നല്ലൊരു ഡിസിഷൻ മേക്കറാവാനാകണം നമുക്ക്...
നല്ലൊരു ഡിസിഷൻ മേക്കറാവാനാകണം നമുക്ക്...
ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കാത്തവരായി ആരുമില്ല. ഇതുവരെയില്ലെങ്കില്‍ ഇനി നാളെകളിൽ അത് ഉണ്ടായേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ക്കായി പലപ്പോഴും നാം പരക്കം പായാറുമുണ്ട്. ശരിക്കും നമ്മുടെ ജീവിതവും ചുറ്റുപാടും മറ്റുള്ളവരുടെ തീരുമാനത്തെ ആശ്രയിച്ചാണോ ഇരിക്കുന്നത്? അല്ല ഇരിക്കേണ്ടത്?....
ഉറപ്പിച്ചു പറയാന്‍ കഴിയാത്ത സ്വഭാവമാണ് ഒരു പരിധിവരെ ഇതിനു കാരണം.ഇഷ്ടമല്ലാത്തവയെ അല്ലെന്നു പറയാനും സ്വന്തമായ നിലപാടുകളെടുക്കാനും നാം സ്വയം പ്രാപ്തരാകണം. അതു മോശമായി പോകുമോ? അവരെന്തു വിചാരിക്കും, തെറ്റല്ലേ എന്നൊന്നും ചിന്തിക്കേണ്ടതില്ല.
നിലപാടുകളില്‍നിന്നും മനോഭാവങ്ങളില്‍ നിന്നും നാം ആര്‍ക്കെങ്കിലുമൊക്കെ വേണ്ടി വ്യതിചലിക്കുമ്പോള്‍ അവിടെ നഷ്ടമാകുന്നതു നമ്മുടെതന്നെ സ്വത്വബോധമാണ് എന്നത് നാം തിരിച്ചറിയണം.
Also Read:അന്ധൻ്റെ കയ്യിലെ വിളക്ക് പോലെയാവരുത് നമ്മുടെ ജീവിതം...
ചെറിയ ഉദാഹരണത്തിലൂടെ,
നിങ്ങളുടെ ഉറ്റ സുഹൃത്ത് നിങ്ങളെ നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തിനു നിര്‍ബന്ധിക്കുന്നുവെന്നിരിക്കട്ടെ. ഒരുപക്ഷേ, സിനിമയ്ക്കു പോകാനോ, സിഗരറ്റ് വലിക്കാനോ, മദ്യപിക്കാനോ മറ്റോ. നിങ്ങള്‍ക്ക് അതിനു കഴിയില്ലെങ്കില്‍ പറ്റില്ല എന്നുറപ്പിച്ചു പറയാന്‍, തറപ്പിച്ച് പറയാൻ ശ്രമിക്കുക. അല്ലാതെ അതിന് വഴങ്ങികൊടുക്കുന്നതു പിന്നീടു നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കാം.
വേണ്ട സമയത്ത്, വേണ്ടിടത്ത് ഉചിതമായ തീരുമാനം അത് മറ്റുള്ളവർക്ക് രുചിക്കുമോ ഇല്ലയോ എന്ന് നോക്കാതെ തനിക്ക് ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് തിരഞ്ഞെടുക്കുന്നവരായി നമ്മൾ മാറണം... നമുക്കതിന്നാവണം..
(മുജീബുല്ല KM സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം)