ശരീഅത്തിനെതിരെയുള്ള  നീക്കങ്ങള്‍ നിയമപരമായി നേരിടും; സമസ്ത

ശരീഅത്തിനെതിരെയുള്ള നീക്കങ്ങള്‍ നിയമപരമായി നേരിടുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍. കോടതിയില്‍ നിന്ന് ഇത്തരം നീക്കമുണ്ടായാല്‍ കോടതിയില്‍ തന്നെ ചോദ്യം ചെയ്യും. സമസ്ത ശരീഅത്ത് സമ്മേളനം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരീഅത്ത് നിയമത്തില്‍ വിട്ട് വീഴ്ചക്ക് തയ്യാറല്ല. മതനിയമങ്ങളില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ല. ശരീഅത്ത് നിയമം സംരക്ഷിക്കാന്‍ സമാനമനസ്‌കരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. രാഷ്ട്രപതി ഇറക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സ്  പിന്‍വലിക്കണമെന്നാണ് സമസ്തയുടെ ആവശ്യമെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി തുടരുന്ന ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിച്ച് അടുത്ത കാലത്തായി കേന്ദ്രസര്‍ക്കാറും  കോടതികളും സ്വീകരിച്ച ചിലനടപടികള്‍ ആശങ്കാജനകമാണെന്നാണ് സമസ്തയുടെ നിലപാടെന്നും അദ്ധേഹം പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ എസ്.വൈ.എസ് ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,വര്‍ക്കിംഗ് സെക്ട്രറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,സംഘാടക സമിതി ജന.കണ്‍വീനര്‍ മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ എസ്.വൈ.എസ് സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി എന്നിവര്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter