍ ഏതൊരു സ്ത്രീ ചരമമടയുന്നുവോ അവള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും (ഹ.ശ). നബി യുടെ കാലത്ത് ഒരാള്‍ യാത്രക്ക് പുറപ്പെടുമ്പോള്‍ തന്റെ ഭാര്യയോട് മാളികമുകളില്‍ നിന്ന് താഴെ ഇറങ്ങരുതെന്ന് ഉപദേശിച്ചു. അയാളുടെ യാത്രാനന്തരം, താഴെയുണ്ടായിരുന്ന അവളുടെ പിതാവ് രോഗബാധിതനായി. അപ്പോള്‍ ആ സ്ത്രീ തന്റെ പിതാവിന്റെ സന്ദര്‍ശനാര്‍ത്ഥം താഴെ ഇറങ്ങാന്‍ സമ്മതം ആവശ്യപ്പെട്ടുകൊണ്ട് നബി യുടെ അടുത്തേക്ക് ആളെ അയച്ചു. 'നിന്റെ ഭര്‍ത്താവിനെ അനുസരിക്കുക' എന്ന് അപ്പോള്‍ നബി മറുപടി പറഞ്ഞയക്കുകയുണ്ടായി. പിന്നീട് ആ പിതാവ് മരണപ്പെട്ടു. അപ്പോള്‍ മയ്യിത്ത് സന്ദര്‍ശിക്കാനുള്ള സമ്മതം ആരാഞ്ഞുകൊണ്ട് വീണ്ടും അവള്‍ ആളെ അയച്ചു. അപ്പോഴും നിന്റെ ഭര്‍ത്താവിനെ അനുസരിക്കുക എന്നാണ് നബി മറുപടി പറഞ്ഞയച്ചത്. അയാളുടെ പാപങ്ങളെല്ലാം അവള്‍ ഭര്‍ത്താവിനെ അനുസരിച്ച കാരണത്താല്‍ പൊറുക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുവാന്‍ അയാളെ മറവ് ചെയ്ത ശേഷം റസൂല്‍ ഒരാളെ അവളുടെ അടുത്തേക്ക് അയക്കുകയുണ്ടായി.
ഒരു സ്ത്രീ അഞ്ച് നേരത്തെ നമസ്‌കാരം നിര്‍വ്വഹിക്കുകയും റമളാനിലെ നോമ്പനുഷ്ഠിക്കുകയും നിഷിദ്ധമായ കാര്യങ്ങളില്‍ നിന്ന് ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കുകയും ഭര്‍ത്താവിന്ന് വഴിപ്പെടുകയും ചെയ്താല്‍ അവള്‍ സ്വര്‍ഗ്ഗാവകാശിയാണ് (ഹ.ശ). നരകവാസികളില്‍ കൂടുതലും സ്ത്രീകളാണെന്നും അതിന്ന് കാരണം അവര്‍ ഭര്‍ത്താക്കളെ വെറുപ്പിക്കുന്ന സംസാരങ്ങള്‍ അധികമാക്കുന്നതുകൊണ്ടും ശപിക്കല്‍ അധികരിച്ചതുകൊണ്ടുമാണെന്നും ഒരു ഹദീസില്‍ വന്നിരിക്കുന്നു. ഒരു രിവായത്തില്‍ ഭൗതിക സുഖങ്ങളിലുള്ള അവരുടെ ഭ്രമം കാരണത്താലാണ് എന്നുമുണ്ട്. സ്വര്‍ണ്ണം, വെള്ളി, വസ്ത്രങ്ങള്‍ എന്നിവയിലേക്കുള്ള അതിയായ ആഗ്രഹം എന്നാണ് അതുകൊണ്ടുള്ള വിവക്ഷ. ഭാര്യ തന്റെ ഭര്‍ത്താവിനെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുത്.
ഭര്‍ത്താവിന്റെ മൂര്‍ദ്ധാവ് മുതല്‍ പാദം വരെ ചീഞ്ഞളിഞ്ഞ് ചലം വരികയും അതിനെ അവള്‍ ഈമ്പിക്കുടിക്കുകയും ചെയ്താല്‍ പോലും ഭര്‍ത്താവിന്റെ കടമ നിര്‍വഹിച്ചവളാകുകയില്ല എന്ന് ഹദീസില്‍ വന്നിരിക്കുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment