സിഎഎ മൂലം ഇന്ത്യയിൽ  ന്യൂനപക്ഷങ്ങൾക്കു നേരെ വിദ്വേഷം പതിന്മടങ്ങ് വര്‍ധിച്ചുവെന്ന് യു.എന്‍
ന്യൂഡല്‍ഹി: മുസ്‌ലിംകളോട് വേർതിരിവ് കാണിക്കുന്ന പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെറുപ്പും വിദ്വേഷവും പതിന്മടങ്ങ് വര്‍ധിപ്പിച്ചതായി യു.എന്‍ വംശഹത്യാ വിരുദ്ധ സമിതി മുഖ്യ ഉപദേശകന്‍ അദമ ദിയങ് പറഞ്ഞു.

'ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്ഡകുന്നതാണ് നിയമം(സി.എ.എ) എന്നത് പ്രശംസനീയമമാണ്. എന്നാല്‍ മുസ്‌ലിംകള്‍ ഇതിന്റെ പരിധിയില്‍ വരുന്നില്ല'- അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ ബാധ്യതകള്‍ക്ക് വിരുദ്ധമാണെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം പാര്‍ലമെന്റ് അംഗങ്ങള്‍ വരെ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതില നടുക്കം പ്രകടിപ്പിപിക്കുകയും ചെയ്തു.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസില്‍ കക്ഷി ചേരാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയ വാർത്ത അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് ഏറെ പ്രഹരമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter